Breaking News

മലപ്പുറത്ത് വീണ്ടും പീഡനം; ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച 14 കാരിയെ പരിശോധിച്ചപ്പോൾ ഗർഭിണി; 19 കാരൻ അറസ്റ്റിൽ …

മലപ്പുറത്ത് വീണ്ടും പീഡനശ്രമം. പൊന്നാനിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 19 കാരൻ അറസ്റ്റിൽ. ഒരുമാസം മുൻപായിരുന്നു 19 കാരൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. എന്നാൽ ഭയം കാരണം 14 കാരി ആരോടും വിവരം പറഞ്ഞിരുന്നില്ല. തുടർന്ന് പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ഇതോടെ വീട്ടുകാർ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

തുടർന്നാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. കേസിൽ പൊന്നാനി സ്വദേശിയായ മുഹമ്മദ് അഷ്ഫാഖ് (19) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് പീഡനം നടന്നത്. എന്നാൽ ഭയപ്പെട്ട പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിക്ക് അസ്വസ്ഥതകൾ പ്രകടനമായതിനെത്തുടർന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ കുട്ടി ഗർഭിണിയാണെന്ന് തെളിഞ്ഞു.

ഇതേത്തുടർന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്. പൊന്നാനിയിൽ പച്ചക്കറി കട നടത്തുന്ന ആളാണ് പ്രതി. പെൺകുട്ടി ഈ കടയുടെ മുന്നിലൂടെ നടന്നു പോകുന്നത് പ്രതി ശ്രദ്ധിക്കാറുണ്ടായിരുന്നു. സെപ്റ്റംബറിൽ പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി അതിക്രമിച്ച് കയറിയ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുക ആയിരുന്നു.

നീലച്ചിത്രങ്ങൾ അമിതമായി കാണുന്നത് കൗമാരക്കാരൻ പതിവാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളുടെ മൊബൈലിൽ നിന്നും പോലീസ് ഇത്തരത്തിൽ നിരവധി വീഡിയോകൾ കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പോലീസ് 19 കാരനെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …