Breaking News

ചാലിപ്പുഴയില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി; രക്ഷാ പ്രവർത്തനത്തിനിടെ ഒരു മരണം…

കോടഞ്ചേരിയിലെ ചാലിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ടു പേരില്‍ യുവാവിന്‍റെ മൃതദേഹവും കണ്ടെത്തി. കിണാശ്ശേരി സ്വദേശി അന്‍സാറിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തില്‍ കാണാതായ ആയിഷയുടെ മൃതദേഹം വ്യഴാഴ്‌ച വൈകിട്ട് കണ്ടെത്തിയിരുന്നു.

അതേ സമയം രക്ഷാപ്രവര്‍ത്തഞങ്ങള്‍ക്കിടെ വെള്ളത്തില്‍ കുഴഞ്ഞു വീണ് ഒരാള്‍ മരിച്ചു. പുലിക്കയം സ്വദേശി ജയപ്രകാശാണ് മരിച്ചത്. അന്‍സാറിന്‍റെ മൃതദേഹം കരയ്ക്ക് എത്തിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

സുഹൃത്തുക്കളായ ഇര്‍ഷാദ്, ഭാര്യ ആയിഷ നിഷില, അന്‍സാര്‍, അജ്മല്‍ എന്നിവര്‍ വ്യാഴാഴ്‌ച രണ്ട് ബൈക്കുകളിലായാണ് സ്ഥലത്തെത്തിയത്. പുഴയില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാവുകയും

നാലംഗ സംഘം ഒഴുക്കില്‍പ്പെടുകയുമായിരുന്നു. ആയിഷ നിഷിലയും അന്‍സാറും ഒഴുക്കില്‍പ്പെടുകയും മറ്റ് രണ്ട് പേര്‍ നീന്തി രക്ഷപ്പെടുകയുമായിരുന്നു. ഇവരാണ് വിവരം

പ്രദേശവാസികളെ അറിയിച്ചത്. തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …