Breaking News

പുനീതിന്‍റെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യ, രണ്ട് ആരാധകര്‍ ഹൃദയാഘാതം മൂലം മരിച്ചു…

അന്തരിച്ച കന്നഡ സൂപ്പര്‍ ‌താരം പുനീതിന്‍റെ മരണത്തില്‍ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു. രണ്ട് പേര്‍ ഹൃദയാഘാതം മൂലം മരിച്ചു. നടന്‍റെ വിയോഗത്തിലുള്ള സങ്കടം സഹിക്കവയ്യാതെ ബലഗാവി ജില്ലയിെല അത്താണിയില്‍ രാഹുല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പുനീതിന്‍റെ ഫോട്ടോ പൂക്കള്‍ വെച്ച അലങ്കരിച്ചതിനുശേഷം സ്വന്തം വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു രാഹുല്‍.

ചാമരാജനഗര്‍ ജില്ലയിലെ മരുരു ഗ്രാമത്തില്‍ 30 വയസ്സുകാരനായ മുനിയപ്പ തന്‍റെ ഏറ്റവും പ്രിയപ്പെട്ട നടന്‍റെ വിയോഗവാര്‍ത്ത അറിഞ്ഞ് ഹദയാഘാതം മൂലം മരിച്ചു. കര്‍ഷകനായ മുനിയപ്പക്ക് ഭാര്യയും രണ്ട് മക്കളുണ്ട്. പുനീതിന്‍റെ കടുത്ത് ആരാധകനായ ഇദ്ദേഹം താരത്തിന് ഹൃദയാഘാതം വന്നുവെന്ന വാര്‍ത്ത അറിഞ്ഞതു മുതല്‍ ടി.വിയുടെ മുന്നിലിരുന്ന് കരയുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.

പുനീതിന്‍റെ മരണവാര്‍ത്ത ടെലിവിഷനിലൂടെ അറിഞ്ഞയുടന്‍ മുനിയപ്പ ബോധരഹിതനായി നിലംപതിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. ഷിന്‍ഡോളി ഗ്രാമത്തില്‍ കടുത്ത പുനീത് ആരാധകനായ പരശുരാം ഹൃദയാഘാതം മൂലം രാത്രി 11 മണിയോടെ മരിക്കുകയായിരുന്നു.

ദുഖം താങ്ങാനാവാതെ രാവിലെ മുതല്‍ ടെലിവിഷനുമുന്നിലിരുന്ന് കരയുകയായിരുന്നു ഇയാള്‍. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മരണം. സൂപ്പര്‍സ്റ്റാറിന്‍റെ വിയോഗത്തില്‍ ദുഖം താങ്ങാനാവാതെ താന്‍ ഓടിച്ചു കൊണ്ടിരുന്ന ഓട്ടോയില്‍ കൈയിടിച്ച്‌ 35 വയസ്സുകാരനായ സതീഷ് ചികിത്സയിലാണ്. കൈപ്പത്തിയില്‍ ചോര വാര്‍ന്നതോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുനീതിനോടുള്ള ബഹുമാനം പ്രകടിപ്പിക്കാന്‍ താന്‍ സ്വീകരിച്ച മാര്‍ഗമാണിതെന്ന് സതീഷ് പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …