Breaking News

Breaking News

സേതുരാമയ്യര്‍ തിരിച്ചെത്തുന്നു: സിബിഐ അഞ്ചാം ഭാഗത്തിന്‍റെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും…

സിബിഐ ചിത്രങ്ങള്‍ മലയാളത്തില്‍ ഒരുക്കി വലിയ ആരാധകരെ ഉണ്ടാക്കിയ ടീം ആണ് കെ മധുവും എസ് എന്‍ സ്വാമിയും. മമ്മൂട്ടി സേതുരാമയ്യര്‍ സിബിഐ ആയി എത്തിയ ചിത്രങ്ങള്‍ എല്ലാം വമ്ബന്‍ ഹിറ്റായിരുന്നു. ചിത്രത്തിന്‍റെ നാല് ഭാഗങ്ങള്‍ ആണ് ഇതുവരെ ഇറങ്ങിയത്. അഞ്ചാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ആരംഭിക്കുകയും ചെയ്തു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ സിനിമയുടെ ചിത്രീകരണം നവംബര്‍ 29 ആരംഭിക്കുമെന്നാണ്. ദിലീഷ് പോത്തന്‍, …

Read More »

വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.40 അടിയായി, സ്പില്‍വേ ഷട്ടര്‍‍ വീണ്ടും തുറന്നു, 397 ഘനയടി ജലം ഒഴുക്കി വിടും…

വൃഷ്ടി പ്രദേശത്തു നിന്നുള്ള നീരൊഴുക്ക് ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി ഉയര്‍ന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണിത്. ഇതിനെ തുടര്‍ന്ന് ഡാമിന്റെ സ്പില്‍വേ ഷര്‍ട്ടര്‍ വീണ്ടും ചൊവ്വാഴ്ച തുറന്നു. വൃഷ്ടി പ്രദേശത്ത് തിങ്കളാഴ്ച കനത്ത മഴ പെയ്തതാണ് ഇതിന് കാരണം. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഷട്ടര്‍ ഉയര്‍ത്തിയിരുന്നു. നാല് ഷട്ടറുകളാണ് ഉയര്‍ത്തിയത്. വെള്ളിയാഴ്ചയോടെ ഇതില്‍ മൂന്നെണ്ണം അടച്ചിരുന്നു. പിന്നീട് ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ചയോടെ …

Read More »

ദത്ത് വിവാദം: ഡി എന്‍ എ ഫലം ഇന്ന് കിട്ടിയേക്കും, കുഞ്ഞിനെക്കുറിച്ചുള്ള അവകാശവാദത്തില്‍ ഫലം നിര്‍ണായകം

ദത്ത് വിവാദത്തില്‍ കുഞ്ഞിന്റെ ഡി എന്‍ എ ഫലം ഇന്ന് കിട്ടിയേക്കും. ഡി എന്‍ എ പരിശോധന ഫലം പോസിറ്റീവായാല്‍ കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നല്‍കാനുള്ള നടപടികള്‍ സി ഡബ്ല്യൂ സി സ്വീകരിക്കും. കുട്ടിയുടെ രക്ത സാമ്ബിള്‍ ഇന്നലെയാണ് ശേഖരിച്ചത്. പൂജപ്പുര രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയിലെ വിദഗ്ദ്ധര്‍ ഇന്നലെ രാവിലെ പത്തരയോടെ കുഞ്ഞിനെ പാര്‍പ്പിച്ചിരിക്കുന്ന കുന്നുകുഴി നിര്‍മ്മല ശിശുഭവനിലെത്തി സാമ്ബിള്‍ ശേഖരിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ അനുപമയും അജിത്തും പൂജപ്പുരയിലെ …

Read More »

നായയുടെ പ്രേതം.. വെളുത്ത രൂപത്തോടൊപ്പം ഓടിക്കളിക്കുന്ന വളര്‍ത്തുനായ; ദൃശ്യങ്ങള്‍ പങ്കുവെച്ച് യുവാവ്…

തന്റെ വീട്ടിലെ വളര്‍ത്തുനായ വീട്ടുമുറ്റത്ത് മറ്റൊരു നായയുടെ ‘പ്രേതവുമായി’ ഓടികളിക്കുന്നുവെന്ന വിചിത്രവാദവുമായി ഒരു ഓസ്‌ട്രേലിയന്‍ യുവാവ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. തന്റെ വീട്ടിലെ വളര്‍ത്തുനായ വീട്ടുമുറ്റത്ത് മറ്റൊരു നായയുടെ ‘പ്രേതവുമായി’ ഓടികളിക്കുന്നുവെന്ന വിചിത്രവാദവുമായി ഒരു ഓസ്‌ട്രേലിയന്‍ യുവാവ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള ജാക്ക് ഡിമാര്‍ക്കോയാണ് തന്റെ വീട്ടിലെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ നിഗൂഢ ദൃശ്യങ്ങള്‍ തന്നെ ഞെട്ടിച്ചു എന്ന് പറയുന്നത്. …

Read More »

ഒരിക്കലും മരിക്കാതിരിക്കാന്‍ ഭര്‍ത്താവിനെ ഭാര്യ ജീവനോടെ കുഴിച്ചിട്ടു: അമരത്വം കിട്ടുമെന്ന് വിശ്വസിച്ച ഭര്‍ത്താവ് മരിച്ചു; ഭാര്യ അറസ്റ്റില്‍…

ഒരിക്കലും മരിക്കാതിരിക്കാന്‍ ഭര്‍ത്താവിനെ ഭാര്യ ജീവനോടെ കുഴിച്ചിട്ട സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കലൈഞ്ജര്‍ കരുണാനിധി നഗര്‍ സ്വദേശി ലക്ഷ്മി (55) ആണ് പൊലീസിന്റെ പിടിയിലായത്. അമരത്വം ലഭിക്കുമെന്ന് വിശ്വസിച്ച ഭര്‍ത്താവ് നാഗരാജ് (59) മരിച്ചു. ചെന്നൈയിലെ പെരുമ്ബാക്കത്താണ് സംഭവം. ദൈവത്തോട് സംസാരിക്കാനാകുമെന്ന് അവകാശപ്പെട്ട് സ്വയം ക്ഷേത്രം നിര്‍മിച്ച്‌ പൂജ നടത്തി വരികയായിരുന്നു നാഗരാജ്. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ജീവനോടെ കുഴിച്ചിടാന്‍ നാഗരാജ് ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിലൂടെ അമരത്വം നേടാന്‍ …

Read More »

ആര്‍എസ്‌എസ് നേതാവിനെ വെട്ടികൊലപ്പെടുത്തിയ കേസ്; മൂന്നുപേരെ കസ്റ്റഡയില്‍ എടുത്തു…

മമ്ബറത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മുണ്ടക്കയം സ്വദേശി സുബൈര്‍, നെന്മാറ സ്വദേശി സലാം, ഇസ്ഹാഖ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ആദ്യം സുബൈറിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റു രണ്ടു പേരെ സുബൈറിന്റെ റൂമില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം, കസ്റ്റഡിയില്‍ എടുത്തവര്‍ക്ക് കേസുമായി എന്താണ് ബന്ധം എന്ന കാര്യത്തില്‍ പോലീസ് …

Read More »

ഇടക്കാല ഉത്തരവ് തുടരും; മുല്ലപ്പെരിയാറിലെ ജലനിരപ്പ് റൂള്‍ കെര്‍വ് പ്രകാരം നിലനിര്‍ത്തും

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച ഇടക്കാല ഉത്തരവ് തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിലനിര്‍ത്താനാണ് ഇടക്കാല ഉത്തരവ്. ഒക്ടോബര്‍ 28നാണ് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. കേസില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഈ ഉത്തരവ് തുടരുമെന്നാണ് സുപ്രീം കോടതി തിങ്കളാഴ്ച വ്യക്തമാക്കിയത്. അതേസമയം അടിയന്തര സാഹചര്യമുണ്ടായാല്‍ സ്ഥിതിഗതികള്‍ മേല്‍നോട്ട സമിതി വിലയിരുത്തിയ ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും …

Read More »

