Breaking News

Breaking News

കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം; തമിഴ്‌നാട്ടില്‍ ആദ്യ കേസ് സ്ഥിരീകരിച്ചു…

തമിഴ്‌നാട്ടില്‍ കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച ആദ്യ കേസ് സ്ഥിരീകരിച്ചു. ചെന്നൈയിലെ ആശുപത്രിയിലെ 32കാരിയായ നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. അതിവ്യാപന ശേഷിയുള്ളതാണ് ഡെല്‍റ്റ പ്ലസ് വകഭേദം. കോവിഡ് ബാധിച്ചവരുടെ 1159 സാംപിളുകള്‍ തമിഴ്‌നാട് വിശദമായ ജനിതക പഠനത്തിനായി ‘ഇന്‍സാകോഗി’ലേക്ക് അയച്ചിരുന്നു. ജനിതക ശ്രേണീകരണം നടത്തുന്ന 28 ലാബുകളുടെ കൂട്ടായ്മയാണിത്. ഇതില്‍ 772 പരിശോധന ഫലമാണ് പുറത്തുവന്നത്. ഇക്കൂട്ടത്തിലാണ് ഒരു ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതെന്ന് …

Read More »

നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 5370 കേസുകള്‍; 1389 പേർ അറസ്റ്റിൽ…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 5370 കേസുകള്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച 1389 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1942 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 10338 പേര്‍ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ന്‍ ലംഘിച്ചതിന് 32 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റിയില്‍ 498 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 38 പേരാണ് അറസ്റ്റിലായത്. 48 വാഹനങ്ങള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലില്‍ 948 കേസുകള്‍ …

Read More »

ഗുരുവായൂരില്‍ നാളെ മുതല്‍ ദര്‍ശനത്തിന് അനുമതി; നിബന്ധനകൾ ഇങ്ങനെ…

ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശിക്കാം. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഒരു ദിവസം 300 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ദര്‍ശിക്കാനവസരമുണ്ടാകൂ. ഒരേ സമയം 15 പേരെ മാത്രമേ കടത്തിവിടുകയുള്ളൂ. വിവാഹങ്ങള്‍ക്കും നാളെ മുതല്‍ അനുമതി നല്‍കിയതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് ഗുരുവായൂരിലടക്കം സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം വിലക്കിയത്. ആഴ്ചകളോളം അടഞ്ഞുകിടന്ന …

Read More »

വെയര്‍ഹൗസ് മാര്‍ജിന്‍ കുറക്കുന്നതില്‍ തീരുമാനമായില്ല; സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ല

സംസ്ഥാനത്തെ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ തീരുമാനാമയില്ല. ബാറുടമകളുടെ സംഘടന പ്രതിനിധികളുമായി നികുതി സെക്രട്ടറിയും ബവ്‌കോ എംഡിയും ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിലാണിത്. വെയര്‍ഹാസ് മാര്‍ജിന്‍ കൂട്ടിയതിനാല്‍ മദ്യത്തിന്റെ പാഴ്‌സല്‍ വില്‍പ്പന നഷ്ടമാണെന്നാരോപിച്ചാണ് ബാറുകള്‍ അടച്ചിട്ടത്. പരാതിയില്‍ കഴമ്ബുണ്ടെങ്കിലും സര്‍ക്കാര്‍ തലത്തിലുള്ള തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് ബാറുടമകളെ അറിയച്ചു. നഷ്ടം സഹിച്ച്‌ മദ്യവില്‍പ്പനയില്ലെന്ന് ബാറുടമകളും നിലപാടെടുത്തതോടെയാണ് ബാറുകള്‍ തുറക്കില്ലെന്ന് വ്യക്തമായത്. അതേസമയം സംസ്ഥാനത്ത് ബെവ്‌കോ ഔട്ട് ലെറ്റുകള്‍ തുറന്ന് …

Read More »

സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്; 150 മരണം ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29..

സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,22,81,273 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 150 മരണങ്ങളാണ് …

Read More »

സംസ്ഥാനത്ത്‌ ഒരു കോടിയലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി; പ്രതിദിന വാക്‌സിനേഷന്‍ രണ്ട് ലക്ഷത്തില്‍ കൂടുതല്‍…

സംസ്ഥാനത്ത് ഒരു കോടിയിലധികം പേര്ക്ക് (1,00,69,673) ആദ്യ ഡോസ് വാക്സിന് നല്കിയതായി മന്ത്രി വീണാ ജോര്ജ് അറിയിച്ചു. 26,89,731 പേര്ക്ക് രണ്ട് ഡോസ് വാക്സിനും നല്കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്ത്ത് ആകെ 1,27,59,404 ഡോസ് വാക്സിനാണ് നല്കിയത്. 12,33,315 പേര്ക്ക് ആദ്യ ഡോസ് വാക്സിന് നല്കി എറണാകുളം ജില്ല ഒന്നാമതും 11,95,303 പേര്ക്ക് ഒന്നാം ഡോസ് വാക്സിന് നല്കി തിരുവനന്തപുരം ജില്ല രണ്ടാമതുമാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്, മലപ്പുറം, …

Read More »

യൂറോ കപ്പില്‍ ഇന്ന് മരണഗ്രൂപ്പ് പോരാട്ടങ്ങള്‍ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെയും, ജര്‍മനി ഹംഗറിയെയും നേരിടും…

യൂറോ കപ്പിലെ മരണഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് എഫിലെ പോരാട്ടങ്ങള്‍ക്കായാണ് ഇന്ന് ഫുട്‌ബോള്‍ ലോകം ആവേശത്തോടെ കാത്തിരിക്കുന്നത്. രാത്രി 12.30ന് നടക്കുന്ന മത്സരങ്ങളില്‍ പോര്‍ച്ചുഗലും ഫ്രാന്‍സും നേര്‍ക്കു നേര്‍ എത്തുമ്ബോള്‍ ജര്‍മനിയുടെ എതിരാളികള്‍ ഹംഗറിയാണ്. ഗ്രൂപ്പില്‍ ഫ്രാന്‍സ് പ്ലേ ഓഫ് സീറ്റുറപ്പിച്ചപ്പോള്‍ ജര്‍മനി, പോര്‍ച്ചുഗല്‍ ഇവരിലാര് രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കടക്കുമെന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. യൂറോ കപ്പില്‍ ഇന്ന് ആകെ നാല് മത്സരങ്ങളാണ് ഉള്ളത്. രാത്രി 9.30ന് നടക്കുന്ന മത്സരങ്ങളില്‍ …

Read More »

ജൂലൈ ആറ്​ വരെ ദുബൈയിലേക്ക്​ സര്‍വീസ്​ ഇല്ലെന്ന്​ എയര്‍ ഇന്ത്യ…

ബുധനാഴ്​ച മുതല്‍ യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്​ അവസാനിക്കുമെന്ന്​ പ്രതീക്ഷിച്ച പ്രവാസികള്‍ക്ക്​ വീണ്ടും നിരാശ. ജൂലൈ ആറ്​ വരെ ദുബൈയിലേക്ക്​ സര്‍വീസ്​ ഉണ്ടാവില്ലെന്ന്​ എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സംശയങ്ങള്‍ക്ക്​ മറുപടികൊടുക്കുന്നതിനിടെ ട്വിറ്ററിലാണ്​ ഇക്കാര്യം അറിയിച്ചത്​. യാത്രാനിബന്ധനകളില്‍ അനിശ്​ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്​ തീരുമാനം. യു.എ.ഇയിലെ യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജൂലൈ ആറ്​ വരെ വിമാനസര്‍വീസ്​ ഉണ്ടാവില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ വെബ്​സൈറ്റിലൂടെയും ട്വിറ്റര്‍ പേജിലൂടെയും അറിയിക്കാമെന്നുമാണ്​ യാത്രക്കാര​െന്‍റ സംശയത്തിന്​ മറുപടിയായി എയര്‍ ഇന്ത്യ ട്വീറ്റ്​ …

Read More »

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻരെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

Read More »

ആര്‍സിസി ലിഫ്റ്റ് തകര്‍ന്ന് നജീറമോളുടെ മരണം; ആശ്രിതര്‍ക്ക് 20 ലക്ഷം അനുവദിച്ച്‌ മന്ത്രിസഭാ യോഗം

ആര്‍സിസിയിലെ ലിഫ്റ്റ് തകര്‍ന്ന് മരണപ്പെട്ട പത്തനാപുരം കണ്ടയം ചരുവിള വീട്ടില്‍ നജീറമോളു(22)ടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച്‌ തീരുമാനമെടുത്തത്. രണ്ട് മാസം മുന്‍പാണ് മാതാവിനെ ശുശ്രൂഷിക്കാന്‍ നജീറ ആര്‍സിസിയിലെത്തിയത്. ലിഫ്റ്റി കേടായത് അറിയാതെ കയറി ലിഫ്റ്റ് രണ്ട് നില താഴേക്ക് പതിച്ചു. മണിക്കൂറുകള്‍ നജീറ ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നു. അതി രാവിലെയായിരുന്നു അപകടം. അതിനാല്‍ അപകടവിവരം പുറത്ത് അറിയാനും വൈകി. …

Read More »