പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയ്ക്ക് കടന്ന് പിടിച്ച് മര്‍ദിച്ച 19 വയസുകാരന് പോലീസ് പിടിയില്‍. തൃക്കോവില്‍വട്ടം സ്വദേശി അജിത്തിനെയാണ് കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29ന് വൈകുന്നേരം അജിത്ത് പെണ്‍കുട്ടിയെ റോഡില്‍ തടഞ്ഞ് നിര്‍ത്തി കൈയ്ക്ക് കടന്ന് പിടിച്ച് കരണത്ത് അടിക്കുകയായിരുന്നു. പെണ്‍കുട്ടി ഇയാളുടെ പ്രണയാഭ്യര്‍ഥന നിരസിക്കുകയും ശല്യം ചെയ്യരുതെന്ന് താക്കീത് ചെയ്യുകയും ചെയ്ത വിരോധത്തിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പരസ്യമായി കടന്ന് പിടിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് അജിത്തിനെ പിടികൂടുകയായിരുന്നു. …
Read More »മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138.40 അടിയായി താഴുന്നു…
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. ഇന്ന് രാവിലെ ജലനിരപ്പ് 138.40 അടിയായി താഴ്ന്നു. ജലനിരപ്പ് താഴുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സ്പില്‍ വേയില്‍ തുറന്നു വച്ചിരിക്കുന്ന ഷട്ടറുകള്‍ ഇന്ന് അടച്ചേക്കും. ആറ് ഷട്ടറുകളാണ് നിലവില്‍ ഉയര്‍ത്തിയിട്ടുള്ളത്. മൂന്നു ഷട്ടറുകള്‍ 70 സെന്‍റീമീറ്ററും മൂന്നെണ്ണം അന്‍പത് സെന്‍റീ മീറ്ററുമാണ് ഉയര്‍ത്തിയത്. തമിഴ്നാട് കൊണ്ടു പോകുന്നതിന് പുറമെ സ്പില്‍വേയിലൂടെയും ജലം തുറന്നു വിട്ടതോടെയാണ് ജലനിരപ്പ് കുറഞ്ഞത്.
Read More »18 ദിവസത്തെ ചികിത്സക്ക് ശേഷം മന്‍മോഹന്‍ സിംഗ് ആശുപത്രിവിട്ടു…
പനിയും മറ്റ് അവശതകളുമായി കഴിഞ്ഞ 18 ദിവസമായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആശുപത്രി വിട്ടു. ഒക്ടോബര്‍ 13 നായിരുന്നു സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും അവശതയും അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സിംഗിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയത് വലിയ വിവാദമായിരുന്നു. സിംഗിന്റെ കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് മാണ്ഡവ്യ വാര്‍ഡിനകത്ത് ഒരു ഫോട്ടോ ഗ്രാഫറേയും കൂട്ടി വന്നതായി മകള്‍ ആരോപിച്ചതോടെയാണ് വിവാദത്തിന് …
Read More »പാചക വാതകത്തിന് വില കുത്തനെ കൂട്ടി; തലസ്ഥാനത്ത് സിലിണ്ടറൊന്നിന് രണ്ടായിരം രൂപ……
പാചക വാതകത്തിന് വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വന്‍ വര്‍ദ്ധിപ്പിച്ചത്. കേരളത്തില്‍ 1994 രൂപയാണ് ഒരു സിലിണ്ടറിന്റെ വില. ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിനു 2000 രൂപ കടന്നു. ചെന്നൈയില്‍ വാണിജ്യ സിലിണ്ടറിനു 2,133 രൂപയായി. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
Read More »‘ഷമിയെ ആക്രമിക്കുന്നത് ചില നട്ടെല്ലില്ലാത്ത ആളുകള്‍’; രൂക്ഷ വിമർശനവുമായി ഇന്ത്യൻ നായകൻ വീരാട് കോഹ്ലി
ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ തോല്‍വിക്ക് ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപത്തിന് വിധേയനായ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഷമിയെ ‘200 ശതമാനം’ പിന്തുണക്കുന്നതായി കോഹ്ലി പറഞ്ഞു. “ഞങ്ങള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിന് കാരണമുണ്ട്, ഒരു വ്യക്തിയുമായി നേരിട്ട് സംസാരിക്കാന്‍ ധൈര്യമില്ലത്ത, സോഷ്യല്‍ മീഡിയയിലെ നട്ടെല്ലില്ലാത്ത ചില ആളുകളല്ല ഞങ്ങള്‍. അവര്‍ തങ്ങളുടെ ഐഡന്റിറ്റിക്ക് പിന്നില്‍ ഒളിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ പിന്തുടരുകയും ആളുകളെ കളിയാക്കുകയും ചെയ്യുന്നു, അത് ഇന്നത്തെ …
Read More »സ്കൂള്‍ തുറക്കല്‍: ക്ലാസുകള്‍ ബയോ ബബിള്‍ അടിസ്ഥാനത്തില്‍; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി…
നവംബര്‍ ഒന്നാം തിയതി സ്കൂള്‍ തുറക്കുന്നതോടെ മുന്‍കരുതല്‍ നടപടികളും മാര്‍ഗരേഖയുമായി ആരോഗ്യ വകുപ്പ്. വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും അധ്യാപകരും രക്ഷിതാക്കളും ഉറപ്പ് വരുത്തേണ്ടതാണമെന്ന് മന്ത്രി നിര്‍ദേശിച്ചു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരേയോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്ബരുകളിലോ, ഇ …
Read More »പുനീതിന്‍റെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യ, രണ്ട് ആരാധകര്‍ ഹൃദയാഘാതം മൂലം മരിച്ചു…
അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീതിന്‍റെ മരണത്തില്‍ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു. രണ്ട് പേര്‍ ഹൃദയാഘാതം മൂലം മരിച്ചു. നടന്‍റെ വിയോഗത്തിലുള്ള സങ്കടം സഹിക്കവയ്യാതെ ബലഗാവി ജില്ലയിെല അത്താണിയില്‍ രാഹുല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പുനീതിന്‍റെ ഫോട്ടോ പൂക്കള്‍ വെച്ച അലങ്കരിച്ചതിനുശേഷം സ്വന്തം വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു രാഹുല്‍. ചാമരാജനഗര്‍ ജില്ലയിലെ മരുരു ഗ്രാമത്തില്‍ 30 വയസ്സുകാരനായ മുനിയപ്പ തന്‍റെ ഏറ്റവും പ്രിയപ്പെട്ട നടന്‍റെ വിയോഗവാര്‍ത്ത അറിഞ്ഞ് ഹദയാഘാതം മൂലം …
Read More »വിക്രം-ധ്രുവ് കോമ്ബോ; ‘മഹാന്‍’ തിയേറ്ററില്‍ എത്തില്ല; ഒ.ടി.ടി റിലീസിനെന്ന് റിപ്പോര്‍ട്ട്…
വിക്രം മകന്‍ ധ്രുവ് വിക്രമിനൊപ്പം ആദ്യമായഭിനയിക്കുന്ന ‘മഹാന്‍’ എന്ന ചിത്രം അണിയറയിലൊരുങ്ങുകയാണ്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി കാത്തിരിപ്പിലാണ് ഇരുവരുടേയും തെന്നിന്ത്യയിലെ ആരാധകര്‍. മഹാന്‍ ഒ.ടി.ടിയിലായിരിക്കും റിലീസ് ചെയ്യുക എന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കരാറിലെത്തിയെന്നും വാര്‍ത്തയുണ്ട്. എന്നാല്‍ ഒ.ടി.ടി അവകാശം മാത്രമേ വിറ്റിട്ടുള്ളൂ എന്നും ഏതെങ്കിലും പ്രത്യേക പ്ലാറ്റ്‌ഫോമുമായി കരാറിലെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. തിയേറ്ററില്‍ റിലീസ് ചെയ്യാതെ …
Read More »രുചികരം, ലാഭം ജനകീയമായി കുടുബശ്രീ ഹോട്ടല്‍; ആവശ്യക്കാര്‍ കൂടുന്നു…
രുചികരവും വിലക്കുറവുമായതിനാല്‍ കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളില്‍ ഉച്ചയൂണിന് ആവശ്യക്കാര്‍ കൂടുന്നു. പതിനൊന്ന് മണിയാകുമ്ബോഴേക്കും ഹോട്ടല്‍ കൗണ്ടറുകളില്‍ പാഴ്‌സലിനായി ആളുകള്‍ എത്തിതുടങ്ങും. നഗരസഭയില്‍ മൂന്നിടത്താണ് ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ ബസ് സ്റ്റാന്‍ഡ്, കൊല്ലം ആനക്കുളം, വൈദ്യരങ്ങാടി എന്നിവിടങ്ങളിലാണ്. ദിവസം ആയിരത്തി അഞ്ഞൂറോളം പാഴ്‌സല്‍ ഉള്‍പ്പെടെ വില്‍ക്കുന്നതായി നോര്‍ത്ത് സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ഇന്ദുലേഖ പറഞ്ഞു. ആക്രി കച്ചവടക്കാര്‍, വിദ്യാര്‍ത്ഥികള്‍, പോട്ടര്‍മാര്‍, ബസ് ജീവനക്കാര്‍, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങി വിവിധ …
Read More »മലപ്പുറത്ത് വീണ്ടും പീഡനം; ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച 14 കാരിയെ പരിശോധിച്ചപ്പോൾ ഗർഭിണി; 19 കാരൻ അറസ്റ്റിൽ …
മലപ്പുറത്ത് വീണ്ടും പീഡനശ്രമം. പൊന്നാനിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 19 കാരൻ അറസ്റ്റിൽ. ഒരുമാസം മുൻപായിരുന്നു 19 കാരൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. എന്നാൽ ഭയം കാരണം 14 കാരി ആരോടും വിവരം പറഞ്ഞിരുന്നില്ല. തുടർന്ന് പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ഇതോടെ വീട്ടുകാർ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തുടർന്നാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. കേസിൽ പൊന്നാനി സ്വദേശിയായ മുഹമ്മദ് അഷ്ഫാഖ് (19) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ …
Read More »