പത്തനംതിട്ട കുമ്പനാട് കോയിപ്രത്ത് പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കഴുത്തിൽ കുരുക്കിട്ട് മുറുക്കി നിലത്ത് വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കോയിപ്രം കടപ്ര സ്വദേശി ശശിധരൻ പിള്ള (57) യാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. കൊലപാതകമെന്ന സംശയത്തെ തുടർന്ന് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. അതേസമയം സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും കാര്യങ്ങൾ പരിശോധിക്കുകയാണന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. …
Read More »വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലാന്‍ഡ് ഫോണ്‍ നിര്‍ബന്ധം, ഫോണെടുക്കാന്‍ ജീവനക്കാരും; ഉത്തരവിറക്കി
സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലാന്‍ഡ് ഫോണ്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. വിദ്യാഭ്യാസ വകുപ്പിനു കീഴിലെ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ തലങ്ങളിലെ എല്ലാ സ്ഥാപനങ്ങളിലും ലാന്‍ഡ് ഫോണ്‍ വേണം. മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണു നടപടി. വിവരങ്ങളറിയാന്‍ പല സ്ഥലങ്ങളിലും ഫോണ്‍ ഇല്ലെന്ന പരാതി ഉയര്‍ന്നതോടെയാണ് ലാന്‍ഡ് ഫോണ്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. ഫോണ്‍ ഇല്ലാത്ത സ്ഥാപനങ്ങളില്‍ പുതിയ കണക്‌ഷന്‍ എടുക്കണം. കേടായവ നന്നാക്കണം. ഓരോ ദിവസവും ഫോണ്‍ …
Read More »കൊല്ലത്ത് മധ്യവയസ്‌ക്കയെ കഴുത്ത് ഞെരിച്ചു കൊന്നു; സഹോദരീഭർത്താവ് പോലീസ് പിടിയിൽ
കൊല്ലം കുണ്ടറ പേരയത്ത് മധ്യവയസ്‌ക്കയെ കഴുത്ത് ഞെരിച്ചു കൊന്നു. പേരയം സ്വദേശി രാധിക(49) ആണ് കൊല്ലപ്പെട്ടത്. സഹോദരി ഭർത്താവ് പോലീസ് പിടിയിൽ. കൊല്ലപ്പെട്ട രാധിക ഭർത്താവുമായി ബന്ധം വേർപെടുത്തിയ ശേഷം മുളവനയിലെ സ്വന്തം വീട്ടിൽ സഹോദരിക്കും സഹോദരിയുടെ ഭർത്താവിനുമൊപ്പ താമസിച്ചിരുന്നത്. മുളവന സ്വദേശിയായ 30 വയസ്സുകാരനായ പ്രവീൺ എന്ന യുവാവുമായി ഇവർ അടുപ്പത്തിലായി. ഇതിനെ രാധികയുടെ സഹോദരി ചോദ്യം ചെയ്തതിനെ തുടർന്ന് പ്രവീൺ ഇവരെ ആക്രമിച്ചു. ഇതിനെതിരെ നൽകിയ പരാതിയിൽ …
Read More »ആറ്റിങ്ങളിലെ പിങ്ക് പോലീസ് വിഷയം: സര്‍ക്കാര്‍ റിപ്പോര്‍ട്ട് തള്ളി ഹൈക്കോടതി…
തിരുവനന്തപുരം ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടു വയസുകാരിയെ പൊതുസ്ഥലത്ത് വെച്ച് അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നും പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു. സാക്ഷിമൊഴികളില്‍ കുട്ടികരയുന്നു എന്ന് വ്യക്തമാണ്. സംഭവത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാവൂ എന്ന് കോടതി പറഞ്ഞു. പിങ്ക് പൊലീസ് മോശമായി പെരുമാറിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഡിസംബര്‍ 15ന് കേസ് പരിഗണിച്ചപ്പോഴായിരുന്നു …
Read More »വിവാഹത്തിനിടെ കൂടുതല്‍ സ്ത്രീധനം ചോദിച്ച വരനെ ചവിട്ടിക്കൂട്ടി വധുവിന്റെ വീട്ടുകാര്‍…
വിവാഹവേളയില്‍ കൂടുതല്‍ സ്ത്രീധനം ചോദിച്ച വരനെ ചവിട്ടിക്കൂട്ടി വധുവിന്റെ വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ സാഹിബാബാദില്‍ നടന്ന വിവാഹത്തിനിടെയാണ് സ്ത്രീധനം അധികം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വരനെ വധുവിന്റെ വീട്ടുകാര്‍ മര്‍ദിച്ചത്. തുടര്‍ന്ന് വരനായ ആഗ്ര സ്വദേശി മുസമ്മലിനെതിരെ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കി. വെള്ളിയാഴ്ച രാത്രിയാണ് വിവാഹ ചടങ്ങുകള്‍ നടന്നതും സംഘര്‍ഷത്തില്‍ കലാശിച്ചതുമെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. വരന്റെ പിതാവ് 10 ലക്ഷം രൂപ സ്ത്രീധനം ചോദിച്ചു. പണം നല്‍കിയില്ലെങ്കില്‍ …
Read More »വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കണം; നിയമഭേദഗതി ലോക്‌സഭ പാസാക്കി
വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കാന്‍ അനുവദിക്കുന്നത് ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. കഴിഞ്ഞ ദിവസം ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വരുന്നവരോട് ആധാര്‍ നമ്ബര്‍ ആവശ്യപ്പെടാന്‍ ഇലക്‌ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് അനുവാദം നല്‍കുന്നതാണ് ബില്‍. വോട്ടര്‍പ്പട്ടികയില്‍ ഇതിനോടകം പേരുചേര്‍ക്കപ്പെട്ട ആളെ തിരിച്ചറിയുന്നതിന് ആധാര്‍ നമ്ബര്‍ ചോദിക്കാനും ഉദ്യോഗസ്ഥര്‍ക്ക് …
Read More »നടി പാര്‍വതിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തയാള്‍ അറസ്റ്റില്‍
നടി പാര്‍വതി തിരുവോത്തിനെ ഫോണ്‍ വിളിച്ച് ശല്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ അഫ്‌സലിനെയാണ് അറസ്റ്റ് ചെയ്തത്. നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന നടിയുടെ പരാതിയെ തുടര്‍ന്നാണ് മരട് പോലീസിന്റെ നടപടി. പ്രതി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗളൂരു സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് യുവാവുമായി പരിചയമെന്നും എന്നാല്‍ അത് ദുര്‍വിനിയോഗം ചെയ്ത് ശല്യപ്പെടുത്തുകയായിരുന്നുവെന്നുമാണ് പാര്‍വതിയുടെ പരാതി. ഇയാള്‍ സ്റ്റേഷനില്‍ സ്വമേധയാ ഹാജരായെന്നാണ് വിവരം.
Read More »സംസ്ഥാനത്ത് നാലു പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ ബാധിതര്‍ 15 ആയി
സംസ്ഥാനത്ത് നാലുപേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നാലുപേരും തിരുവനന്തപുരം ജില്ലക്കാരാണ്. ഇതോടെ, സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ ബാധിതര്‍ 15 ആയി. കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 കാരനോടൊപ്പം യു.കെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലെ അമ്മൂമ്മ (67), യു.കെയില്‍ നിന്നെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. യുവതി വിമാനത്തിലെ സമ്ബര്‍ക്കപ്പട്ടികയിലുള്ളയാളാണ്. ഇവര്‍ ഡിസംബര്‍ 12നാണ് തിരുവനന്തപുരത്തെത്തിയത്. ക്വാറന്റീനിലായ …
Read More »തൃശൂരിൽ യുവാവിനെ കൊന്നത് ഭാര്യാ കാമുകൻ; ഭാര്യ നൽകിയ പരാതിയിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതകം
തൃശൂർ പെരിഞ്ചേരിയിൽ ബംഗാളി യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ വൻ വഴിത്തിരിവ്. വീട്ടു വഴക്കിനെത്തുടർന്ന് താൻ അബദ്ധത്തിൽ അടിച്ചപ്പോൾ ഭർത്താവ് കൊല്ലപ്പെട്ടതാണെന്ന ഭാര്യയുടെ വാദമാണ് പൊളിഞ്ഞത്. കാമുകനാണ് കൊലപാതകം നടത്തിയതെന്നും മൃതദേഹം കുഴിച്ചുമൂടിയതെന്നും പൊലീസ് കണ്ടെത്തി. പെരിഞ്ചേരിയിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ രേഷ്മാ ബീവി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നടന്ന അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സ്വർണാഭരണ നിർമാണത്തൊഴിലാളിയായ …
Read More »250 നായ്ക്കളെ കൊന്നൊടുക്കിയ സംഭവം; ‘പരമ്പര കൊലയാളികളായ’ രണ്ട് കുരങ്ങന്മാർ ‘കസ്റ്റഡിയിൽ’
കുട്ടിക്കുരങ്ങിനെ നായ്ക്കള്‍ കടിച്ചുകൊന്നതിന് പ്രതികാരമായി 250-ഓളം നായകളെയും നായക്കുട്ടികളെയും കുരങ്ങന്മാർ എറിഞ്ഞ് കൊന്നതായുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വലിയ വാർത്തയായ ഈ സംഭവത്തിലെ ‘പരമ്പര കൊലയാളികളായ’ രണ്ട് കുരങ്ങന്മാരെ കസ്റ്റഡിയിൽ എടുത്തതായി മഹാരാഷ്ട്ര വനംവകുപ്പ് അറിയിച്ചു. കുരങ്ങിനെ പിടികൂടണമെന്ന് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടതോടെയാണ് വനംവകുപ്പ് കേസ് ഏറ്റെടുത്തത്. നായ്ക്കളെ എറിഞ്ഞു കൊന്ന സംഭവത്തിൽ ഉൾപ്പെട്ട രണ്ട് കുരങ്ങന്മാരെ പിടികൂടിയതായി ബീഡ് ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥൻ സച്ചിൻ ഖന്ദ് പറഞ്ഞതായി …
Read More »