Breaking News

Breaking News

കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍; ചേതനയറ്റ മാര്‍ട്ടിനും മക്കള്‍ക്കും വിടചൊല്ലി നാട്‌…

ഉരുള്‍പൊട്ടലില്‍ മരിച്ച ഒരു കുടുംബത്തിലെ ആറു പേരുടെയും മൃതദേഹങ്ങള്‍ സംസ്കാരത്തിനായി എത്തിച്ചു. കൂട്ടിക്കല്‍ കാവാലി ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍(48), അമ്മ ക്ലാരമ്മ(65), ഭാര്യ സിനി മാര്‍ട്ടിന്‍(45), മക്കളായ സ്‌നേഹ മാര്‍ട്ടിന്‍(14), സോന മാര്‍ട്ടിന്‍ (12), സാന്ദ്ര മാര്‍ട്ടിന്‍(10) എന്നിവരുടെ മൃതദേഹങ്ങളാണ് കാവാലി സെന്റ് മേരീസ് പള്ളിയില്‍ എത്തിച്ചത്. വീടിരുന്ന സ്ഥലത്ത് ഒന്നും അവശേഷിച്ചിട്ടില്ലാത്തതിനാല്‍ പള്ളിയില്‍ തന്നെയാണ് പൊതു ദര്‍ശനം. അടുത്തടുത്ത കല്ലറകളിലാണ് ഒരു കുടുംബത്തിലെ മരിച്ച ആറ് പേര്‍ക്കും അന്ത്യ വിശ്രമം …

Read More »

ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ജാതീയ അധിക്ഷേപം; യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു…

ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ ജാതീയ അധിക്ഷേപം നടത്തിയതിന്റെ പേരില്‍ ഇന്ത്യയുടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് താരത്തെ അറസ്റ്റ് ചെയ്തതെന്ന് ഹാന്‍സി എസ്.പി നിതിക ഗെലോട്ട് പറഞ്ഞു. താരത്തിന് പിന്നീട് ജാമ്യം അനുവദിച്ചതായും എസ്.പി അറിയിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലിനെതിരെ നടത്തിയ ജാതീയ പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് താരത്തിന് …

Read More »

എണ്ണശുദ്ധീകരണശാലയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്…

കുവൈത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയില്‍ തീപ്പിടിത്തമുണ്ടായി. കുവൈത്ത് അഹമ്മദിയിലെ പഴയ റിഫൈനറിയിലെ ഒരു യൂനിറ്റിലാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. അല്‍പ നേരം മുമ്ബാണ്‌സ്‌ഫോടനം സംഭവിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇതുവരെ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മിനാ അല്‍ അഹമ്മദി റിഫൈനറിയിലെ എആര്‍ഡിഎസ് യൂനിറ്റിലാണു സ്‌ഫോടനമുണ്ടായത്. സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ അകലെയുള്ള പ്രദേശങ്ങളില്‍ വരെ കേട്ടതായി പരിസരവാസികള്‍ അറിയിച്ചു. കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്ബനിയുടെ അഗ്‌നിശമന വിഭാഗം തീയണക്കുന്നതിനുള്ള ശ്രമങ്ങള്‍ …

Read More »

ആലപ്പാട് അഴീക്കലില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി…

ആലപ്പാട് അഴീക്കല്‍ ഹാര്‍ബറില്‍നിന്നും മത്സ്യബന്ധനത്തിന് പോകുമ്ബോള്‍ അപകടത്തില്‍ പെട്ട് കാണാതെയായ മത്സ്യത്തൊഴിലാളിയായ രാഹുലിന്റെ മൃതദേഹം കണ്ടെത്തി. 32 വയസ്സായിരുന്നു. ആറ് ദിവസം മുമ്ബാണ് ദേവീപ്രസാദം എന്ന ഇന്‍ബോര്‍ഡ് വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ രാഹുലിനെ കാണാതായത്. അഴീക്കല്‍ ഹാര്‍ബറില്‍ നിന്ന് 13 നോട്ടിക്കല്‍ മൈല്‍ അകലെ വല കോരി നില്‍ക്കെ വള്ളത്തില്‍ വീണാണ് അപകടമുണ്ടായത്. കാലാവസ്ഥയിലെ മാറ്റം തിരച്ചില്‍ ദുഷ്‌കരമാക്കിയതിനാലാണ് കണ്ടെത്താന്‍ വൈകിയത്. 2018 ലെ മഹാപ്രളയത്തില്‍ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ …

Read More »

സംസ്ഥാനത്ത് 11 ജില്ലകളില്‍ ബുധനാഴ്​ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് ; ജാ​ഗ്രതാ നിർദേശം…

സംസ്ഥാനത്ത് 11 ജില്ലകളില്‍ ബുധനാഴ്​ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന്​ കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്​. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലഖളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, …

Read More »

എലിപ്പനി ശ്രദ്ധിച്ചില്ലെങ്കില്‍ അപകടകരം, വെള്ളത്തിലിറങ്ങുന്നവര്‍ മരുന്ന്​ കഴിക്കണം -ആരോഗ്യമന്ത്രി വീണ ജോര്‍ജ്…

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. മലിനജല സമ്ബര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍ണതകളിലേക്കും മരണത്തിലേക്കും പോകാന്‍ സാധ്യതയുണ്ട്. വെള്ളം കയറിയ പ്രദേശത്തുള്ളവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും മലിനജലവുമായി സമ്ബര്‍ക്കത്തില്‍ വരുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കേണ്ടതാണ്. ഡോക്‌സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും …

Read More »

വലിയ മീന്‍കഷണം മകന് കൊടുത്തു: ഭാര്യയേയും മകനെയും ക്രൂരമായി മര്‍ദ്ദിച്ച്‌ യുവാവ്…

ഭാര്യയേയും മകനെയും ക്രൂരമായ മര്‍ദ്ദിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ചോറിന്റെ കൂടെ വലിയ മീന്‍ കഷണം തനിക്ക് നല്‍കാതെ ഭാര്യ, മകന് നല്‍കിയതില്‍ പ്രകോപിതനായാണ് യുവാവ് ഭാര്യയേയും മകനെയും ആക്രമിച്ചത്. കോട്ടുകാല്‍ പുന്നക്കുളം വട്ടവിള കുരിശടി വിളയില്‍ ബിജുവിനെ(41) ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അത്താഴം വിളമ്ബിയപ്പോള്‍ മീനിന്റെ വലിയ കഷണം മകന് നല്‍കിയെന്നും തനിക്ക് തന്നത് ചെറുതാണെന്നും പറഞ്ഞ് …

Read More »

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു; ഇന്നത്തെ നിരക്കുകൾഅറിയാം…

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് ഇന്ന് കൂടിയത് 80 രൂപയാണ്. ഇതോയെ പവന് 35,440 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 4430 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1767.90 ഡോളര്‍ നിലവാരത്തിലാണ്.

Read More »

ഇടിമിന്നലിൽ ടി.വി സ്റ്റാൻഡ് പൊട്ടിത്തെറിച്ചു; രണ്ട് കുട്ടികൾക്ക് പരുക്ക്

പാലക്കാട് ചളവറ മാമ്പറ്റപ്പടിയിൽ ഇടിമിന്നലിൽ ടി.വി സ്റ്റാൻഡ് പൊട്ടിത്തെറിച്ച് സഹോദരങ്ങൾക്ക് പരിക്കേറ്റു. പതിനഞ്ചും പന്ത്രണ്ടും വയസ്സുള്ള കുട്ടികൾക്കാണ് പരുക്കേറ്റത്. 40 ദിവസം പ്രായമായ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കയിലിയാട് പാറക്കൽ പ്രദീപിന്റെ മക്കളായ അക്ഷയ്, അശ്വിൻ എന്നിവർക്കാണ് പരിക്കേറ്റത്. ടി.വി കണ്ടുകൊണ്ട് ഇരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് ടി വി വച്ചിരുന്ന ഗ്ലാസ് സ്റ്റാൻഡ് പൊട്ടിത്തെറിക്കുകയായിരുന്നു. മിന്നലിൽ ടി വി യുടെ സെറ്റ് ടോപ്പ് ബോക്‌സും പൊട്ടിത്തെറിച്ചു. സമീപത്തെ അങ്കണവാടിയുടേതടക്കം നിരവധി വീടുകളിൽ …

Read More »

കോവിഡ് കാലത്ത് ക്ഷയരോഗ മരണം വർധിക്കുന്നു; ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്ത്

ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷം ക്ഷയരോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. കോവിഡ് 19 മഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കിയതിനാല്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇപ്പോള്‍ ക്ഷയം രോഗം പരിശോധിക്കുന്നത്. ഇക്കാരണത്താലാണ് ക്ഷയരോഗം വളരെ പെട്ടന്ന് ഉയരാന്‍ കാരണമായതെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. വ്യാഴാഴ്ചയായിരുന്നു ഈ വര്‍ഷത്തെ ക്ഷയരോഗികളുടെ കണക്ക് ലോകാരോഗ്യ സംഘടന പുറത്ത് വിട്ടത്. റിപ്പോര്‍ട്ട് പ്രസിദ്ധീകരണ സമയത്ത്, ലോകാരോഗ്യ സംഘടന പറഞ്ഞത്, കഴിഞ്ഞ വര്‍ഷം മാത്രം, ക്ഷയരോഗ ബാധ മൂലം …

Read More »