Breaking News

Breaking News

ആദിവാസി മേഖലയില്‍ ഒരു മാസത്തിനകം 100 ശതമാനം വാക്‌സിനേഷന്‍ നടത്തുമെന്ന് ആരോ​ഗ്യമന്ത്രി…

അട്ടപ്പാടിയിലും കേരളത്തിലെ മറ്റ് ആദിവാസി മേഖലകളിലും ഒരു മാസത്തിനകം 100 ശതമാനം വാക്സിനേഷന്‍ നടപ്പാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി സന്ദര്‍ശിച്ച്‌, അവലോകന യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ വാക്സിന്‍ ലഭിക്കുന്നതിലെ കുറവ് പ്രശ്നമാണ്. എന്നാല്‍ ആദിവാസി മേഖലയ്ക്ക് പ്രത്യേക മുന്‍ഗണന നല്‍കി വാക്സിന്‍ എത്തിക്കും. അട്ടപ്പാടിയില്‍ സ്ത്രീകളും, കുട്ടികളുമടക്കമുള്ളവരുടെ ആരോഗ്യ പരിരക്ഷയ്ക്കായി കൂടുതല്‍ സമഗ്രമായ സംയോജിത പോഷക പദ്ധതികള്‍ നടപ്പാക്കുമെന്നും …

Read More »

തല്‍ക്കാലം കൂടുതല്‍ ഇളവുകള്‍ ഇല്ല; സംസ്ഥാനത്ത് നിലവിലെ നിയന്ത്രണങ്ങള്‍ തുടരും; ആരാധനാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ഥന നടത്താം…

സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതൽ ഇളവില്ലെന്നും നിയന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ടി.പി.ആര്‍ നിരക്ക് പത്ത് ശതമാനത്തില്‍ കുറയാത്തതിന്റെ പശ്ചാത്തലത്തില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം ചേരും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് അവലോകന യോഗം ചേര്‍ന്നത്. ടി.പി.ആര്‍ കുറയാത്തതിനേത്തുടര്‍ന്ന് ഇളവുകള്‍ വേണ്ടെന്ന് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. ടി.പി.ആര്‍ നിരക്ക് പത്ത് ശതമാനത്തില്‍ നിന്ന് അഞ്ചുശതമാനത്തിലേക്ക് …

Read More »

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ് ; ഉറവിടം അറിയാത്ത 599 രോഗികള്‍; 118 മരണം….

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,26,20,276 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് …

Read More »

കൊട്ടാരക്കരയിൽ മധ്യവയസ്‌കൻറെ മൃതദേഹം റബ്ബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ…

കൊട്ടാരക്കര മൂഴിക്കോട് ജവഹര്‍ പാര്‍ക്കിന് സമീപത്തുള്ള റബ്ബര്‍തോട്ടത്തില്‍ മധ്യവയസ്‌കന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോട്ടാത്തല മൂഴിക്കോട് സ്വദേശി ബാബു ആണ് മരിച്ചത്. കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് നാടുവിട്ടുപോയ ബാബു ഒന്നര വര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇയാള്‍ സഹോദരന്‍റെ റബ്ബര്‍ തോട്ടത്തില്‍ ചെറിയൊരു ഷെഡ് നിര്‍മ്മിച്ചാണ് താമസിച്ചുവന്നത്. ഇന്നലെ പുലര്‍ച്ചെ തോട്ടത്തില്‍ നിന്നും തീയും പുകയും ഉയരുന്നതുകണ്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ ബാബുവിന്‍റെ ജഡം കണ്ടെത്തിയത്. തുടര്‍ന്ന് പുത്തൂര്‍ പൊലീസ് …

Read More »

സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല; ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കില്ല…

സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപനത്തില്‍ കുറവുണ്ടാകുന്നുവെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രതീക്ഷിച്ച രീതിയില്‍ കുറയുന്നില്ലെന്ന് വിലയിരുത്തല്‍. ജൂണ്‍ അവസാനത്തോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിക്കാം എന്നായിരുന്നു ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സമയത്ത് സര്‍ക്കാര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചത്തെ കണക്ക് പരിശോധിച്ചാല്‍ തിങ്കളാഴ്ച മാത്രമാണ് ടിപിആര്‍ പത്തില്‍ താഴെയെത്തിയത്. മറ്റെല്ലാ ദിവസങ്ങളിലും ടിപിആര്‍ പത്തിന് മുകളിലായിരുന്നു. അതേസമയം, നിലവിലെ സാഹചര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന …

Read More »

കര്‍ഷകരുടെ ചണ്ഡീഗഡ് രാജ് ഭവനിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു; പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍…

കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ചണ്ഡീഗഡില്‍ രാജ് ഭവനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പഞ്ച്കുല – ചണ്ഡീഗഡ് അതിര്‍ത്തിയിലാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ത്തതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ചണ്ഡിഗഡിലേക്ക് പഞ്ച്കുലയില്‍ നിന്ന് പതിനൊന്ന് കിലോമീറ്റര്‍ മാര്‍ച്ച്‌ നടത്തിയാണ് കര്‍ഷകര്‍ രാജ്ഭവനിലേക്ക് എത്തിയത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രധാന നേതാക്കളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. കനത്ത സുരക്ഷയാണ് പൊലീസ് …

Read More »

ഡെല്‍റ്റ ഏറ്റവും വ്യാപനശേഷി കൂടിയ വകഭേദം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഡെല്‍റ്റ വകഭേദത്തിലുള്ള കൊവിഡ് വൈറസ് ലോകത്തെ 85ഓളം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനം അറിയിച്ചു. വ്യാപനശേഷി കൂടുതലായ ഈ വൈറസ് വകഭേദം വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ വേഗത്തില്‍ വ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തില്‍ നിലവില്‍ ഡെല്‍റ്റ വേരിയന്റിനെക്കുറിച്ച്‌ വളരെയധികം ആശങ്കയുണ്ടെന്ന് എനിക്കറിയാം, ലോകാരോഗ്യ സംഘടനയും ഈ വകഭേദത്തില്‍ ആശങ്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡെല്‍റ്റ വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത് ഇന്ത്യയില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതുവരെ …

Read More »

ഇതിഹാസ താരം മോ ഫറക്ക്​ ടോക്കിയോ ഒളിംപിക്​സിന്​ യോഗ്യത നേടാനായില്ല….

ബ്രിട്ടന്റെ ഇതിഹാസ ദീര്‍ഘദൂര ഓട്ടക്കാരന്‍ മോ ഫറക്ക് (മുഹമ്മദ്​ ഫറ)​ ടോക്കിയോ ഒളിമ്ബിക്​സിന്​ യോഗ്യത നേടാനായില്ല. നാലുതവണ ഒളിംപിക്​സ്​ ജേതാവായ മോ ഫറക്ക്​ മാഞ്ചസ്​റ്ററില്‍ നടക്കുന്ന ബ്രിട്ടീഷ്​ അത്​ലറ്റിക്​ ചാമ്ബ്യന്‍ഷിപ്പിലെ മോശം പ്രകടനത്തോടെയാണ്​ യോഗ്യത ലഭിക്കാതിരുന്നത്​. ഞായറാഴ്​ചയാണ്​ യോഗ്യത ​​തെളിയിക്കാനുള്ള അവസാന സമയം. 38 കാരനായ ഫറക്ക്​ ഇനി മറ്റൊരു അവസരമില്ല. 10000 മീറ്റര്‍ 27 മിനിറ്റിനും 28 സെക്കന്‍ഡിനും താഴെയുളള സമയത്തിനുള്ളില്‍ ഫിനിഷ്​ ചെയ്​താലേ യോഗ്യത നേടാനാകുമായിരുന്നുള്ളൂ. പക്ഷേ …

Read More »

അച്ഛനും മകനും ഒറ്റ ഫ്രെയിമില്‍; പാപ്പനിലെ സ്റ്റില്‍ പുറത്തുവിട്ട് സുരേഷ് ഗോപി…

മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജോഷിയും സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ടൈറ്റില്‍ പോസ്റ്ററും സുരേഷ് ഗോപിയുടെ ലുക്കും പുറത്തുവന്നതോടെ ആവേശത്തിലാണ് ആരോധകര്‍. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും പാപ്പനില്‍ ശ്രദ്ധേയ വേഷത്തിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനമായ ഇന്ന് താരം പുറത്തുവിട്ട  കാപ്പനിലെ സ്റ്റില്ലാണ് ഇപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. സുരേഷ് ഗോപിയും മകന്‍ ഗോകുലും …

Read More »

ജൂണ്‍ 21 ന് മാത്രം ഇന്ത്യ കുത്തിവയ്പ്പ് നടത്തിയവരുടെ എണ്ണം സ്വിറ്റ്സര്‍ലന്‍ഡിലെ ജനസംഖ്യയ്ക്ക് തുല്യം…

ജൂണ്‍ 21 ന് മാത്രം ഇന്ത്യ കുത്തിവയ്പ്പ് നല്‍കിയത് 80 ലക്ഷത്തിലധികം പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ജനസംഖ്യാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം സൗജന്യ വാക്സിനുകള്‍ നല്‍കുന്നു. ഒരു ദിവസം (ജൂണ്‍ 21 ന്) ഇന്ത്യ കുത്തിവയ്പ് നടത്തിയവരുടെ എണ്ണം സ്വിറ്റ്സര്‍ലന്‍ഡിലെ ജനസംഖ്യയ്ക്ക് തുല്യമാണ്, ഇത് നോര്‍ഡിക് രാജ്യങ്ങളെ അപേക്ഷിച്ച്‌ കൂടുതലാണ്. ജൂണ്‍ 21 നും ജൂണ്‍ 26 നും ഇടയില്‍ 3.3 കോടിയിലധികം ഡോസുകള്‍ നല്‍കിയതിനാല്‍ ഇന്ത്യയാണ്‌ …

Read More »