Breaking News

പണിയറിയില്ലെന്ന്​ പറഞ്ഞ്​ പുറത്താക്കി;​ 1200 MS അക്കൗണ്ടുകള്‍ ഹാക്കിങ്ങിലൂടെ ഡിലീറ്റ്​ ചെയ്തയാള്‍ക്ക്​​ രണ്ട്​ വര്‍ഷം തടവ്​

പണിയറിയില്ലെന്ന്​ പറഞ്ഞ്​ പുറത്താക്കിയതിന്​ കമ്ബനിയുടെ സെര്‍വര്‍ ഹാക്ക് ചെയ്​തു. 1,200 മൈക്രോസോഫ്​റ്റ്​ യൂസര്‍ അക്കൗണ്ടുകള്‍ ​ഡിലീറ്റ്​ ചെയ്​ത ഡല്‍ഹി ​സ്വദേശിക്ക്​ രണ്ട് വര്‍ഷം തടവുശിക്ഷ​ വിധിച്ചു യു.എസ് കോടതി.

2017 മുതല്‍ 2018 മെയ് വരെ ഒരു ഐ.ടി കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു ദീപാന്‍ഷു ഖേര്‍. മറ്റൊരു കമ്ബനിയുടെ അക്കൗണ്ടുകള്‍ മൈക്രോസോഫ്​റ്റ് ഓഫീസ്​​ 365 ലേക്ക്​​ മാറ്റുന്നതിന്​ വേണ്ടി ദീപാന്‍ഷു ജോലി ചെയ്യുന്ന സ്ഥാപനവുമായി കരാര്‍ ഉണ്ടാക്കിയിരുന്നു.

കോവിഡ് വ്യാപനം രൂക്ഷം; എല്ലാ ഞായറാഴ്ചകളിലും സമ്ബൂര്‍ണ്ണലോക്ഡൗണ്‍‍ പ്രഖ്യാപിച്ചേക്കും, ജനങ്ങള്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം…Read more

ദീപാന്‍ഷുവിനെയാണ്​ അദ്ദേഹത്തിന്‍റെ കമ്ബനി ഈ ദൗത്യം ഏല്‍പിച്ചത്​. എന്നാല്‍ കരാര്‍ നല്‍കിയ കമ്ബനിക്ക്​ ദീപാന്‍ഷുവിന്‍റെ പ്രവര്‍ത്തനത്തില്‍ തൃപ്​തിയില്ലെന്നറിഞ്ഞതോടെ ദീപാന്‍ഷുവിനെ തിരികെ വിളിച്ചു.

തുടര്‍ന്ന്​ കമ്ബനി പുറത്താക്കുകയും ചെയ്​തു. ജോലി നഷ്​ടപ്പെട്ട അദ്ദേഹം 2018 ജൂണില്‍ തിരി​കെ ഡല്‍ഹിയിലേക്ക്​ വന്നു. ഇക്കഴിഞ്ഞ ജനുവരി 11ന് ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് കടക്കുമ്ബോഴാണ് ഇയാള്‍ അറസ്റ്റിലാവുന്നത്.

ബോളിവുഡ് താരം ആമിര്‍ ഖാന് കൊവിഡ്…Read more

രണ്ടുവര്‍ഷത്തെ തടവിന് പുറമെ 5,67,084 യുഎസ് ഡോളര്‍ തുക കമ്ബനിയ്ക്കുണ്ടായ നഷ്ടങ്ങള്‍ നികത്തുന്നതിയി പ്രതി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …