Breaking News

ഓഗസ്റ്റ് 9 മുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി….

ഓഗസ്റ്റ് 9 മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസറുദ്ദീന്‍. പ്രശ്‍ന പരിഹാരം കാണാന്‍ സര്‍കാരിന് ആവശ്യത്തിന് സമയം നല്‍കിയിരുന്നു,

എന്നിട്ടും ഒരു തീരുമാനവുമായില്ല. സര്‍കാര്‍ പ്രഖ്യാപിച്ച കോവിഡ് പാകേജ് അശാസ്ത്രീയമെന്നും നസറുദ്ദീന്‍ കോഴിക്കോട്ട് പറഞ്ഞു. അതേസമയം ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ നിയന്ത്രണ രീതിക്ക് ബദലായുള്ള

നിര്‍ദേശങ്ങള്‍ വിദഗ്ദ്ധ സമിതി തിങ്കളാഴ്ച സമര്‍പിക്കും. ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗത്തിലായിരിക്കും ഇതേക്കുറിച്ചുള്ള അന്തിമ തീരുമാനമെടുക്കുക. നിലവിലെ രീതി മാറ്റി മൈക്രോ കണ്ടെയിന്‍മെന്‍റ് സോണുകള്‍

കേന്ദ്രീകരിച്ച്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവും പ്രധാന നിര്‍ദേശം. വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിക്കാനും ശുപാര്‍ശയുണ്ടാകും. രോഗവ്യാപനം ഇല്ലാത്തയിടങ്ങളില്‍ എല്ലാ ദിവസവും എല്ലാ കടകളും

തുറക്കുക എന്നതാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രധാന നിര്‍ദേശം. പരിപൂര്‍ണമായി ഇളവുകള്‍ നല്‍കുന്നതിന് എതിരെ കേന്ദ്രം സ്വീകരിക്കുന്ന നിലപാടും സര്‍കാര്‍ പരിഗണനയില്‍ ഉണ്ടാകും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …