കലൂർ പോക്സോ കേസില്‍ കൂടുതൽ കുട്ടികൾ ഇരയായോ എന്ന് പരിശോധിക്കാന്‍ പൊലീസ്. സ്കൂളുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. അപകടത്തില്‍പ്പെട്ട കാറിനുള്ളിലുണ്ടായിരുന്നു കുട്ടികള്‍ മാതാപിതാക്കളെ കബളിപ്പിച്ചാണ് യുവാക്കൾക്കൊപ്പം പോയതെന്നും കുട്ടികളിൽ ഒരാൾ മാത്രമാണ് പീഡനത്തിനിരയായതെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് കലൂരിൽ വെച്ച് ശുചീകരണ തൊഴിലാളിയെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് കൊലപ്പെടുത്തുന്നത്. അപകടശേഷം നിർത്താതെപോയ കാർ പീന്നീട് നാട്ടുകാർ പിടികൂടി നോർത്ത് പൊലീസിന് കൈമാറി. അപകടത്തിന് പിറകെ കാറിൽ …
Read More »വാട്‌സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി തര്‍ക്കം : കുടുംബങ്ങള്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
വാട്‌സ് ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി കുടുംബങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുംബൈയിലെ ശിവാജി നഗര്‍ സ്വദേശിനിയായ ലീലാവതി ദേവി പ്രസാദ് (48) ആണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 10നായിരുന്നു സംഭവം. ലീലാവതിയുടെ മകള്‍ പ്രീതി പ്രസാദ് ഇട്ട വാട്‌സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. പ്രീതിയുടെ സുഹൃത്തും അയല്‍ക്കാരിയുമായ പതിനേഴുകാരിയുമായുള്ള പ്രശ്‌നത്തെ സംബന്ധിക്കുന്നതായിരുന്നു സ്റ്റാറ്റസ്. പ്രീതിയുടെ സ്റ്റാറ്റസ് കണ്ടതിന് പിന്നാലെ ഇത് ചോദ്യം ചെയ്യാനായി അയല്‍ക്കാരിയും അമ്മയും സഹോദരനും ഇവരുടെ …
Read More »അവര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞവര്‍; പുല്‍വാമ ഭീകരാക്രമണത്തിന്റെ ഓര്‍മയില്‍ രാജ്യം…
ഇന്നിവിടെ പ്രണയപ്പൂക്കള്‍ ഇല്ല.രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ അനേകം സൈനികരുടെ വേദനിപ്പിക്കുന്ന ഓര്‍മ മാത്രം. രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 3 വര്‍ഷം തികയുമ്ബോള്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്കുള്ള ആദരവ് കൂടിയാണ് ഈ ദിനം. 2019 ഫെബ്രുവരി 14-നായിരുന്നു ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തുന്നത്. 40 ജവാന്മാരാണ് അന്ന് ഭീകരാക്രണത്തില്‍ വീരമൃത്യു വരിച്ചത്. 78 …
Read More »PL 2022: ‘ശ്രീശാന്തിനോട് നന്ദി കാട്ടാമായിരുന്നു’, ടീമിലെടുത്തില്ല, സഞ്ജുവിനെ വിമര്‍ശിച്ച് ഫാന്‍സ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ മെഗാ താരലേലം അവസാനിച്ചിരിക്കുകയാണ്. രണ്ട് ദിവസം നീണ്ടുനിന്ന വാശിയേറിയ മെഗാ ലേലത്തില്‍ 600 താരങ്ങള്‍ പങ്കെടുത്തെങ്കിലും 204 താരങ്ങള്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്. നിരവധി സൂപ്പര്‍ താരങ്ങള്‍ കോടികള്‍ വാരിയപ്പോള്‍ ആരാധകരെ വളരെയധികം നിരാശപ്പെടുത്തി ചില താരങ്ങള്‍ അണ്‍സോള്‍ഡാവുകയും ചെയ്തു. ഇതിലൊരാളാണ് കേരള പേസര്‍ എസ് ശ്രീശാന്ത്. മുന്‍ ഇന്ത്യന്‍ പേസര്‍ ഇത്തവണ മെഗാ ലേലത്തിന്റെ അന്തിമ പട്ടികയിലേക്ക് എത്തിയിരുന്നു. 50 ലക്ഷം …
