Breaking News

സ്‌ക്വാഡ് പരിശോധന: കൊല്ലത്ത് 18 സ്ഥാപനങ്ങള്‍ക്ക് പിഴ…

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 18 കേസുകള്‍ക്ക് പിഴ ചുമത്തി.

കരുനാഗപ്പള്ളി, കെ.എസ്.പുരം, തെക്കുംഭാഗം, നീണ്ടകര, തഴവ, ഓച്ചിറ, പൻമന, തേവലക്കര, തൊടിയൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 കേസുകള്‍ക്ക് പിഴയീടാക്കി. 63 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.

സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരായ നൂബീയ ബഷീര്‍, ബി. ഹര്‍ഷാദ്, ബിന്ദു മോള്‍, കെ.ബി.ഹരീഷ്, അജ്മി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുന്നത്തൂരില്‍ നടത്തിയ പരിശോധനയില്‍ അഞ്ചു കേസുകള്‍ക്ക് പിഴയീടാക്കി.

38 കേസുകള്‍ക്ക് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പോരുവഴി, മൈനാഗപ്പള്ളി, ശൂരനാട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കൊല്ലത്തെ നീരാവില്‍ നടത്തിയ പരിശോധനയില്‍ ഒരു കേസിന് പിഴയീടാക്കി.

ഏഴെണ്ണത്തിന് താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസീല്‍ദാര്‍ രാജു നേതൃത്വം നല്‍കി. പുനലൂരിലെ അലയമണ്‍, കൈതാരി, ആലഞ്ചേരി പ്രദേശങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍

നടത്തിയ പരിശോധനയില്‍ 14 കേസുകള്‍ക്ക് താക്കീത് നല്‍കി. പത്തനാപുരത്ത് നടത്തിയ പരിശോധനയില്‍ ആറു കേസുകള്‍ക്ക് താക്കീത് നല്‍കി. പട്ടാഴി, പട്ടാഴി വടക്കേക്കര മേഖലകളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ കെ.ആര്‍ ജോണ്‍സ് പ്രിന്‍സ് പങ്കെടുത്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …