Breaking News

ജൂലൈ ആറ്​ വരെ ദുബൈയിലേക്ക്​ സര്‍വീസ്​ ഇല്ലെന്ന്​ എയര്‍ ഇന്ത്യ…

ബുധനാഴ്​ച മുതല്‍ യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്​ അവസാനിക്കുമെന്ന്​ പ്രതീക്ഷിച്ച പ്രവാസികള്‍ക്ക്​ വീണ്ടും നിരാശ. ജൂലൈ ആറ്​ വരെ ദുബൈയിലേക്ക്​ സര്‍വീസ്​ ഉണ്ടാവില്ലെന്ന്​ എയര്‍ ഇന്ത്യ അറിയിച്ചു.

യാത്രക്കാരുടെ സംശയങ്ങള്‍ക്ക്​ മറുപടികൊടുക്കുന്നതിനിടെ ട്വിറ്ററിലാണ്​ ഇക്കാര്യം അറിയിച്ചത്​. യാത്രാനിബന്ധനകളില്‍ അനിശ്​ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്​ തീരുമാനം. യു.എ.ഇയിലെ യാത്രാ നിയന്ത്രണങ്ങള്‍

നിലനില്‍ക്കുന്നതിനാല്‍ ജൂലൈ ആറ്​ വരെ വിമാനസര്‍വീസ്​ ഉണ്ടാവില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ വെബ്​സൈറ്റിലൂടെയും ട്വിറ്റര്‍ പേജിലൂടെയും അറിയിക്കാമെന്നുമാണ്​ യാത്രക്കാര​െന്‍റ സംശയത്തിന്​ മറുപടിയായി എയര്‍ ഇന്ത്യ ട്വീറ്റ്​ ചെയ്​തത്​.

രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ ബുധനാഴ്​ച മുതല്‍ ദുബൈയിലേക്ക്​ മടങ്ങിയെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ വാക്​സിന്‍

നിര്‍ബന്ധമാക്കിയതായി ശനിയാഴ്​ചയാണ്​ ദുബൈ ദുരന്ത നിവാരണ സമിതി അറിയിച്ചത്​. 23 മുതല്‍ രണ്ട്​ ഡോസ്​ വാക്​സിന്‍ നിര്‍ബന്ധമാണെന്നായിരുന്നു അറിയിപ്പ്​. ബുധനാഴ്​ച മുതല്‍ സര്‍വീസ്​ പുനരാരംഭി​ക്കുമെന്ന്​ എമിറേറ്റ്​സും അറിയിച്ചതോടെ പ്രവാസികള്‍ പ്രതീക്ഷയിലായിരുന്നു.

ചില എയര്‍ലൈനുകള്‍ ടിക്കറ്റ്​ ബുക്കിങ്​ തുടങ്ങുകയും ചെയ്​തു. എന്നാല്‍, പലകാര്യങ്ങളിലും അവ്യക്​തത ഉണ്ടായതോടെ എയര്‍ലൈനുകള്‍ ടിക്കറ്റ്​ ബുക്കിങ്​ നിര്‍ത്തിവെക്കുകയായിരുന്നു. ഞായറാഴ്​ച ഉച്ചക്ക്​ നിര്‍ത്തിവെച്ച ടിക്കറ്റ്​ ബുക്കിങ്​ ഇതുവരെ പുനരാരംഭിച്ചില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …