Breaking News

Breaking News

കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്, കൊവിഡ് സാഹചര്യം വിലയിരുത്തും, സന്ദർശനം രോഗബാധ കുറയാത്ത പശ്ചാത്തലത്തിൽ

ലോക്ഡൌൺ അടക്കം നടത്തിയിട്ടും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകാത്ത പശ്ചാത്തലത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രസർക്കാർ തീരുമാനം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തി സ്ഥിതി ഗതികൾ വിലയിരുത്തും. രോഗവ്യാപനം കുറയാത്തതിനാലാണ് വീണ്ടും സന്ദർശനം. കേരളത്തിന് പുറമെ ത്രിപുര, ഒഡീഷ, ഛത്തീസ്ഘട്ട്, തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് സംഘത്തെ അയക്കുക. ആരോഗ്യമന്ത്രാലയത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.രോഗബാധ കൂടുതലുള്ള ജില്ലകളിൽ കേന്ദ്ര വിദഗ്ത സംഘം പ്രത്യേക സന്ദർശനം നടത്തും. വലിയ രീതിയിൽ …

Read More »

ഐഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി…

ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഐഷാ സുൽത്താനയുടെ ആവശ്യം കോടതി തള്ളി. കേസന്വേഷണത്തിന് സമയം നൽകേണ്ടി വരുമെന്ന് ഹൈക്കോടതി അറിയിച്ചു. കേസന്വേഷണ പുരോഗതി അറിയിക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്. കേസിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി അസിസ്റ്റന്റ് സോണിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കൂടതൽ സമയം വേണമെന്നും …

Read More »

തുണിയുരിയും എന്ന വാക്കുപാലിച്ച്‌ പോണ്‍ താരം: ബ്ലാസ്റ്റേഴ്‌സിന്റെ കളി നടക്കുമ്ബോള്‍ കൊച്ചിയിലേക്ക് വരാന്‍ മലയാളികളുടെ കമന്റ്; താരത്തിന്റെ പ്രതികരണം ഇങ്ങനെ…

ഇംഗ്ലണ്ടും ജര്‍മ്മനിയും തമ്മിലുള്ള മരണപോരാട്ടത്തിന് മുന്‍പ് മല്‍സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചാല്‍ വസ്ത്രമുരിയും എന്ന വാഗ്ദാനവുമായി ഇംഗ്ലീഷ് പോണ്‍ താരം ആസ്ഡ്രിഡ് വെറ്റ് രംഗത്ത് വന്നിരുന്നു. ഇംഗ്ലീഷ് ലീഗില്‍ ചെല്‍സിയുടെ കടുത്ത ആരാധികയായ ഇവര്‍ യൂറോയിലെ ഇംഗ്ലണ്ടിന്റെ എല്ലാ മത്സരങ്ങളിലും കാണിയായി എത്തിയിരുന്നു. മത്സരത്തിന് തൊട്ടുമുന്‍പാണ് താരം ഇങ്ങനെയൊരു വെല്ലുവിളി നടത്തിയത്. തന്റെ ട്വിറ്റെര്‍ അക്കൗണ്ടിലൂടെയാണ് താന്‍ നഗ്നയായെത്തുമെന്ന് വാഗ്ദാനം ചെയ്തത്. മത്സരത്തില്‍ ഇംഗ്ലണ്ട് ജര്‍മനിയെ തോല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് …

Read More »

15000 രൂപ നല്‍കാനായില്ല; യുപിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹം വിട്ടുകൊടുത്തത് രണ്ട് മാസത്തിന് ശേഷം…

15000 രൂപ നല്‍കാനാവാത്തതിനെ തുടര്‍ന്ന് കൊവിഡ് ബാധിച്ച്‌ മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹം വിട്ടുകൊടുക്കാതെ യുപിയിലെ സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍. ബിഹാര്‍ സ്വദേശിനിയായ ഗുഡിയയാണ് തനിക്ക് നേരിട്ട ദുരനുഭവം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ഏപ്രില്‍ 15നാണ് തന്റെ ഭര്‍ത്താവ് യുപി മീററ്റിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. മൃതദേഹം വിട്ടുകിട്ടാന്‍ ഡോക്ടര്‍ 15,000 രൂപ ആവശ്യപ്പെട്ടു. എന്നാല്‍, തന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ലെന്നും നാട്ടിലേക്ക് തിരിച്ചുപോയി പണം സംഘടിപ്പിക്കാന്‍ …

Read More »

യൂറോ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം; അവസാന നാലിലേക്ക് ആരൊക്കെ…

യൂറോ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. 24 ടീമുകളുമായി പോരാട്ടം തുടങ്ങിയ ടൂര്‍ണമെന്റ് അതിന്റെ ആവേശകരമായ ഘട്ടങ്ങളിലേക്ക് കടക്കുമ്ബോള്‍ യൂറോപ്പ് ഭരിക്കാന്‍ കണ്ണും നട്ട് കാത്തിരിക്കുന്നത് എട്ട് ടീമുകളാണ്. കടുപ്പമേറിയ വെല്ലുവിളികള്‍ അതിജീവിച്ച്‌ വന്ന ഈ എട്ട് ടീമുകളില്‍ നിന്ന് അടുത്ത ഘട്ടമായ സെമിയിലേക്ക് ആരൊക്കെയാകും മുന്നേറുക എന്നത് ഇന്ന് മുതല്‍ അറിയാം. അവസാന നാല് ടീമുകളില്‍ രണ്ട് ടീമുകള്‍ ആരൊക്കെ എന്നത് ഇന്നത്തെ മത്സരങ്ങള്‍ കഴിയുമ്ബോള്‍ വ്യക്തമാകും. …

Read More »

4500 കുപ്പി വ്യാജ മദ്യവുമായി രണ്ട് യുവാക്കള്‍ അറസ്​റ്റില്‍…

അമരവിള ടോള്‍ ജങ്​ഷന്‍ ഭാഗത്ത് നടത്തിയ വാഹനപരിശോധനയില്‍ 4500 കുപ്പി വ്യാജമദ്യവുമായി രണ്ട് യുവാക്കള്‍ അറസ്​റ്റിലായി ചാരോട്ടുകോണം സ്വദേശിയും സ്പിരിറ്റ് കേസ് ഉള്‍പ്പെടെ നിരവധി അബ്കാരി കേസിലെ പ്രതിയുമായ പ്രശാന്ത്, ഊരമ്ബ് ചൂഴാല്‍ സ്വദേശി സൂരജ് എന്നിവരാണ് എക്സൈസി​ന്റെ പിടിയിലായത്. അമരവിള ടോള്‍ ജങ്​ഷനില്‍ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ രണ്ട്​ കെയ്സ് മദ്യവുമായിട്ടാണ് പ്രതികള്‍ ആദ്യം പിടിയിലായത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സൂരജിന്റെ വീട്ടില്‍ …

Read More »

സ്വര്‍ണവിലയിൽ വൻ വര്‍ധനവ് ; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 360 രൂപ; ഇന്ന് പവന് കൂടിയത്…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. രണ്ടു ദിവസത്തിനിടെ 360 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന. ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 35,360 രൂപയിലാണ് സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4420 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 2000 രൂപയുടെ കുറവ് രേഖപ്പെടുത്തിയശേഷമാണ് സ്വര്‍ണവിലയില്‍ മുന്നേറ്റം ഉണ്ടായിരിക്കുന്നത്.

Read More »

ജൂലൈ 10 ന് നടത്താനിരുന്ന ഡ്രൈവർ പരീക്ഷ മാറ്റിവെച്ചതായി പിഎസ്‍സി; പുതുക്കിയ തീയതി പ്രഖ്യാപിച്ചു…

വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ നിയമനത്തിന് ജൂലായ് പത്തിന് നടത്താനിരുന്ന ഒ.എം.ആര്‍. പരീക്ഷ മാറ്റിയതായി പി.എസ്.സി. ഓഗസ്റ്റ് 17 ആണ് പുതുക്കിയ തീയതി. പുതിയ അഡ്മിഷന്‍ ടിക്കറ്റ് ഓഗസ്റ്റ് മൂന്നു മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കുും. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണായതിനാലാണ് പരീക്ഷ മാറ്റിയത്. 14 ജില്ലകളിലുമായി 50,000-ത്തോളംപേര്‍ എഴുതുന്ന വലിയ പരീക്ഷയാണിത്. ജൂലായില്‍ നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. രണ്ടരമാസത്തിനുശേഷം ജൂലായ് ഒന്നിനാണ് …

Read More »

ജാതിവിവേചനത്തെ തുടർന്ന് മലയാളി അധ്യാപകന്‍ രാജിവെച്ചു…

നിരന്തരമായ ജാതിവിവേചനത്തെ തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് രാജിവെച്ച് മലയാളി അധ്യാപകന്‍. ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗം അധ്യാപകനായ വിപിന്‍ പിയാണ് ജോലി രാജിവെച്ചത്. 2019ലാണ് വിപിന്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അന്ന് മുതല്‍ ജാതിയുടെ പേരില്‍ കടുത്ത വിവേചനമാണ് താന്‍ നേരിടുന്നതെന്ന് അദ്ദേഹം പറയുന്നു. രാജിവെക്കുന്നതിനുള്ള പ്രധാന കാരണം ഇതു തന്നെയാണെന്നും രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അധികാര സ്ഥാനങ്ങളിലുണ്ടായിരുന്ന വ്യക്തികളില്‍ നിന്നാണ് വിവേചനം നേരിട്ടത്. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരും ഇക്കൂട്ടത്തിലുണ്ട്. …

Read More »

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 46,617 പേര്‍ക്ക് കോവിഡ്; 853 മരണം…

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 46,617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 853 പേരാണ് മരിച്ചത്. 59,384 പേര്‍ ഇന്നലെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി 46,617 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,04,58,251 ആയി. നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 5,09,637 ആണ്. രാജ്യത്ത് 2,95,48,302 പേര്‍ രോഗമുക്തി നേടി.

Read More »