Breaking News

Breaking News

തമിഴ്നാട്ടിൽ വാക്‌സിനേഷന്‍ ക്യാമ്പൊരുക്കാന്‍ സൂര്യ…

തമിഴ്നാട്ടിൽ വാക്സിനേഷൻ ക്യാമ്പൊരുക്കാൻ നടൻ സൂര്യ. ജൂലൈ 6,7 ദിവസങ്ങളില്‍ ചെന്നെ ന​ഗരത്തിലാകും ക്യാമ്പ് സംഘടിപ്പിക്കുക. ചെന്നെെ കോർപ്പറേഷനും ഇതിൽ പങ്കാളികളാകുന്നുണ്ട്. താരത്തിന്റെ നിര്‍മാണ കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റിലെ ജീവനക്കാര്‍ക്കും ഇതിലൂടെ വാക്‌സീന്‍ ലഭ്യമാക്കും. കൊവിഡിന്റെ തുടക്കം മുതൽ നടന്റെ ഉടമസ്ഥതയിലുള്ള ജീവകാരുണ്യ സംഘടനയായ അഗരം ഫൗണ്ടേഷന്‍ സംസ്ഥാനത്ത് നിരവധി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ലോക്ഡൗണില്‍ ജോലിയില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലായ സിനിമാപ്രവര്‍ത്തകരെ സഹായിക്കാനും ഇവർ രം​ഗത്തെത്തി. കഴിഞ്ഞമാസം സൂര്യയും …

Read More »

ചാലിപ്പുഴയില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി; രക്ഷാ പ്രവർത്തനത്തിനിടെ ഒരു മരണം…

കോടഞ്ചേരിയിലെ ചാലിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ടു പേരില്‍ യുവാവിന്‍റെ മൃതദേഹവും കണ്ടെത്തി. കിണാശ്ശേരി സ്വദേശി അന്‍സാറിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തില്‍ കാണാതായ ആയിഷയുടെ മൃതദേഹം വ്യഴാഴ്‌ച വൈകിട്ട് കണ്ടെത്തിയിരുന്നു. അതേ സമയം രക്ഷാപ്രവര്‍ത്തഞങ്ങള്‍ക്കിടെ വെള്ളത്തില്‍ കുഴഞ്ഞു വീണ് ഒരാള്‍ മരിച്ചു. പുലിക്കയം സ്വദേശി ജയപ്രകാശാണ് മരിച്ചത്. അന്‍സാറിന്‍റെ മൃതദേഹം കരയ്ക്ക് എത്തിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കളായ ഇര്‍ഷാദ്, ഭാര്യ ആയിഷ നിഷില, അന്‍സാര്‍, അജ്മല്‍ എന്നിവര്‍ വ്യാഴാഴ്‌ച രണ്ട് ബൈക്കുകളിലായാണ് …

Read More »

സുനന്ദ പുഷ്‌കര്‍ കേസ്: ശശി തരൂരിനെതിരെ കുറ്റം ചുമത്തുന്നതില്‍ വിധി പറയുന്നത് 27ലേക്ക് മാറ്റി…

സുനന്ദ പുഷ്‌കര്‍ മരണക്കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന് ആവശ്യത്തില്‍ വിധി പറയുന്നത് ഡല്‍ഹി റോസ് അവന്യൂ കോടതി ജൂലായ് 27ലേക്ക് മാറ്റി. ഡല്‍ഹി പോലീസ് അന്വേഷിക്കുന്ന കേസില്‍ പ്രധാന ആരോപണ വിധേയനാണ് ശശി തരൂര്‍. മുന്‍ കേന്ദ്രമന്ത്രി കൂടിയായ ശശി തരൂര്‍ കേസില്‍ നേരത്തെ ജാമ്യം നേടിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 498-എ, 306 പ്രകാരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റം ചുമത്തുന്നത് സംബന്ധിച്ച്‌ …

Read More »

വളര്‍ത്തു നായയെ തല്ലിക്കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയുടെ നോട്ടീസ്…

അടിമലത്തുറയില്‍ വളര്‍ത്തു നായയെ തല്ലിക്കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതിനായി പത്ത് ദിവസം സമയമാണ് ഹൈക്കോടതി സര്‍ക്കാറിന് നല്‍കിയിട്ടുള്ളത്. അടിമലത്തുറയില്‍ നായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ 3 പേരെ അറസ്റ്റ് ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നടപടികള്‍ വേഗത്തിലാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. നടപടികള്‍ വ്യക്തമാക്കി മൃഗസംരക്ഷണ വകുപ്പിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു ഹൈക്കോടതിയിലെ …

Read More »

‘കൊവിഡ് മരണമെന്ന് തെളിയിക്കാൻ ബന്ധുക്കൾ എവിടെ പോകും’? മരണക്കണക്ക് സർക്കാർ അട്ടിമറിച്ചു: വിഡി സതീശൻ…

സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കിൽ അട്ടിമറിയുണ്ടായതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഐസിഎംഐആർ, ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങൾ സംസ്ഥാനം അട്ടിമറിച്ചുവെന്നും മരണം കുറച്ചു കാണിക്കാൻ ഗൂഡാലോചന നടന്നുവെന്നും സതീശൻ ആരോപിച്ചു. ഒട്ടേറെ കൊവിഡ് മരണങ്ങൾ പട്ടികയിൽ നിന്നും പുറത്തായി. ഇത് പുറത്തു വരുമോയെന്ന ആശങ്കയാണ് ആരോഗ്യ മന്ത്രിക്കെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഡിവൈഎഫ്ഐ നേതാവ് പി.ബിജു കൊവിഡ് ബെഡിൽ കിടന്നാണ് മരിച്ചത്. ഈ സർക്കാരിന്റെ കണക്കിൽ അത് കൊവിഡ് മരണം അല്ല. സർക്കാർ …

Read More »

വെടിവെപ്പ് പരിശീലനം; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി കൊല്ലം ജില്ല ഭരണകൂടം…

ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ജില്ല ഭരണകൂടം. നാവികസേനയുടെ ഐ.എന്‍.എസ് ദ്രോണാചാര്യ യുദ്ധക്കപ്പലില്‍ വെടിവെപ്പ് പരിശീലനം നടക്കുന്നതിനാല്‍ ജൂലായ് 2, 5, 9, 12, 16, 19, 23, 26, 30 തീയതികളിലെ ദിവസങ്ങളില്‍ കടലില്‍ പോകുന്നവര്‍ അടുത്തുള്ള ഫിഷറീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നാണ് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്. വെടിവെപ്പ് പരിശീലനം നടത്തുന്ന പ്രദേശം സംബന്ധിച്ച വിവരം തേടിയ ശേഷം മാത്രമേ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാവുവെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read More »

കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്, കൊവിഡ് സാഹചര്യം വിലയിരുത്തും, സന്ദർശനം രോഗബാധ കുറയാത്ത പശ്ചാത്തലത്തിൽ

ലോക്ഡൌൺ അടക്കം നടത്തിയിട്ടും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകാത്ത പശ്ചാത്തലത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രസർക്കാർ തീരുമാനം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തി സ്ഥിതി ഗതികൾ വിലയിരുത്തും. രോഗവ്യാപനം കുറയാത്തതിനാലാണ് വീണ്ടും സന്ദർശനം. കേരളത്തിന് പുറമെ ത്രിപുര, ഒഡീഷ, ഛത്തീസ്ഘട്ട്, തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് സംഘത്തെ അയക്കുക. ആരോഗ്യമന്ത്രാലയത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.രോഗബാധ കൂടുതലുള്ള ജില്ലകളിൽ കേന്ദ്ര വിദഗ്ത സംഘം പ്രത്യേക സന്ദർശനം നടത്തും. വലിയ രീതിയിൽ …

Read More »

ഐഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി…

ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഐഷാ സുൽത്താനയുടെ ആവശ്യം കോടതി തള്ളി. കേസന്വേഷണത്തിന് സമയം നൽകേണ്ടി വരുമെന്ന് ഹൈക്കോടതി അറിയിച്ചു. കേസന്വേഷണ പുരോഗതി അറിയിക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്. കേസിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി അസിസ്റ്റന്റ് സോണിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കൂടതൽ സമയം വേണമെന്നും …

Read More »

തുണിയുരിയും എന്ന വാക്കുപാലിച്ച്‌ പോണ്‍ താരം: ബ്ലാസ്റ്റേഴ്‌സിന്റെ കളി നടക്കുമ്ബോള്‍ കൊച്ചിയിലേക്ക് വരാന്‍ മലയാളികളുടെ കമന്റ്; താരത്തിന്റെ പ്രതികരണം ഇങ്ങനെ…

ഇംഗ്ലണ്ടും ജര്‍മ്മനിയും തമ്മിലുള്ള മരണപോരാട്ടത്തിന് മുന്‍പ് മല്‍സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചാല്‍ വസ്ത്രമുരിയും എന്ന വാഗ്ദാനവുമായി ഇംഗ്ലീഷ് പോണ്‍ താരം ആസ്ഡ്രിഡ് വെറ്റ് രംഗത്ത് വന്നിരുന്നു. ഇംഗ്ലീഷ് ലീഗില്‍ ചെല്‍സിയുടെ കടുത്ത ആരാധികയായ ഇവര്‍ യൂറോയിലെ ഇംഗ്ലണ്ടിന്റെ എല്ലാ മത്സരങ്ങളിലും കാണിയായി എത്തിയിരുന്നു. മത്സരത്തിന് തൊട്ടുമുന്‍പാണ് താരം ഇങ്ങനെയൊരു വെല്ലുവിളി നടത്തിയത്. തന്റെ ട്വിറ്റെര്‍ അക്കൗണ്ടിലൂടെയാണ് താന്‍ നഗ്നയായെത്തുമെന്ന് വാഗ്ദാനം ചെയ്തത്. മത്സരത്തില്‍ ഇംഗ്ലണ്ട് ജര്‍മനിയെ തോല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് …

Read More »

15000 രൂപ നല്‍കാനായില്ല; യുപിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹം വിട്ടുകൊടുത്തത് രണ്ട് മാസത്തിന് ശേഷം…

15000 രൂപ നല്‍കാനാവാത്തതിനെ തുടര്‍ന്ന് കൊവിഡ് ബാധിച്ച്‌ മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹം വിട്ടുകൊടുക്കാതെ യുപിയിലെ സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍. ബിഹാര്‍ സ്വദേശിനിയായ ഗുഡിയയാണ് തനിക്ക് നേരിട്ട ദുരനുഭവം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ഏപ്രില്‍ 15നാണ് തന്റെ ഭര്‍ത്താവ് യുപി മീററ്റിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. മൃതദേഹം വിട്ടുകിട്ടാന്‍ ഡോക്ടര്‍ 15,000 രൂപ ആവശ്യപ്പെട്ടു. എന്നാല്‍, തന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ലെന്നും നാട്ടിലേക്ക് തിരിച്ചുപോയി പണം സംഘടിപ്പിക്കാന്‍ …

Read More »