ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരിയില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തിയതായി പരാതി. ഏകദേശം 300ഓളം നായ്ക്കളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ചെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ആരോപിച്ചു. ”ലിംഗപാലം ഗ്രാമ പഞ്ചായത്ത് ജീവനക്കാരന്‍ 300ഓളം തെരുവ് നായ്ക്കളെ ജൂലൈ 24ന് കൊലപ്പെടുത്തി. മൃഗസംരക്ഷണ പ്രവര്‍ത്തക ചല്ലപള്ളി ശ്രീലത എന്നയാള്‍ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറത്തുവരുന്നത്”-ധര്‍മാജിഗുഡം എസ്‌ഐ രമേഷ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. നായ്ക്കളെ വിഷം കുത്തിവെച്ച് കൊന്ന ശേഷം ഗ്രാമത്തിലെ ഉപയോഗ …
Read More »പ്രശസ്ത പിന്നണി ഗായിക കല്ല്യാണി മേനോന്‍ അന്തരിച്ചു…
പ്രശസ്ത പിന്നണി ഗായിക കല്ല്യാണി മേനോന്‍ (80) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി ചെന്നൈയില്‍ ചികിത്സയിലായിരുന്നു. പവനരച്ചെഴുതുന്നു, ഋതുഭേദകല്‍പന, ജലശയ്യയില്‍ തളിരമ്ബിളി, എന്നിവയാണ് പ്രശസ്ത മലയാള ഗാനങ്ങള്‍. കൊച്ചി കാരയ്ക്കാട്ട് മാറായില്‍ കുടുംബാംഗവും സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് മേനോന്റെ അമ്മയുമാണ്. മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. 1973ല്‍ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത ‘അബല’യാണ് ആദ്യമായി പാടിയ ചിത്രം. ചേര്‍ത്തല ശിവരാമന്‍ നായര്‍ ആയിരുന്നു ഗുരു. യേശുദാസും കല്ല്യാണിയും …
Read More »ബി.എസ്.സി. നഴ്സിംഗ് പരീക്ഷ: സാഹചര്യം മനസിലാക്കി പരീക്ഷ മാറ്റി വെക്കണമെന്ന് വിദ്യാര്‍ത്ഥികള്‍…
ബുധനാഴ്ച നടത്താനിരിക്കുന്ന ബി.എസ്.സി. നഴ്സിംഗ് പരീക്ഷ കോവിഡ് സാഹചര്യം മനസിലാക്കി മാറ്റി വെക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. പരീക്ഷ എഴുതേണ്ട പകുതിയോളം വിദ്യാര്‍ഥികള്‍ ക്വാറന്റൈനില്‍ ആണെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. കൊവിഡ് ബാധിതരായവരും ക്വാറന്റൈനില്‍ കഴിയുന്നവരും ഒരേ ഹോസ്റ്റലിലാണ് താമസം. പി.പി.ഇ. കിറ്റ് ധരിച്ച് പരീക്ഷാ എഴുതണമെന്ന അധികൃതരുടെ നിര്‍ദേശത്തില്‍ വിദ്യാര്‍ഥികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. അതേസമയം പരീക്ഷ മാറ്റുന്നത് പരിഗണനയിലില്ലെന്നാണ് കേരള ഹെല്‍ത്ത് യൂണിവേഴ്സിറ്റി അറിയിച്ചത്.
Read More »ഒന്നരമാസത്തിനിടെ ഇടുക്കി ജില്ലയില്‍ പിടികൂടി നശിപ്പിച്ചത് 108 കിലോ മത്സ്യം…
ഒന്നര മാസത്തിനിടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ മത്സ്യ കടകളില്‍നിന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് പിടികൂടി നശിപ്പിച്ചത് 108 കിലോ മത്സ്യം. പഴകിയതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മീനാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. പിടികൂടിയവയില്‍ 51 കിലോ മീനും അമോണിയയോ ഫോര്മാലിനോ പോലുള്ള രാസവസ്തുക്കള്‍ ചേര്‍ത്തവയാണ്. ബാക്കി 57കിലോ കൃത്യമായി ഐസ് ഇടാത്തതിനാലും പഴകിയും മറ്റും ചീഞ്ഞ മീനാണ്. സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചതിന് ശേഷമാണ് ഭക്ഷ്യസുരക്ഷ വകുപ്പിെന്റ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് ജില്ലയിലെമ്ബാടും …
Read More »പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ റോബിന്‍ വടക്കുംചേരിക്ക് ജാമ്യമില്ല; ഹർജികള്‍ സുപ്രീംകോടതി തള്ളി…
കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റവാളിയായ റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജികള്‍ സുപ്രീം കോടതി തള്ളി. പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് റോബിന്‍ വടക്കുംചേരിയും ഇരയായ പെണ്‍കുട്ടിയും സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ ഇടപെടില്ലെന്നും ഇരുവര്‍ക്കും ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. ഉഭയസമ്മതത്തോടെയാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അതുകൊണ്ട് വിവാഹം കഴിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് മുന്‍ വൈദികനായ റോബിന്‍ ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നത്. റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി …
Read More »സൈനിക നീക്കം ശക്തമാക്കി അഫ്ഗാനില്‍ പിടിമുറുക്കി താലിബാന്‍…
യുഎസ് സേന ദൗത്യം അവസാനിപ്പിച്ച് മടങ്ങുന്ന അഫ്ഗാനിസ്താനില്‍ സൈനിക അധിനിവേശം കൂടുതല്‍ ശക്തമാക്കി താലിബാന്‍ ഭരണകൂടം. ഔദ്യോഗിക സര്‍ക്കാര്‍ ഭരണം നിലനില്‍ക്കുന്ന ഹെറാത്ത്, ലഷ്കര്‍ ഗഹ്, കാണ്ഡഹാര്‍ തുടങ്ങിയ നഗരങ്ങളില്‍ ഇരുവിഭാഗവും തമ്മില്‍ പോരാട്ടം ശക്തമാണെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഹെറാത്തില്‍ താലിബാന്‍ മുന്നേറ്റം തടയാന്‍ നൂറുകണക്കിന് കമാന്‍ഡോകളെ വിന്യസിച്ചതായി അഫ്ഗാന് ഭരണകൂടം അറിയിച്ചു. ഹെല്‍മന്ദിലെ ലഷ്കര്‍ ഗഹിലും കൂടുതല്‍ സൈനികരെ ഉടന്‍ നിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. താലിബാന്‍ കേന്ദ്രങ്ങളില്‍ അഫ്ഗാന് സര്‍ക്കാറിനു …
Read More »‘റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക പ്രായോഗികമല്ല’; പിഎസ്‍സി ഹൈക്കോടതിയില്‍…
എൽജിഎസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‍സി ഹൈക്കോടതിയിൽ അപ്പീൽ നൽകി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഉചിതമായ കാരണങ്ങളില്ലാതെ നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി നീട്ടാൻ ആകില്ലെന്ന് അപ്പീലിൽ പിഎസ്‍സി വ്യക്തമാക്കുന്നു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയോ പരീക്ഷ നടക്കാതിരിക്കുകയോ ചെയ്താൽ മാത്രമാണ് ലിസ്റ്റിന്റെ കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കേണ്ടത്. നിലവിൽ 14 ജില്ലകളിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയും പരീക്ഷ നടത്തുകയും …
Read More »‘മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് ഞാനല്ല’; നിയമനടപടി സ്വീകരിക്കുമെന്ന് എഴുത്തുകാരന്‍ രാജീവ് ഗോവിന്ദന്‍
നര്‍ത്തകി മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് താനാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഴുത്തുകാരനും നിര്‍മാതാവുമായ രാജീവ് ഗോവിന്ദന്‍. ”ആ രാജീവ് നായര്‍ ഞാനല്ല…”, എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് രാജീവ് ഗോവിന്ദന്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെ രംഗത്തുവന്നത്. മേതില്‍ ദേവികയുടെ ഭര്‍ത്താവാണെന്ന തരത്തില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വീഡിയോകള്‍ക്കെതിരെയാണ് രാജീവ് വിമര്‍ശനമുന്നയിച്ചത്. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രാജീവ് വ്യക്തമാക്കി. സംവിധായകന്‍ സച്ചിയും പൃഥ്വിരാജും …
Read More »ഓഗസ്റ്റ് 9 മുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി….
ഓഗസ്റ്റ് 9 മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസറുദ്ദീന്‍. പ്രശ്‍ന പരിഹാരം കാണാന്‍ സര്‍കാരിന് ആവശ്യത്തിന് സമയം നല്‍കിയിരുന്നു, എന്നിട്ടും ഒരു തീരുമാനവുമായില്ല. സര്‍കാര്‍ പ്രഖ്യാപിച്ച കോവിഡ് പാകേജ് അശാസ്ത്രീയമെന്നും നസറുദ്ദീന്‍ കോഴിക്കോട്ട് പറഞ്ഞു. അതേസമയം ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ നിയന്ത്രണ രീതിക്ക് ബദലായുള്ള നിര്‍ദേശങ്ങള്‍ വിദഗ്ദ്ധ സമിതി തിങ്കളാഴ്ച സമര്‍പിക്കും. ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗത്തിലായിരിക്കും …
Read More »‘രണ്ട് ഒളിമ്ബിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത’; പി വി സിന്ധുവിനെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍…
ടോക്യോയിലെ ഒളിമ്ബിക് വേദിയില്‍ നിന്ന് ഇന്ത്യക്കായി ഒരു വെങ്കല മെഡൽ സ്വന്തമാക്കിയ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. വെങ്കല മെഡല്‍ നേടിയ സിന്ധുവിന് ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. രണ്ട് ഒളിമ്ബിക് മെഡലുകള്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത എന്ന ചരിത്ര വിജയം കരസ്തമാക്കിയതിനും മോഹന്‍ലാല്‍ ട്വീറ്റിലൂടെ അഭിനന്ദനം അറിയിച്ചു. മോഹന്‍ലാലിന് പുറമെ മലയാളത്തിലെയും ബോളിവുഡിലെയുമെല്ലാം നിരവധി താരങ്ങള്‍ സിന്ധുവിന് അഭിനന്ദനം അറിയിച്ചു …
Read More »