Breaking News

പ്രതീക്ഷ ഇരട്ടിപ്പിച്ച്‌ ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്‍; കോവിഡിനെതിരെ 70% ഫലപ്രദമെന്ന് റിപ്പോര്‍ട്ട്…

സിറം ഇന്‍സ്റ്റ്‌റ്റിയൂട്ടും ഒക്‌സ്‌ഫോര്‍ഡ്‌ സര്‍വ്വകലാശാലയും ചേര്‍ന്ന്‌ നിര്‍മ്മിച്ച ഒക്‌സ്‌ഫോഡ്‌ കോവിഡ്‌ വാക്‌സിന്‍ 70% ഫലപ്രദമാണെന്ന്‌ തെളിഞ്ഞതായി റിപ്പോര്‍ട്ട്‌. വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നടന്നു വരുന്നതിനിടെയാണ്‌ പ്രതീക്ഷയേകി പുതിയ വാര്‍ത്ത വന്നിരിക്കുന്നത്‌.

പരീക്ഷണങ്ങളില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഓക്‌സഫോര്‍ഡ്‌ വാക്‌സിന്‍ 90%വരെ ഫലപ്രദമാണെന്ന്‌ തെളിഞ്ഞതായാണ്‌ കമ്ബനി അവകാശപ്പെടുന്നത്‌.

നേരത്തെ വാക്‌സിന്‍ നിര്‍മാണ കമ്ബനിയായ മൊഡേണ നിര്‍മ്മിച്ച കോവിഡ്‌ വാക്‌സിന്‍ 95% ഫലപ്രദമാണെന്ന്‌ തെളിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു.

നിലവില്‍ കണ്ടുപിടിക്കപ്പെട്ട കോവിഡ്‌ വാക്‌സിനുകളില്‍ ഏറ്റവും വിലകുറഞ്ഞതും, സ്‌റ്റോറു ചെയ്യാന്‍ എളുപ്പമായതുമായ വാക്‌സിന്‍ ആണ്‌ ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്‍.

റെഡുലേറ്റേഴ്‌സിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ ലോകത്തിന്റെ മുക്കിലു മൂലയിലും എള്ളുപ്പം എത്തിക്കാവുന്ന വാക്‌സിനാണ്‌ ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്‍.

ഇരുപതിനായിരത്തില്‍ അധികം വാളണ്ടിയേഴ്‌സാണ്‌ യുകെയിലും ബ്രസീലിലുമായി ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌.

ഈ പരീക്ഷണങ്ങളില്‍ വാക്‌സിന്‍ 70% ഫലപ്രദമാണെന്ന്‌ തെളിഞ്ഞതായി ഗവേഷകര്‍ അവകാശപ്പെട്ടു. ഇന്ത്യയില്‍ ഫെബ്രുവരിയോടെ കോവിഡ്‌ വാക്‌സിന്‍ എത്തിക്കുമെന്ന്‌ സിറം ഇന്‍സ്‌റ്റിറ്റിയൂട്ട്‌ മേധാവി പൂനം വാല അറിയിച്ചിരുന്നു.

ഫെബ്രുവരിയോടെ പ്രായമാവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ലഭ്യമാകുമെന്ന്‌ അദ്ദേഹം അറിയിച്ചു. ഏപ്രിലിലൂടെ സാധരണ ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …