Breaking News

Breaking News

തമിഴ്‌നാട് ലോക്ക്ഡൗണ്‍ ജൂലൈ 5 വരെ നീട്ടി; ചെന്നൈയിലും മറ്റ് ജില്ലകളിലും നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു

തമിഴ്‌നാട് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ജൂലൈ 5 വരെ നീട്ടി. ചെന്നൈയിലും അയല്‍ ജില്ലകളിലും നിരവധി ഇളവുകള്‍ നല്‍കി. ചെന്നൈ, ചെംഗല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ ഷോപ്പിംഗ് മാളുകള്‍, ജ്വല്ലറി സ്റ്റോറുകള്‍, ടെക്സ്റ്റൈല്‍ ഷോറൂമുകള്‍, ആരാധനാലയങ്ങള്‍ എന്നിവ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 50 ശതമാനം ശേഷിയുള്ള ടെക്സ്റ്റൈല്‍സ്, ജ്വല്ലറി ഷോറൂമുകള്‍ രാത്രി 7 മണി വരെ പ്രവര്‍ത്തിക്കുമെങ്കിലും എയര്‍ കണ്ടീഷനിംഗ് ഇല്ലാതെ മാളുകള്‍ രാവിലെ 9 മുതല്‍ രാത്രി 7 …

Read More »

നവജാത ശിശു മരിച്ച കേസ്; രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്ത് കൊല്ലം സ്വദേശി അനന്തു…

നവജാത ശിശു മരിച്ച കേസില്‍ കൊല്ലം സ്വദേശി അനന്തുവാണ് അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക് സുഹൃത്തെന്ന് പൊലീസ്. അനന്തു കൂടിക്കാഴ്‌ചയ്‌ക്കായി രേഷ്മയെ പരവൂരിലും വര്‍ക്കലയിലും വിളിച്ചെന്ന് അന്വേഷണ സംഘം പറയുന്നു. എന്നാല്‍ രേഷ്‌മ രണ്ടിടങ്ങളിലും എത്തിയിരുന്നെങ്കിലും അനന്തു എത്തിയിരുന്നില്ലന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം ഫേസ്ബുക്കിനെ സമീപിക്കാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്.

Read More »

ലോകത്ത് ആദ്യമായി വികലാംഗന്‍ ബഹിരാകാശത്തേയ്ക്ക്; സുപ്രധാന നേട്ടത്തിനൊരുങ്ങി യൂറോപ്പ്

ലോകത്ത് ആദ്യമായി വൈകല്യമുള്ളവരെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ തയ്യാറെടുത്ത് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. നൂറുകണക്കിന് ആളുകള്‍ ഇതിനകം തന്നെ ഈ ജോലിക്കായി അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന്‌ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി മേധാവി ജോസെഫ് ഷ്ബാച്ചര്‍ വെള്ളിയാഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞു, 22 അംഗ ബഹിരാകാശ യാത്രയ്ക്കായി 22,000 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്‌. അഷ്ബാച്ചര്‍ പറഞ്ഞു. ‘ശാരീരിക വൈകല്യമുള്ള ഒരു ബഹിരാകാശയാത്രികനെ വിക്ഷേപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഇത് ലോകത്ത്‌ ആദ്യമായാണ്,’ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി കൂട്ടിച്ചേര്‍ത്തു. …

Read More »

ജോര്‍ജ് ഫ്‌ലോയ്ഡ് വധം: പോലീസുകാരന്‍ ഡെറിക് ഷോവിന് 22.5 വര്‍ഷം തടവുശിക്ഷ…

യു എസില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊന്ന മുന്‍ പൊലീസുകാരന്‍ ഡെറിക് ഷോവിന് 22.5 വര്‍ഷം തടവുശിക്ഷ. മിനിയാപോളിസ് കോടതി ജഡ്ജി പീറ്റര്‍ കാഹിലാണ് ശിക്ഷ വിധിച്ചത്. ഫ്‌ലോയ്ഡിന്റെ കുടുംബത്തിന്റെ വേദന തിരിച്ചറിയണമെന്ന് ജഡ്ജി പറഞ്ഞു. അധികാരസ്ഥാപനത്തിന്റെ ദുരുപയോഗമാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയത്. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. വികാരത്തിനും സഹതാപത്തിനും ഇവിടെ സ്ഥാനമില്ലെന്ന് 22 പേജുള്ള വിധിന്യായത്തില്‍ ജഡ്ജി പറഞ്ഞു. ഷോവിന്‍ കുറ്റക്കാരനാണെന്ന് നേരത്തേ …

Read More »

രാജധാനി എക്​സ്​പ്രസ്​ ട്രെയിന്‍ പാളം തെറ്റി…

ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്ക്​ വരികയായിരുന്ന രാജധാനി എക്​സ്​പ്രസ്​ ട്രെയിന്‍ പാളം തെറ്റി. ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ തുരങ്കത്തിനുള്ളിലാണ്​ പാളം തെറ്റിയത്. ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ സ്​റ്റേഷനില്‍ നിന്ന്​ മഡ്ഗാവ് സ്​റ്റേഷനിലേക്ക്​ വരികയായിരുന്ന ട്രെയിന്‍ കാര്‍ബൂഡ് ടണലിനുള്ളില്‍ പാളം തെറ്റുകയായിരുന്നുവെന്ന്​. അപകടത്തില്‍ യാത്രക്കാര്‍ക്ക്​ പരിക്കേറ്റിട്ടില്ല. മുംബൈയില്‍നിന്ന് 325 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായതെന്നും അധികൃതര്‍ പറഞ്ഞു

Read More »

സ്‌ക്വാഡ് പരിശോധന: കൊല്ലത്ത് 18 സ്ഥാപനങ്ങള്‍ക്ക് പിഴ…

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 18 കേസുകള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, കെ.എസ്.പുരം, തെക്കുംഭാഗം, നീണ്ടകര, തഴവ, ഓച്ചിറ, പൻമന, തേവലക്കര, തൊടിയൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 കേസുകള്‍ക്ക് പിഴയീടാക്കി. 63 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരായ നൂബീയ ബഷീര്‍, ബി. ഹര്‍ഷാദ്, ബിന്ദു മോള്‍, കെ.ബി.ഹരീഷ്, അജ്മി, തുടങ്ങിയവര്‍ നേതൃത്വം …

Read More »

രാജ്യത്ത് ആശ്വാസമേകി കോവിഡ് കേസിൽ വൻ കുറവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 പേര്‍ക്ക് രോഗം; 1183 മരണം…

രാജ്യത്ത് 24 മണിക്കൂറിനിടെ 48,698 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 1183 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പ്രതിദിന ദേശീയ പോസിറ്റിവിറ്റി നിരക്ക് 2.97 ശതമാനം ആണ്. രോഗമുക്തി നിരക്ക് 96.72 ശതമാനമാണ്. അതിനിടെ, കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരെ കനത്ത ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. എട്ട് സംസ്ഥാനങ്ങള്‍ക്ക് കൂടി ഇക്കാര്യം അറിയിച്ച്‌ കേന്ദ്രം കത്തയച്ചു. മഹാരാഷ്ട്രയിലും ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച …

Read More »

പെൺകുട്ടികള്‍ക്ക് വിവാഹ സമ്മാനമായി നല്‍കുന്നതെല്ലാം അവരുടെ പേരില്‍ റജിസ്റ്റര്‍ ചെയ്യണം കെ.കെ.ശൈലജ…

പെൺകുട്ടികള്‍ക്ക് വിവാഹ സമ്മാനമായി നല്‍കുന്നതെല്ലാം റജിസ്റ്റര്‍ ചെയ്യണമെന്ന് കെ.കെ.ശൈലജ എംഎല്‍എ. പെണ്‍കുട്ടിയുടെ അനുമതിയില്ലാതെ വിവാഹ സമ്മാനം ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും ശൈലജ പറഞ്ഞു. സ്ത്രീധനത്തിനെതിരായി തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പരിപാടിയിലായിരുന്നു കെ.കെ.ശൈലജയുടെ പ്രസ്താവന. സ്ത്രീകള്‍ക്കു സമൂഹത്തില്‍‌ തുല്യത കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. സമൂഹത്തിനകത്ത് സമ്ബത്തിനും സുഖലോലുപതയ്ക്കുമുള്ള ഒരു തരം ആര്‍ത്തി വര്‍‌ധിച്ചുവരികയാണ്. കുടുംബത്തില്‍ ജനാധിപത്യം ഉണ്ടാകുമ്ബോഴേ സ്ത്രീധന സമ്ബ്രദായം നമുക്ക് അവസാനിപ്പിക്കാന്‍ സാധിക്കൂവെന്നും കെ.കെ. ശൈലജ പറഞ്ഞു.

Read More »

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി…

രാജ്യത്ത് പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. സെപ്തംബര്‍ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സമയം വീണ്ടും നീട്ടിയത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നികുതിദായകരുടെ പ്രതിസന്ധി കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഇത് മൂന്നാം തവണയാണ് സമയപരിധി നീട്ടുന്നത്.

Read More »

രാജ്യത്ത് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേര്‍ക്ക്: കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം…

രാജ്യത്ത് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേര്‍ക്കെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. 11 സംസ്ഥാനങ്ങളിലായാണ് 50 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചത്. ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയതായും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. കേരളമുള്‍പ്പടെയുള്ള എട്ട് സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കൂടുതലുള്ളത്. ഡല്‍ഹി, ഹരിയാന, ആന്ധ്ര, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ബംഗാള്‍ , കേരളം എന്നീ സംസ്ഥാനങ്ങളില്‍ ആണ് ഡെല്‍റ്റ വകഭേദത്തിന്റെ 50 ശതമാനത്തില്‍ അധികവും ഉള്ളതെന്നും …

Read More »