Breaking News

പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ ക​ര​ണം അടിച്ചു തകര്‍ത്തു; കൊല്ലത്ത് 19 കാരന്‍ പോലീസ് പിടിയില്‍….

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യ്ക്ക് ക​ട​ന്ന് പി​ടി​ച്ച്‌ മ​ര്‍​ദി​ച്ച 19 വ​യ​സു​കാ​ര​ന്‍ പോ​ലീ​സ് പി​ടി​യി​ല്‍. തൃ​ക്കോ​വി​ല്‍​വ​ട്ടം സ്വദേശി അ​ജി​ത്തി​നെ​യാ​ണ് ക​ണ്ണ​ന​ല്ലൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 29ന് ​വൈ​കു​ന്നേ​രം അ​ജി​ത്ത് പെ​ണ്‍​കു​ട്ടി​യെ റോ​ഡി​ല്‍ ത​ട​ഞ്ഞ് നി​ര്‍​ത്തി കൈ​യ്ക്ക് ക​ട​ന്ന് പി​ടി​ച്ച്‌ ക​ര​ണ​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി ഇ​യാ​ളു​ടെ പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ക്കു​ക​യും ശ​ല്യം ചെ​യ്യ​രു​തെ​ന്ന് താ​ക്കീ​ത് ചെ​യ്യു​ക​യും ചെ​യ്ത വി​രോ​ധ​ത്തി​ലാ​ണ് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ പ​ര​സ്യ​മാ​യി ക​ട​ന്ന് പി​ടി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ജി​ത്തി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍​ക്കെ​തി​രെ സ്ത്രീ​ക​ള്‍​ക്ക് നേ​രെ​യു​ള​ള അ​തി​ക്ര​മ​ത്തി​നും പോ​ക്സോ പ്ര​കാ​ര​വും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …