കൊച്ചി: ബ്രഹ്മപുരത്തെ തീയും പുകയും പൂർണമായും അണച്ചതായി മന്ത്രി എം ബി രാജേഷ്. തീപിടിത്തത്തിന്‍റെയും തീ അണച്ചതിനു ശേഷവുമുള്ള ആകാശദൃശ്യങ്ങൾ സഹിതമാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. കൊച്ചിയിൽ മാത്രമല്ല, മറ്റെവിടെയും ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ സർക്കാർ കര്‍മ്മ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ബ്രഹ്മപുരത്തിന്‍റെ ഇന്നത്തെ സായാഹ്ന കാഴ്ച. തീയും പുകയും പൂർണമായും അണച്ചു. കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടം, ഫയർഫോഴ്സ്, കോർപ്പറേഷൻ അധികൃതർ, ആരോഗ്യവകുപ്പ് …
Read More »ബ്രഹ്മപുരത്ത് ഏത് അന്വേഷണം നേരിടാനും തയ്യാർ: കൊച്ചി മേയർ എം അനിൽ കുമാർ
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് കൊച്ചി മേയർ എം അനിൽ കുമാർ. കരാറിൽ ഒരിടത്തും ഇടപെട്ടിട്ടില്ലെന്ന് പറഞ്ഞ മേയർ പ്രതിസന്ധി മറികടക്കാൻ എല്ലാവരും സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു. മാലിന്യത്തിന് തീപിടിച്ചതാണോ അതോ ആരെങ്കിലും തീയിട്ടതാണോ, മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി കോർപ്പറേഷൻ നൽകിയ കരാറിൽ വൻ അഴിമതി നടന്നിട്ടുണ്ടോ, തുടങ്ങി കോർപ്പറേഷൻ ഭരണസമിതിക്കെതിരെ ഉയർന്ന നിരവധി ചോദ്യങ്ങൾക്ക് മറുപടിയായാണ് മേയർ അനിൽ കുമാറിന്‍റെ വിശദീകരണം. കൊച്ചി നേരിടുന്ന പ്രതിസന്ധി …
Read More »കൊച്ചി കോർപ്പറേഷൻ കൗൺസിൽ പിരിച്ചുവിടണം: വി മുരളീധരൻ
തൃശൂർ: കൊച്ചി കോർപ്പറേഷൻ കൗൺസിൽ പിരിച്ചുവിടണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. വിഷയത്തിൽ നടപടിയുണ്ടായില്ലെങ്കിൽ അത് ജനങ്ങളോടുള്ള കടുത്ത അനീതിയാകുമെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരത്തെ തീപിടിത്തം പത്ത് ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ ഒരക്ഷരം ഉരിയാടുന്നില്ല. വൈക്കം വിശ്വന്റെ മരുമകന് അഴിമതി നടത്താൻ കൂട്ടുനിന്നതിൻ്റെ ജാള്യതയാകും പിണറായി വിജയന്. ദുരന്തം വരുമ്പോൾ മുഖ്യമന്ത്രി ഓടി ഒളിക്കുന്നു. കർണാടകയിൽ നിന്ന് ഒഴിവാക്കപ്പെട്ട …
Read More »ഓപ്പറേഷൻ പ്യുവർ വാട്ടർ; കുപ്പിവെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം: കുപ്പിവെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷൻ പ്യുവർ വാട്ടർ’ എന്ന പേരിൽ പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ശനി, ഞായർ ദിവസങ്ങളിലായി 156 സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും വിവിധ കമ്പനികളുടെ 38 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. വെയിലേൽക്കാതെ കുപ്പിവെള്ളം കൊണ്ടുപോകുന്നുണ്ടോ എന്നറിയാൻ 44 വാഹനങ്ങൾ പരിശോധിച്ചു. ഇതിന് പുറമെ, ജ്യൂസുകളും പാനീയങ്ങളും ഉണ്ടാക്കാൻ ശുദ്ധജലവും ശുദ്ധജലത്തിൽ …
Read More »തൃശ്ശൂരിലോ കണ്ണൂരിലോ മത്സരിക്കാന്‍ തയ്യാർ: സുരേഷ് ഗോപി
തൃശ്ശൂർ: തൃശൂരിലോ കണ്ണൂരിലോ മത്സരിക്കാൻ തയ്യാറാണെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. കേരളം എടുക്കുമെന്ന് മോദി പറഞ്ഞാൽ ഏത് ഗോവിന്ദൻ വന്നാലും എടുത്തിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തേക്കിൻകാട് മൈതാനത്ത് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ മത്സരിക്കുന്ന കാര്യത്തിൽ രണ്ട് നേതാക്കന്മാർ മാത്രമാണ് തീരുമാനമെടുക്കേണ്ടത്. മറ്റാർക്കും അതിൽ അവകാശമില്ല. അങ്ങനെ മത്സരിക്കുകയാണെങ്കിൽ തൃശൂർ അല്ലെങ്കിൽ കണ്ണൂർ നൽകണമെന്ന് സുരേഷ് ഗോപി പറഞ്ഞു. …
Read More »ബ്രഹ്മപുരം തീപിടിത്തം; നാളെ മുതൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പ്രവര്‍ത്തനമാരംഭിക്കും
കൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ തിങ്കളാഴ്ച മുതൽ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളും അനുബന്ധ രോഗാവസ്ഥകളും നിരീക്ഷിക്കുന്നതിനും ഫീൽഡ് തലത്തിൽ അടിയന്തര വൈദ്യസഹായം നൽകുന്നതിനുമാണ് ഇത് സ്ഥാപിക്കുന്നത്. തീപിടിത്തം കാരണം ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായ ബ്രഹ്മപുരത്ത് ആരോഗ്യ വകുപ്പിന്‍റെ ഏഴ് മൊബൈൽ മെഡിക്കൽ യൂണിറ്റുകളാണ് എത്തുക. രണ്ട് യൂണിറ്റുകൾ തിങ്കളാഴ്ചയും 5 യൂണിറ്റുകൾ ചൊവ്വാഴ്ചയും പ്രവർത്തനം ആരംഭിക്കും. പ്രദേശത്തെ …
Read More »‘വെൽക്കം ടു അമിത് ഷാ’; പരിഹസിച്ച് ബിആർഎസിന്റെ ‘വാഷിങ് പൗഡർ നിർമ’ പോസ്റ്റർ
ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പരിഹസിച്ച് ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്)യുടെ പോസ്റ്റർ. നിർമ വാഷിങ് പൗഡറിന്‍റെ പരസ്യത്തിൽ ബിജെപി നേതാക്കളുടെ തല വെട്ടിയൊട്ടിച്ച ചിത്രങ്ങൾക്ക് താഴെ ‘വെൽക്കം ടു അമിത് ഷാ’ എന്ന് എഴുതിയ പോസ്റ്ററുകൾ ശനിയാഴ്ചയാണ് ഹൈദരാബാദിൽ പ്രത്യക്ഷപ്പെട്ടത്. 54-ാമത് സിഐഎസ്എഫ് റൈസിങ് ഡേ പരേഡിൽ പങ്കെടുക്കാൻ അമിത് ഷാ ഹൈദരാബാദിൽ എത്തിയിരുന്നു. ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ (കെസിആർ) …
Read More »അരിക്കൊമ്പനെ പിടികൂടാൻ 30 അംഗ സംഘം ഇടുക്കിയിലെത്തുമെന്ന് വനംമന്ത്രി
ചിന്നക്കനാൽ: ഇടുക്കി ചിന്നക്കനാലിലെ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടാൻ 30 അംഗ സംഘത്തിന് രൂപം നൽകി. നാല് കുങ്കി ആനകളും 26 വനംവകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഇടുക്കിയിലെത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഇതിനിടെ പന്നിയാർ എസ്റ്റേറ്റിലെ ലേബർ കാന്‍റീൻ അരിക്കൊമ്പൻ ആക്രമിച്ചു. കെട്ടിടം ഭാഗികമായി തകർന്നു. 30 അംഗ സംഘം ഈ മാസം 16ന് ശേഷമാണ് എത്തുക. അരിക്കൊമ്പനെ പിടിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് വനംവകുപ്പ് നടത്തുന്നത്. ശാസ്ത്രീയമായ …
Read More »കേരളത്തിന് ആശ്വാസം; ഇന്ന് മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന ചൂടിൽ നട്ടം തിരിയുന്ന കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസ വാർത്ത. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനം. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത കൂടുതൽ. എന്നാൽ ബുധനാഴ്ചയോടെ കൂടുതൽ സ്ഥലങ്ങളിൽ വേനൽമഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്. ഈ ദിവസങ്ങളിൽ താപനില വലിയ തോതിൽ ഉയരാനിടയില്ല. അതേസമയം ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലെ …
Read More »നടൻ സതീഷ് കൗശിക്കിൻ്റെ മരണം കൊലപാതകം; വെളിപ്പെടുത്തലുമായി സ്ത്രീ
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടനും സംവിധായകനും നിർമാതാവുമായ സതീഷ് കൗശിക് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു റിപ്പോർട്ട്. ഇപ്പോഴിതാ തൻ്റെ ഭർത്താവാണ് സതീഷ് കൗശികിനെ കൊലപ്പെടുത്തിയതെന്ന പരാതിയുമായി ഒരു സ്‍ത്രീ രംഗത്തെത്തിയിരിക്കുകയാണ്. സതീഷ് നൽകിയ 15 കോടി രൂപ തിരികെ ആവശ്യപ്പെട്ടതിനാണ് ഭർത്താവ് നടനെ കൊലപ്പെടുത്തിയതെന്നാണ് പരാതിക്കാരി പറയുന്നത്. സതീഷിനെ ഗുളികകൾ നൽകി കൊലപ്പെടുത്തിയെന്നാണ് ഡൽഹി ആസ്ഥാനമായുള്ള ബിസിനസുകാരന്‍റെ ഭാര്യയുടെ വെളിപ്പെടുത്തൽ. ഇവർ ഡൽഹി പോലീസ് കമ്മീഷണർ ഓഫീസിൽ …
Read More »