ഹണി ട്രാപ്പില്‍ പെട്ട അരൂക്കുറ്റിയിലെ വ്യവസായി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ സ്‌ത്രീ ഉള്‍പ്പെടെ മൂന്നുപേരെ പൂച്ചാക്കല്‍ പോലീസ് പിടിയിൽ. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി സജീര്‍ (39), എറണാകുളം രാമേശ്വരം സ്വദേശി റുക്‌സാന (36), തൃശൂര്‍ ചേര്‍പ്പ് ഊരകം സ്വദേശി അമ്ബാജി (44) എന്നിവരെയാണ് പിടികൂടിയത്. പോലീസ് പറയുന്നതിങ്ങനെ: നാലുമാസം മുമ്ബാണ് അരൂക്കുറ്റി സ്വദേശിയായ വ്യവസായിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. ആത്മഹത്യ ചെയ്യേണ്ട കാരണങ്ങളില്ലെന്നായിരുന്നു ബന്ധുക്കളുടെ …
Read More »ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ നിയോഗം അവസാനിച്ചു, ഇന്ത്യയെ ഇനി സ്റ്റാലിനും മമതയും കാക്കും: അരുണ്‍ കുമാര്‍
സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ രംഗത്ത്. ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ നിയോഗം അവസാനിച്ചുവെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. ഒന്നും ബിജെപിയില്‍ നിന്ന് വേറിട്ട് പറയാനോ പ്രവര്‍ത്തിക്കാനോ ഇല്ലാത്ത കോണ്‍ഗ്രസ് കഥാവശേഷമായെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മണ്ണിലിറങ്ങി മനുഷ്യര്‍ക്കൊപ്പം നടക്കുന്ന രാഷ്ട്രീയമാണ് വിജയിച്ചത്. അതില്‍ വര്‍ഗ്ഗീയതയുണ്ട്, വികസന രാഷ്ട്രീയ മോഹങ്ങളുമുണ്ട്. ഹൃദയഭൂമിയില്‍ ഹിന്ദുത്വവും ചെറുതെങ്കിലും നിറവേറ്റിയ പദ്ധതികളും സമാസമം വീടുകള്‍ കയറി ആവര്‍ത്തിച്ചുറപ്പിച്ച് യോഗിയുടെ …
Read More »അധ്യാപികയുടെ PF ക്രെഡിറ്റ് അപ്ഡേറ്റ് ചെയ്യാന്‍ ലൈംഗികമായി വഴങ്ങണമെന്നാവശ്യപ്പെട്ട വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ കുടുങ്ങി
എയ്ഡഡ് സ്‌കൂള്‍ അധ്യാപികയോട് ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയതിനാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയില്‍. സേവനത്തിന് ലൈംഗികമായി വഴങ്ങണം എന്നാവശ്യപ്പെട്ടു ഉദ്യോഗസ്ഥന്‍ അധ്യാപികയെ സമീപിക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയും എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ പി എഫ് കൈകാര്യം ചെയ്യുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന നോഡല്‍ ഓഫീസറും ആയ ആര്‍ വിനോയ് ചന്ദ്രന്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്. ലൈംഗിക താല്‍പ്പര്യം നടത്താന്‍ കോണ്ടം ഉള്‍പ്പെടെ വാങ്ങി ആണ് ഉദ്യോഗസ്ഥന്‍ കോട്ടയത്ത് മുറിയെടുത്തത് എന്നും …
Read More »കരുമല ചൂരക്കണ്ടി മലമുകളിൽ യുവാവും 10-ാം ക്ലാസ് വിദ്യാർത്ഥിനിയും തൂങ്ങിമരിച്ചു; ജീവനൊടുക്കിയത് ഒരു ഷാളിന്റെ രണ്ടറ്റത്ത്
ബാലുശ്ശേരിയിൽ മലമുകളിൽ യുവാവിനെയും പത്താം ക്ലാസ് വിദ്യാർഥിനിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിനാലൂർ പൂളക്കണ്ടി തൊട്ടൽ മീത്തൽ പരേതനായ അനിൽ കുമാറിന്റെ മകൻ അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷ് ബാബുവിന്റെ മകൾ ശ്രീലക്ഷ്മി (15) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കരുമല ചൂരക്കണ്ടി മലയിൽ ഇന്നു പുലർച്ചയോടെയാണ് ഒരു ഷാളിന്റെ രണ്ടറ്റത്ത് ജീവനൊടുക്കിയ നിലയിൽ ഇരുവരുടെയും മൃതശരീരം കണ്ടെത്തിയത്. താമരശ്ശേരി കോരങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് …
Read More »ഏതു രാഷ്‌ട്രീയപാര്‍ട്ടിയേക്കാളും ഭംഗിയായി അവരത് ചെയ്യുന്നുണ്ട്, തുടര്‍ച്ചയായി ബിജെപി വിജയിക്കാന്‍ കാരണം വ്യക്തമാക്കി വിഡി സതീശന്‍
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്ബോള്‍ കോണ്‍ഗ്രസ് എല്ലായിടത്തും നാമവശേഷമാകുന്ന കാഴ്‌ചയാണ് കാണുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്ന ഫലമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. പരാജയവും വിജയവും സ്വാഭാവികമാണ്. കാരണം കണ്ടെത്തി അത് മറികടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വിഡി സതീശന്റെ വാക്കുകള്‍- ‘എന്റെ വ്യക്തിപരമായ വിലയിരുത്തല്‍ കേരളത്തിലെ പോലും പരാജയത്തിന് കാരണം തിരഞ്ഞെടുപ്പിന് വേണ്ടിയിട്ടുള്ള മുന്നൊരുക്കങ്ങള്‍ നടത്താത്തതും, ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താത്തതുമാണെന്നാണ്. ഭരണകക്ഷിയായ …
Read More »മൂന്ന് വര്‍ഷമായി മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 51കാരന്‍ പിടിയില്‍…
മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 51കാരന്‍ പിടിയില്‍. മൂന്ന് വര്‍ഷമായി മരുമകളെ പീഡിപ്പിച്ചുവെന്ന പ്രതിയാണ് അറസ്റ്റിലായത്. ഗര്‍ഭിണിയായിരിക്കുമ്ബോള്‍ മുതല്‍ ഇയാള്‍ യുവതിയെ പീഡിപ്പിച്ചിരുന്നെന്നാണ് പരാതി. കല്യാണം കഴിഞ്ഞ് ഗര്‍ഭിണിയായിരിക്കുമ്ബോള്‍ തുടങ്ങിയതാണ് പീഡനം. എതിര്‍ത്തപ്പോള്‍ കൊല്ലുമെന്നും കുടുംബബന്ധം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി ഭര്‍ത്തൃപിതാവ് പീഡനം തുടരുകയായിരുന്നു. 2019 മുതല്‍ പീഡനത്തിന് ഇരയാകേണ്ടിവന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞു. സംശയം തോന്നിയ ഭര്‍ത്താവ് ഭാര്യയെ ചോദ്യംചെയ്തതോടെയാണ് യുവതി എല്ലാം തുറന്നുപറഞ്ഞത്. പിന്നാലെ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. …
Read More »റായ്ബലേറില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; നെഹ്രു കുടുംബത്തിന്റെ തട്ടകവും പോയി
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്ബലേറിയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. റായ്ബറേലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി അദിതി സിംഗാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ മനീഷ് ചൗഹാന്‍ മണ്ഡലത്തില്‍ പിന്നിലാണ്. 1952 മുതല്‍ കോണ്‍ഗ്രസിനെ തുണച്ച റായ്ബറേലി മണ്ഡലം 1996-1998 ല്‍ മാത്രമാണ് ബിജെപിയെ തുണച്ചത്. അന്ന് അശോക് സിംഗാണ് റായ്ബറേലിയില്‍ നിന്ന് വിജയിച്ചത്. എന്നാല്‍ 2022ല്‍ വീണ്ടും ബിജെപിയെ തുണയ്ക്കുന്ന കാഴ്ചയാണ് റായ്ബറേലി മണ്ഡലത്തില്‍ കാണുന്നത്. കോണ്‍ഗ്രസ് …
Read More »നിശു കുമാറും ജീക്സണും തിരികെയെത്തി, ജംഷദ്പൂരിന് എതിരെ ഇറങ്ങും..
പരിക്ക് കാരണം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കഴിഞ്ഞ മത്സരങ്ങളില്‍ ഇല്ലാതിരുന്ന ലെഫ്റ്റ് ബാക്ക് നിശു കുമാറും മധ്യനിര താരം ജീക്സണും നാളത്തെ മത്സരത്തില്‍ ഉണ്ടാകും. ഇരുവരും പരിക്കിനോട് പോരാടി തിരിച്ചെത്തി എന്ന് പരിശീലകന്‍ ഇവാന്‍ പറഞ്ഞു. ടീമിനൊപ്പം ഉള്ള എല്ലാവരും നാളത്തെ മത്സരത്തിന് തയ്യാറാണെന്നും ഇവാന്‍ പറഞ്ഞു. നിശുവിനും ജീക്സണും അവസാന മൂന്ന് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ജീക്സണും നിശുവും നേരെ ആദ്യ ഇലവനില്‍ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജീക്സണും പൂട്ടിയയും ആയിരുന്നു …
Read More »മോദി, മോദി, വീണ്ടും മോദി… യുപിയില്‍ അതിനിര്‍ണായക വിജയവുമായി ബിജെപി 2024ല്‍ പിടിച്ചു കെട്ടാനാകുമോ?
2024ലെ പൊതു തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന യുപി ഇലക്ഷനില്‍ ബിജെപി നേടിയത് അതിനിര്‍ണായക വിജയം. തൊഴിലില്ലായ്മ, വിലക്കയറ്റം, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങളൊക്കെ ഉന്നയിച്ചിട്ടും പ്രതിപക്ഷ കക്ഷികള്‍ക്ക് സംസ്ഥാനത്ത് നിലം തൊടാനായില്ല. 403 അംഗ സഭയില്‍ നിലവില്‍ 270ലേറെ സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന് കരുതിയ അഖിലേഷ് യാദവിന്‍റെ എസ്.പി 150ല്‍ താഴെ സീറ്റുകളില്‍ മാത്രം മുന്നിട്ടു നില്‍ക്കുന്നു. ഒരു കാലത്ത് സംസ്ഥാനത്തിന്റെ അധികാരം …
Read More »സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് ഇടിവ്; ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്….
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ റെക്കോഡ് ഇടിവ്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വര്‍ണത്തിന പവന് 1,280 രൂപയും ഗ്രാമിന് 160 രൂപയും കുറഞ്ഞു. ഇന്നത്തെ സ്വര്‍ണ്ണവില 22 കാരറ്റ് വിഭാഗത്തില്‍ ഗ്രാമിന് 4820 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 38560 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞു. ഗ്രാമിന് 3980 രൂപയാണ് ഇന്നത്തെ വില. ഹോള്‍മാര്‍ക്ക് വെള്ളി …
Read More »