രണ്ട് കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തു; മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി മൂന്നുപേര്‍ പൊലീസ് പിടിയിലായി. കണ്ണൂര്‍ സ്വദേശി സുബൈര്‍, പടീല്‍ സ്വദേശി ദീപക് കുമാര്‍, ബജ്പെ സ്വദേശി അബ്ദുള്‍ നസീര്‍ എന്നിവരെയാണ് മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. അഡയാറില്‍ നിന്നും ലാല്‍ബാഗിലേക്കുള്ള യാത്രയ്ക്കിടയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇവരുടെ പക്കല്‍ നിന്നും പണം കണ്ടെത്തിയത്. രണ്ട് ബാഗുകളിലായിട്ടാണ് നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. ശിവമോഗയില്‍ നിന്നും ചിത്രദുര്‍ഗയില്‍ നിന്നുമാണ് പ്രതികള്‍ നിരോധിത നോട്ടുകള്‍ കൊണ്ടുവന്നത്. ഒരു കോടി …

Read More »

ആന്ധ്രാപ്രദേശിന് ഇനി തലസ്ഥാനം അമരാവതി മാത്രം; മൂന്ന് തലസ്ഥാനം പ്രഖ്യാപിച്ച ബില്‍ പിന്‍വലിച്ചു…

ആന്ധ്ര പ്രദേശിന് ഇനി ഒരു തലസ്ഥാനം മാത്രം. മൂന്ന് തലസ്ഥാനങ്ങള്‍ നിശ്ചയിച്ചുള്ള ബില്‍ റദ്ദാക്കി. ഇനി അമരാവതിയാകും ആന്ധ്രയുടെ തലസ്ഥാനം. ചന്ദ്രബാബു നായിഡുവിന്റെ കാലത്താണ് അമരാവതി ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ജഗന്മോഹന്റെഡിയുടെ മന്ത്രിസഭയില്‍ ആണ് അമരാവതി, വിശാഖപട്ടണം, കര്‍ണൂല്‍ എന്നിങ്ങനെ മൂന്ന് തലസ്ഥാനങ്ങളെ പ്രഖ്യാപിച്ചത്. നിയമനിര്‍മ്മാണ തലസ്ഥാനമായി അമരാവതിയും ഭരണനിര്‍വ്വഹണ തലസ്ഥാനമായി വിശാഖപട്ടണവും നീതിന്യായ തലസ്ഥാനമായി കര്‍ണൂലുമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ആന്ധ്രാപ്രദേശ് വികേന്ദ്രീകൃത- സംയുക്ത വികസന മേഖലാ ബില്‍, …

Read More »

രവിശാസ്ത്രിയുടെ നിലവാരമില്ലായ്മ ദ്രാവിഡ് കാണിക്കില്ല; വിമര്‍ശനവുമായി ഗംഭീര്‍…

ഇന്ത്യൻ പരിശീലക സ്ഥാനം വിട്ടൊഴിഞ്ഞ രവിശാസ്ത്രിക്കെതിരെ വിമർശന വുമായി മുൻതാരം ഗൗതം ഗംഭീർ. രവിശാസ്ത്രി നടത്തിയ പോലെ അനവസരത്തിലുള്ള പ്രസ്താവനകൾ ഒരിക്കലും രാഹുൽ ദ്രാവിഡ് നടത്തില്ലെന്നാണ് ഗംഭീർ അഭിപ്രായപ്പെട്ടത്. ഒരു ഐ.സി.സി കിരീടം പോലും ടീമിന് സ്വന്തമാക്കാൻ സാധിക്കാതെ പടിയിറങ്ങിയ പരിശീലകൻ വലിയ പ്രഖ്യാപനങ്ങൾ നടത്തരുതെന്നാണ് ഗംഭീർ പറഞ്ഞത്. രവിശാസ്ത്രിയുടെ കീഴിൽ ടീം ജയിക്കാമായിരുന്ന രണ്ടു സുപ്രധാന ടൂർണ്ണമെന്റുകളിൽ പുറത്തായതിന് കാരണമെന്തെന്ന് ആദ്യം എല്ലാവരും പരിശോധിക്കണം. വിനയമാണ് പ്രധാനം. ടീമിന്റെ …

Read More »