കളിത്തീവണ്ടിയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരന്‍ മരിച്ചു. സൗദി അറേബ്യയിലെ തബൂക്കിലാണ് സംഭവം. അച്ഛനും അമ്മയ്‍ക്കും സഹോദരനും ഒപ്പം നഗരത്തിലെ കണ്‍സ്യൂമര്‍ ഫെയര്‍ സന്ദര്‍ശിക്കാനെത്തിയ സ്വദേശി ബാലന്‍ ഇബ്രാഹീം അലി അല്‍ ബലവിയാണ് മരിച്ചത്. രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്തതിനാല്‍ കുട്ടിയുടെ അമ്മയെ മേളയിലെ ഗെയിം ഏരിയയില്‍ പ്രവേശിപ്പിച്ചില്ല. അച്ഛനും സഹോദരനും ഒപ്പമാണ് മൂന്ന് വയസുകാരന്‍ അകത്തേക്ക് കടന്നത്. അവിടെയുണ്ടായിരുന്ന കളിത്തീവണ്ടിയുടെ ആദ്യ ബോഗിയില്‍ കയറിയ ബാലന്‍ …
Read More »24കാരിയുടെ മൃതദേഹം, വിവാഹം കഴിഞ്ഞിട്ട് നാളുകള്‍ മാത്രം: കൊലപാതകം ഭര്‍ത്താവ് രാത്രിജോലിക്ക് പോയപ്പോള്‍…
നവവധുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. 24കാരിയെ മഹാരാഷ്ട്രയില്‍ പാല്‍ഘര്‍ വിരാറിലെ ഫ്‌ളാറ്റിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയാണ് സംഭവം. ഒക്ടോബര്‍ 24നായിരുന്നു യുവതിയുടെ വിവാഹം നടന്നത്. തലേദിവസം രാത്രി ഭര്‍ത്താവ് നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ പോയ സമയത്താണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഫ്‌ലാറ്റിലെ മൂന്നാമത്തെ നിലയിലാണ് സംഭവം നടന്നത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞു രാവിലെ ഭര്‍ത്താവ് വീട്ടില്‍ എത്തിയപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൈയിലെ ഞരമ്ബ് മുറിച്ചനിലയിലായിരുന്നുവെന്ന് പൊലീസ് …
Read More »മരക്കാറിന് ആമസോൺ പ്രൈം നൽകിയത് 90 കോടി രൂപയ്ക്ക് മുകളിലെന്ന് റിപ്പോർട്ട്..
മോഹൻലാൽ നായകനായി പ്രിയദർശൻ്റെ സംവിധാനത്തിലൊരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം ‘മരക്കാർ; അറബിക്കടലിൻ്റെ സിംഹം’ എന്ന സിനിമയ്ക്ക് ആംസോൺ പ്രൈം നൽകിയത് 90 കോടി രൂപയ്ക്ക് മുകളിലെന്ന് റിപ്പോർട്ട്. 90- 100 കോടി രൂപയ്ക്ക് ഇടയിൽ ചിത്രത്തിനു ലഭിച്ചെന്നാണ് വിവരം. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ രാജ്യത്ത് ഒരു സിനിമയ്ക്ക് ഒടിടി പ്ലാറ്റ്ഫോം നൽകുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇത്. 90 കോടിയോളം മുതൽമുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആമസോൺ നൽകുന്നത് മുതലും …
Read More »അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്ത് ന്യൂസിലാൻഡ് സെമിയിൽ; ഇന്ത്യ പുറത്ത്…
ഇന്ത്യൻ ആരാധകരുടെ പ്രാർത്ഥനകൾ വിഫലമായി. അഫ്ഗാനിസ്ഥാനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി രണ്ടാം ഗ്രൂപ്പിൽ നിന്ന് ന്യൂസിലാൻഡ് ഐ സി സി ടി ട്വന്റി ലോകകപ്പിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടി. പാകിസ്ഥാൻ നേരത്തെ തന്നെ സെമിഫൈനൽ യോഗ്യത ഉറപ്പിച്ചിരുന്നു. ഇന്ന് നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയെങ്കിൽ മാത്രമേ ഇന്ത്യക്ക് സെമിഫൈനലിലേക്ക് കടക്കാൻ സാധിക്കുമായിരുന്നുള്ളു. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നമീബിയയെ പരാജയപ്പെടുത്തിയാലും ഇന്ത്യക്ക് സെമിഫൈനൽ യോഗ്യത നേടാൻ സാധിക്കില്ല. ഇതോടെ …
Read More »‘വീണ്ടും ആശങ്ക’; മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രി…
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നുള്ള തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന പെരിയാര്‍ തീരത്ത് താമസിക്കുന്നവരെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. പുതിയ ഡാം നിര്‍മ്മിക്കുന്നതിന് തമിഴ്നാടിനു മേല്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് ഇവരുടെ ആവശ്യം. ബേബി ഡാമിന്‍റെ ബലപ്പെടുത്തല്‍ പൂര്‍ത്തിയാക്കി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനാണ് തമിഴ്നാടിന്‍റെ തീരുമാനം. ജലനിരപ്പ് 136 അടിയിലെത്തുമ്ബോള്‍ തന്നെ പെരിയാര്‍ തീരത്തെ ആളുകള്‍ ആശങ്കയിലാകും. ഓരോ തവണ ഷട്ടര്‍ തുറക്കുമ്ബോഴും സാധനങ്ങള്‍ കെട്ടിപ്പെറുക്കി …
Read More »നവംബര്‍ അവസാനത്തോടെ കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കും: മന്ത്രി ശിവന്‍കുട്ടി…
പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. അതിനായി സീറ്റ് അധികം ആവശ്യമുള്ള സ്കൂളുകളില്‍ ഈ മാസം 23 ഓടെ പുതിയ ബാച്ച് അനുവദിക്കും. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് പൊതുസമൂഹത്തിലാകെ ഉത്കണ്ഠയുണ്ടായിരുന്നു. മാര്‍ഗരേഖ അനുസരിച്ചുള്ള അധ്യാപനം ഉറപ്പാക്കിയതിലൂടെ സര്‍ക്കാരിന് ആ ഉത്കണ്ഠ അകറ്റാന്‍ സാധിച്ചുവെന്നും സ്കൂള്‍ തുറന്നതിനുശേഷം 80 ശതമാനത്തോളം വിദ്യാര്‍ഥികള്‍ …
Read More »അനാവശ്യ പണിമുടക്ക്; പ്രവണത തുടര്‍ന്നാല്‍ കെ എസ് ആര്‍ ടി സിയെ അവശ്യ സര്‍വീസാക്കുന്നത് പരിഗണിക്കും: മന്ത്രി
അനാവശ്യമായി പണിമുടക്കി ജനങ്ങളെ വലയ്ക്കുന്ന പ്രവണത തുടര്‍ന്നാല്‍ കെ എസ് ആര്‍ ടി സിയെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കുന്നത് പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്ബള പരിഷ്‌കരണം ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പണിമുടക്ക് നടത്തുന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് പ്രതിസന്ധിക്കിടെ പ്രതിമാസ ശമ്ബളം ലഭിക്കാതെ വലിയൊരു വിഭാഗം ജനങ്ങള്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് ശമ്ബളപരിഷ്‌കരണം ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. യൂണിയനുകള്‍ ആവശ്യപ്പെട്ടത് പ്രകാരമുള്ള …
Read More »ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരം ഇന്ത്യയ്ക്ക് തലവേദന ! വിജയ മാര്‍ജിന്‍ കുറവല്ലെങ്കില്‍ ഇന്ത്യ പെടും…
ഇന്ത്യ എങ്ങനെ ടി 20 ലോകകപ്പ് സെമി ഫൈനലില്‍ കയറുമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് ആരാധകര്‍. കണക്കുകളുടെ ഭാഗ്യത്തില്‍ മാത്രമേ ഇന്ത്യക്ക് ഇനി പ്രതീക്ഷയുള്ളൂ. അഫ്ഗാനിസ്ഥാന്‍, നമീബിയ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ ഏതെങ്കിലും ഒന്നില്‍ ന്യൂസിലന്‍ഡ് തോല്‍ക്കുകയാണ് ഇന്ത്യക്ക് സെമി പ്രതീക്ഷകള്‍ ശക്തമാക്കാന്‍ ആദ്യം വേണ്ടത്. ഇങ്ങനെയൊന്ന് സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയുടെ ഭാവി അവതാളത്തിലാകും. ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ ആര് ജയിക്കുമെന്നത് മാത്രമല്ല മത്സരത്തിലെ സ്‌കോറും ഇന്ത്യയെ ബാധിക്കും. ന്യൂസിലന്‍ഡിനെ അഫ്ഗാന്‍ തോല്‍പ്പിക്കുകയാണെങ്കില്‍ തന്നെ അത്ര …
Read More »ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഇനി കൂടുതല്‍ സമയം; പുത്തന്‍ മൂന്നു ഫീച്ചറുകളുമായി വാട്‌സാപ്പ്‍; അപ്‌ഡേറ്റ് വൈകാതെ പ്ലേസ്റ്റോറില്‍…
ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിന് അധിക സമയം അനുവധിക്കാനൊരുങ്ങി വാട്‌സാപ്. ഒരാള്‍ മറ്റൊരാള്‍ക്കോ ഗ്രൂപ്പിലോ അയച്ച സന്ദേശം അയാള്‍ക്കു തന്നെ ഡിലീറ്റ് ചെയ്യാന്‍ ഇപ്പോഴുള്ള സമയ പരിധി ഏകദേശം 68 മിനിറ്റും 16 സെക്കന്‍ഡുമാണ്. ഈ സമയ പരിധി മൂന്നു മാസമായി ഉയര്‍ത്താനാണ് വാട്‌സാപ്പ് തീരുമാനിച്ചിരിക്കുന്നത്. അതായത് ഒരാള്‍ക്ക് താന്‍ അയച്ച മെസേജ് മൂന്നു മാസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് വാബീറ്റാ ഇന്‍ഫോ പറയുന്നത്. ഭാവിയില്‍ ഇത്, …
Read More »കേസ് ഒത്തുതീര്‍പ്പാകാനുള്ള സാധ്യത മങ്ങുന്നു; അറസ്റ്റിലായ ആളുടെ ജാമ്യഹര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു…
നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ് ഒത്തുതീര്‍പ്പാകാനുള്ള സാധ്യത നീളുന്നു. വാഹനം തകര്‍ത്ത കേസില്‍ അറസ്റ്റിലായ ജോസഫിന്‍റെ ജാമ്യഹര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു ജോര്‍ജ് തീരുമാനിച്ചു. കോടതിയില്‍ ഇതിനുള്ള ഹര്‍ജി ജോജു ജോര്‍ജ് സമര്‍പ്പിച്ചു. ജാമ്യഹര്‍ജി ഉച്ചയ്ക്ക് കോടതി പരിഗണിക്കും. ജാമ്യഹര്‍ജി എറണാകുളം സിജെഎം കോടതിയാണ് പരിഗണിക്കുന്നത്. വൈറ്റിലയിലെ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധ സമരത്തിനിടെയാണ് നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തത്. വൈറ്റിലയിലെ ഹൈവേ …
Read More »