Read More »വിജിഷ ഓണ്‍ലൈന്‍ പണമിടപാടിന്റെ ഇര; നടന്നത് ലക്ഷങ്ങളുടെ ഇടപാടുകള്‍
യുവതി ജീവിതം അവസാനിപ്പിച്ചത് ഓണ്‍ലൈന്‍ പണമിടപാടില്‍ വഞ്ചിക്കപ്പെട്ടതിനാലാണെന്ന് വിലയിരുത്തല്‍. നഗരത്തിലെ സ്വകാര്യ മൊബൈല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ചേലിയ മലയില്‍ വിജിഷ (31) 2021 ഡിസംബര്‍ 11നാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ രണ്ടു ബാങ്ക് അക്കൗണ്ടുകളില്‍നിന്നു മാത്രം 88 ലക്ഷത്തിന്റെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഖ്യ ഇതില്‍ കൂടാന്‍ ഇടയുണ്ടെന്ന് അനുമാനിക്കുന്നു. പാസ്ബുക്കുകള്‍ നശിപ്പിച്ചതായും കരുതുന്നു. ബി.എഡ് ബിരുദധാരിയായ വിജിഷയുടെ വിവാഹത്തിനു വാങ്ങി സൂക്ഷിച്ച 35 പവന് സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുകയും …
Read More »ഇതൊക്കെ നടക്കുന്നത് രാജ്യത്ത് വേറെ എവിടെയാണ്; കേരളത്തിനെതിരെ വീണ്ടും യോഗി
കേരളത്തിനെതിരെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത്. കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയില്‍ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. രാജ്യത്ത് വേറെ എവിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. യുപിയിലും ഇതേ അരാജകത്വം പടര്‍ത്താനാണ് നീക്കമെന്ന് വിമര്‍ശിച്ച യോഗി കലാപകാരികള്‍ ഭീഷണി മുഴക്കുകയാണ്. യുപി കേരളമാകാന്‍ താമസമുണ്ടാവില്ലെന്നും ആവര്‍ത്തിച്ചു. ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായിട്ടായിരുന്നു യോഗിയുടെ പ്രസ്താവന. …
Read More »ഭർത്താവിന് വൃക്ക പകുത്തു നൽകി, പിന്നീട് രണ്ട് കാലുകളും മുറിച്ചു മാറ്റി; ഇട്ടെറിഞ്ഞുപോയില്ല, സിദ്ധിഖിനെ ചേർത്ത് പിടിച്ച് ഫൗസിയ! ആയുസുള്ള കാലം ഒരുമിച്ച് തന്നെ…..
ഭർത്താവിന് വൃക്ക പകുത്തുനൽകി ചേർത്ത് പിടിച്ചപ്പോൾ ചങ്ങനാശേരി സ്വദേശി പി.എ.സിദ്ദിഖിന്റെ രണ്ട് കാലുകളും മുറിച്ചുമാറ്റിയത് ഫൗസിയെ തകർത്തു. എങ്കിലും ആ വേദനയിലും സിദ്ധിഖിന് താങ്ങും തണലുമായി നിൽക്കുകയാണ് ഫൗസിയ. ‘ആയുസ്സുണ്ടെങ്കിൽ ഞങ്ങൾ ഒരുമിച്ച് ജീവിക്കും, സുഖത്തിലും ദുഃഖത്തിലുമെന്ന് ഭർത്താവിന്റെ കരങ്ങൾ പിടിച്ച് ഫൗസിയ പറഞ്ഞു. സിദ്ധിഖിന്റെ ജീവിതത്തിലേക്കു 18 വർഷം മുൻപാണ് വയനാട് സ്വദേശി ഫൗസിയ വന്നത്. സിദ്ദിഖും ഫൗസിയയുടെ സഹോദരീഭർത്താവും കോഴിക്കോട് സ്വദേശിയുടെ വാഹനത്തിൽ ഡ്രൈവർമാരായിരുന്നു. ഈ പരിചയമാണ് …
Read More »54 ചൈനീസ് ആപ്പുകള്‍ക്കു കൂടി ഇന്ത്യയില്‍ വിലക്ക്; പുതിയ ഉത്തരവ്
രാജ്യത്ത് 54 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ടെന്‍സെന്റ്, ആലിബാബ, നെറ്റ് ഈസ് തുടങ്ങിയ മുന്‍നിര ചൈനീസ് ടെക്‌നോളജി കമ്ബനികളുടെ ആപ്പുകള്‍ ഉള്‍പ്പെടെയാണിത്. സ്വകാര്യതാ ലംഘനവും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് നടപടി. ജനപ്രിയ ഷോര്‍ട്ട് വിഡിയോ പ്ലാറ്റ്‌ഫോം ആയ ടിക് ടോക് ഉള്‍പ്പെടെ നിരവധി ചൈനീസ് ആപ്പുകള്‍ 2020ല്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതില്‍ പലതും പുതിയ പേരുകളില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയ പശ്ചാത്തലത്തിലാണ് കേന്ദ്ര ഐടി …
Read More »‘എന്റെ മകന്‍ മരിച്ചിരുന്നെങ്കില്‍ ഇവര്‍ ഇങ്ങനെ കയറുമായിരുന്നോ?’ ബാബുവിനെതിരെ കേസെടുക്കണമെന്ന് ഉമ്മ; ബാബു ബുദ്ധിമോശം കാണിച്ചതുകൊണ്ട് കൂടുതല്‍ ആളുകള്‍ അത് അവസരമാക്കുന്നതായും റഷീദ
ചെറാട് കൂമ്ബാച്ചി മലയില്‍ കയറിയ ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ റഷീദ. ബാബു ബുദ്ധിമോശം കാണിച്ചതുകൊണ്ട് കൂടുതല്‍ ആളുകള്‍ അത് അവസരമാക്കി എടുക്കുകയാണെന്നാണ് ഉമ്മ പറയുന്നത്. ‘എന്റെ മകന്‍ മരിച്ചിരുന്നെങ്കില്‍ ഇവര്‍ ഇങ്ങനെ കയറുമായിരുന്നോ ? ഒരാള്‍ പോലും മലയിലേക്ക് കയറി നാട്ടുകാരെ ബുദ്ധിമുട്ടിക്കരുത്. ബാബുവിന് കേസില്‍ ഇളവു നല്‍കിയത് അവസരമായി കാണരുത്’- ഉമ്മ പറഞ്ഞു. ബാബു കയറിയ ചെറാട് കൂര്‍മ്ബാച്ചി മലയില്‍ ഇന്നലെ രാത്രിയാണ് മൊബൈല്‍ ഫ്‌ലാഷുകള്‍ തെളിഞ്ഞത് നാട്ടുകാരുടെ …
Read More »ക്ഷേത്ര പരിസരത്തെ മുസ്ലിം കാരണവർ മരിച്ചു; ആഘോഷങ്ങൾ റദ്ദാക്കി ദുഃഖാചരണം നടത്തി ഭാരവാഹികള്‍ ; മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്നവര്‍ക്ക് മലപ്പുറത്ത് സൗഹാര്‍ദത്തിന്റെ മാതൃക
ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ നാട്ടിലെ മുസ്ലിം കാരണവര്‍ മരിച്ചതിനെ തുടര്‍ന്ന് ഉത്സവം നിര്‍ത്തിവെച്ച് ക്ഷേത്രഭാരവാഹികള്‍. തിരൂര്‍ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ആഘോഷങ്ങളാണ് മുസ്ലിം കാരണവരുടെ മരണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചത്. ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ചെറാട്ടില്‍ ഹൈദര്‍ എന്നയാളാണ് മരിച്ചത്. മരണവിവരം അറിഞ്ഞതോടെ ഉത്സവം ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ കമ്മിറ്റിക്കാര്‍ തീരുമാനിച്ചു. മറ്റ് ആഘോഷങ്ങളെല്ലാം ഒഴിവാക്കി കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ക്ഷേത്രത്തിലെത്തിയവരും പങ്കുചേര്‍ന്നു. ആഘോഷത്തിനായി …
Read More »