പശ്ചിമബംഗാളിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും പെട്ട് മരിച്ചവരുടെ എണ്ണം 14 ആയി. 2.5 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ദാമോദര്‍ വാലി കോര്‍പ്പേഷന്‍ അണക്കെട്ട് തുറന്നുവിട്ടതാണ് പ്രളയത്തിനിടയാക്കിയത്. പൂര്‍ബ ബര്‍ദമാന്‍, പശ്ചിം ബര്‍ദമാന്‍, പശ്ചിം മിഡ്‌നാപൂര്‍, ഹൂഗ്‌ളി, ഹൗറ, സൗത്ത് 24 പര്‍ഗനാസ് ജില്ലകളെയാണ് പ്രളയം ബാധിച്ചത്. കുത്തൊഴുക്കില്‍ മതിലുകള്‍ തകര്‍ന്ന് വീണും ഷോക്കേറ്റുമാണ് കൂടുതല്‍ പേരും മരിച്ചത്. ഇത് അന്തിമ കണക്കല്ലെന്നും …
Read More »100ന് പിന്നാലെ 200ലും സ്വര്‍ണം; കൊടുങ്കാറ്റായി ജമൈക്കയുടെ എലീന്‍ തോംപ്സണ്…
കഴിഞ്ഞ മൂന്നു ഒളിമ്ബിക്സുകളില്‍ നിറഞ്ഞുനിന്ന ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ടിന്റെ ഇടിയും മിന്നലും ടോക്യോക്ക് അന്യമാണെങ്കിലും ജമൈക്കയില്‍നിന്നുള്ള കൊടുങ്കാറ്റ് ഇത്തവണയും ഒളിമ്ബിക്സില്‍ ആഞ്ഞുവീശി. ആ കൊടുങ്കാറ്റിന്റെ പേര്‍ എലീന്‍ തോംപ്സണ് ഹെറാ. 100 മീറ്ററില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയതിന് പിന്നാലെ 200 മീറ്ററിലും അനായാസമായിരുന്നു തോംസന്‍റെ മുന്നേറ്റം. 21.53 മിനിറ്റിലാണ് തോംപ്സണ് ഓടിയെത്തിയത്. 21.81 സെക്കന്‍ഡില്‍ ഓടിയെത്തി നമീബിയയുടെ ക്രിസ്റ്റ്യന്‍ എംബോമ രണ്ടാമതും 21.87 സെക്കന്‍ഡില്‍ ഓടിയെത്തി യു.എസിന്‍റെ ഗബ്രിയേല തോമസ് …
Read More »പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇ യാത്രാ വിലക്ക് നീക്കി; ഈ നിബന്ധനകള്‍ നിര്‍ബന്ധം…
ഇന്ത്യയില്‍ നിന്ന് യു എ ഇ റെസിഡന്റ്സ് വിസയുള്ളവര്‍ക്ക് ആഗസ്റ്റ് 5 മുതല്‍ യുഎഇയില്‍ പ്രവേശനം അനുവദിക്കും. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് പ്രവേശനം അനുവദിക്കുക. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുത്ത് പതിനാലു ദിവസം കഴിഞ്ഞവര്‍ക്കാണ് അനുമതി. ഇതിനായി ആഗസ്റ്റ് അഞ്ച് മുതല്‍ യു.എ.ഇ ഫെഡറല്‍ അതോറിറ്റിയുടെ (ഐ.സി.എ) വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. ഐ.സി.എ അനുമതി ലഭിക്കുന്നവര്‍ക്കായിരിക്കും യാത്ര ചെയ്യാന്‍ കഴിയുകയെന്ന് യു.എ.ഇ ദുരന്ത നിവാരണ സമിതി അറിയിച്ചു. …
Read More »കോവിഡിൽ ഞെട്ടി കേരളം; സംസ്ഥാനത്ത് ഇന്ന് 23,676 പേർക്ക് കോവിഡ്; 148 മരണം; 22,530 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം..
സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,77,15,059 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് …
Read More »‘കൊങ്കുനാട്’ സംസ്ഥാനം ഇല്ല; തമിഴ്നാട് വിഭജനം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍…
തമിഴ്നാട് വിഭജനം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശങ്ങളും നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. തമിഴ്‌നാട് ഉള്‍പ്പെടെ രാജ്യത്തെ ഏതെങ്കിലും സംസ്ഥാനം വിഭജിക്കാന്‍ സര്‍ക്കാരിന് എന്തെങ്കിലും നിര്‍ദ്ദേശം ഉണ്ടോയെന്ന് രണ്ട് തമിഴ്‌നാട് എംപിമാര്‍ ലോക്സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്തരത്തില്‍ വിഭജിക്കാന്‍ ആവശ്യം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ എന്നും അവര്‍ പാര്‍ലമെന്റില്‍ ചോദിച്ചു. ഇതിന് മറുപടിയായാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഡിഎംകെയുടെ എംപിയായ എസ് രാമലിംഗവും ഐജികെയുടെ …
Read More »രാജ്യത്ത് 24 വ്യാജസർവ്വകലാശാലകൾ; ഒന്നാമത് ഉത്തർപ്രദേശ്; കേരളത്തിൽ ഒന്ന്; നടപടിയെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി…
രാജ്യത്തെ വ്യാജസര്‍വ്വകലാശാലകളുടെ പട്ടിക പുറത്ത് വിട്ട് കേന്ദ്രം. യുജിസി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി 24 വ്യാജ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തിയത്. 8 വ്യാജസര്‍വ്വകലാശാലകളുള്ള ഉത്തര്‍പ്രദേശാണ് പട്ടികയില്‍ ഒന്നാമത് .ദില്ലിയില്‍ 7ഉം ഒഡീഷ് പശ്ചിബംഗാള്‍ എന്നിവിടങ്ങളില്‍ രണ്ട് വീതവും വ്യാജ സര്‍വ്വകലാശാലകളുണ്ട്. കര്‍ണ്ണാടകം, കേരളം, മഹാരാഷ്ട്ര, പുതുച്ചേരി, ആന്ധ്രപ്രേദശ് എന്നിവിടങ്ങളിലായി ഓരോ സര്‍വ്വകലാശാലകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക സംസ്ഥാനങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി …
Read More »തമിഴ്‌നാട് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ലങ്കന്‍ നാവികസേനയുടെ വെടിവെപ്പ്, ഒരാള്‍ക്ക് പരിക്കേറ്റു…
തമിഴ്‌നാട് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ലങ്കന്‍ നാവികസേനയുടെ വെടിവെപ്പ് ഒരാള്‍ക്ക് പരിക്കേറ്റു. യാതൊരു മുന്നറിയിപ്പുമില്ലാതെ ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കുനേരെ വെടിയുതിര്‍ത്തുവെന്ന മത്സ്യത്തൊഴിലാളികളുടെ പരാതിയില്‍ ശ്രീലങ്കന്‍ നേവി ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുരുകാനന്ദത്തിന്റെ നേതൃത്വത്തില്‍ നാഗപട്ടണത്തെ 10 മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങുകയും ജൂലൈ 29 മുതല്‍ തീരത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനം നടത്തുകയും ചെയ്തുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഓഗസ്റ്റ് 1 ന് പുലര്‍ച്ചെ 4.30 ഓടെ കൊടിയക്കരയ്ക്കും വേദാരണ്യത്തിനും ഇടയിലുള്ള …
Read More »‘ജയവും തോല്‍വിയും ജീവിതത്തിന്‍റെ ഭാഗമാണ്, ടീം നന്നായി പൊരുതി’; ടോക്യോ ഒളിംപിക്‌സില്‍ പുരുഷ ഹോകി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി…
ഒളിംപിക്‌സ് പുരുഷ ഹോക്കി സെമിയില്‍ നിലവിലെ ലോക ചാമ്ബ്യന്‍മാരായ ബെല്‍ജിയത്തോട് തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിന് ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ജയവും തോല്‍വിയും ജീവിതത്തിന്‍റെ ഭാഗമാണ്. ടീം നന്നായി പൊരുതി. വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. ടീമിലെ താരങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നു’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ലോക ചാമ്ബ്യന്‍മാരായ ബെല്‍ജിയം ഇന്‍ഡ്യയെ തോല്‍പിച്ചത്. ബെല്‍ജിയത്തിനായി ഹെന്‍ഡ്രിക്‌സ് ഹാട്രിക് …
Read More »കൊല്ലത്ത് പന്തം കൊളുത്തി പ്രകടനം നടത്തി വ്യാപാരികള്‍..
ജില്ലയിലെ 250 കേന്ദ്രങ്ങളില്‍ വ്യാപാരികള്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു. എല്ലാ കടകളും എല്ലാ ദിവസവും എല്ലായിടത്തും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, വ്യാപാര മേഖലയ്ക്ക് മാത്രം ബാധകമായ അശാസ്ത്രീയമായ ടി.പി.ആര്‍, എ.ബി.സി.ഡി മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക, വ്യാപാരികള്‍ക്ക് അടിയന്തര സാമ്ബത്തിക സഹായം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ നടക്കുന്ന സംസ്ഥാന – ജില്ലാ നേതാക്കളുടെ ധര്‍ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു സമരം. കൊവിഡിന്റെ പേരില്‍ ആത്മഹത്യ ചെയ്ത വ്യാപാരികള്‍ക്ക് 10 ലക്ഷം വീതം …
Read More »പ്രളയത്തിലുണ്ടായ മരണങ്ങളുടെ കണക്കിലും മായം ചേര്‍ത്ത് ചൈന : മരിച്ചവരുടെ എണ്ണത്തില്‍ മൂന്നിരട്ടിയുടെ വര്‍ധനവ്
ആയിരം വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും കൂടിയ തോതിലുള്ള മഴയായിരുന്നു കഴിഞ്ഞ മാസം ചൈനയിലുണ്ടായത്. മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലും പ്രളയവും ഉരുള്‍പൊട്ടലുമെല്ലാം വിവിധ പ്രദേശങ്ങളില്‍ സംഭവിച്ചിരുന്നു. സബ്‌വേകളിലും റോഡുകളിലും വെള്ളം നിറഞ്ഞതോടെ ഈ പ്രദേശങ്ങളില്‍ ഗതാഗത വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താറുമാറായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചിരുന്നു. ചൈനയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 302 ആയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.നേരത്തെ സ്ഥിരീകരിച്ചിരുന്നതിനേക്കാള്‍ മൂന്നിരട്ടിയിലേറെ മരണങ്ങളാണ് നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയുമുയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും …
Read More »