Breaking News

Breaking News

ഷുഹൈബ്, പെരിയ കൊലക്കേസുകൾ; അഭിഭാഷകര്‍ക്കായി സര്‍ക്കാർ ചെലവിട്ടത് 2.11 കോടി

തിരുവനന്തപുരം: ഷുഹൈബ് വധം വീണ്ടും ചർച്ചയാകുന്നതിനിടെ കേസിൽ ഉൾപ്പെട്ട അഭിഭാഷകർക്കായി സർക്കാർ ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ പുറത്ത്. ഷുഹൈബ് വധക്കേസും പെരിയ ഇരട്ടക്കൊലപാതക കേസും സി.ബി.ഐക്ക് കൈമാറാതിരിക്കാൻ കേരളത്തിന് പുറത്ത് നിന്ന് അഭിഭാഷകരെ കൊണ്ടുവന്ന് വാദിച്ചതിന് സർക്കാർ ചെലവഴിച്ചത് 2.11 കോടി രൂപയാണ്. പെരിയ ഇരട്ടക്കൊലപാതക കേസിൽ 1.14 കോടി രൂപയും ഷുഹൈബ് കേസിൽ 96.34 ലക്ഷം രൂപയും ചെലവഴിച്ചു. ഷുഹൈബ് വധക്കേസിൽ അഭിഭാഷകർക്ക് വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് …

Read More »

അവയവദാന ചട്ടങ്ങളില്‍ മാറ്റം; ഇനി 65 കഴിഞ്ഞവര്‍ക്കും മുന്‍ഗണനാക്രമത്തില്‍ ലഭിക്കും

ന്യൂഡല്‍ഹി: മരണശേഷമുള്ള അവയവദാനത്തിനുള്ള ചട്ടങ്ങളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാറ്റംവരുത്തി. 65 വയസിന് മുകളിലുള്ളവർക്കും ഇനി മുൻഗണനാക്രമത്തിൽ അവയവം ലഭിക്കും. ഇതിനായി പ്രത്യേക ദേശീയ പോർട്ടൽ സംവിധാനവും ഏർപ്പെടുത്തും. എല്ലാവർക്കും ജീവിക്കാൻ അവകാശമുണ്ടെന്ന നിരീക്ഷണത്തിലാണ് സ്വീകർത്താവിന്‍റെ പ്രായം സംബന്ധിച്ച വ്യവസ്ഥകൾ നീക്കം ചെയ്തത്. 18 വയസ്സിന് മുകളിലുള്ളവർക്ക് മരണശേഷം അവയവങ്ങൾ ദാനം ചെയ്യാം. 18 വയസ്സിന് താഴെയുള്ളവരുടെ കാര്യത്തിൽ, മാതാപിതാക്കളുടെ നിയമപരമായ സമ്മതം ആവശ്യമാണ്. അവയവദാന പോർട്ടലുകൾ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് …

Read More »

കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ശിവരാത്രി; ഒരുങ്ങി ആലുവ മണപ്പുറം

കൊച്ചി: ആലുവ മണപ്പുറം ശിവരാത്രി ആഘോഷത്തിന് ഒരുങ്ങി കഴിഞ്ഞു. കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ശിവരാത്രിക്കായി ആലുവയിൽ ഭക്തർ എത്തിത്തുടങ്ങി. 116 ബലിത്തറകളാണ് തിരക്ക് കണക്കിലെടുത്ത് ഇത്തവണ ബലിതർപ്പണത്തിനായി പെരിയാറിന്‍റെ തീരത്ത് ഒരുക്കിയിരിക്കുന്നത്. ആലുവ മണപ്പുറത്തെ കുറിച്ചുള്ള ‘പൂഴിയിട്ടാൽ വീഴാത്ത മണപ്പുറം’ എന്ന പ്രയോഗം ഇത്തവണ അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാകുമെന്നാണ് കരുതുന്നത്. ആലുവ മണപ്പുറത്ത് ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് മണപ്പുറത്ത് ഒരേസമയം 2,000 പേർക്ക് ബലിയർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. …

Read More »

കോൺടാക്റ്റ് ലെൻസുമായി ഉറങ്ങി; കണ്ണ് ഭക്ഷിച്ച് പാരസൈറ്റ്, യുവാവിന് കാഴ്ച നഷ്ടമായി

ഫ്ലോറിഡ: കോൺടാക്റ്റ് ലെൻസ് വെച്ച് ഉറങ്ങിയ ഇരുപത്തൊന്നുകാരന്‍റെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടു. അമേരിക്കയിലെ ഫ്ലോറിഡയിലെ മൈക്ക് ക്രംഹോൾസ് എന്ന യുവാവിനാണ് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. കോൺടാക്റ്റ് ലെൻസ് വെച്ച് ഉറങ്ങിയ സമയത്ത് മാംസം കഴിക്കുന്ന അപൂർവ ഇനം പരാന്നഭോജി (പാരസൈറ്റ്) മൂലമാണ് കാഴ്ച നഷ്ടപ്പെട്ടത്. ലെൻസ് വെച്ച ശേഷമുള്ള ഏഴ് വർഷത്തിനിടെ മൈക്കിന് കണ്ണിൽ അണുബാധയുണ്ടായിട്ടില്ല. എന്നാൽ ഇത്തവണ സംഭവം ഗൗരവമായി. കാഴ്ച പൂർണമായും നഷ്ടപ്പെടുന്ന അകന്തമെബ കെരറ്റിറ്റിസ് …

Read More »

മതനിയമപ്രകാരം അനുവദനീയമല്ല; ഗർഭനിരോധന ഉത്പന്നങ്ങൾ വിലക്കി താലിബാൻ

കാബൂൾ: സ്ത്രീകൾ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നത് വിലക്കി താലിബാൻ. മതനിയമപ്രകാരം ഗർഭനിരോധന മാർഗ്ഗങ്ങൾ അനുവദനീയമല്ലാത്തതിനാലാണ് ഈ നീക്കമെന്ന് താലിബാൻ വൃത്തങ്ങൾ അറിയിച്ചു. വ്യാപാരികൾക്ക് ഇതുസംബന്ധിച്ച നിർദേശം ലഭിച്ചുകഴിഞ്ഞു. ഗർഭനിരോധന മാർഗങ്ങളുടെ വിൽപ്പന മുസ്ലീങ്ങളുടെ വളർച്ച തടയാനുള്ള വിദേശ രാജ്യങ്ങളുടെ ഗൂഡാലോചനയാണെന്നാണ് താലിബാൻ്റെ വാദം. താലിബാൻ പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങി പുതിയ നിയമം അനുസരിക്കണമെന്ന് ഭീഷണിപ്പെടുത്തുന്നതായാണ് റിപ്പോർട്ടുകൾ. ആശുപത്രികൾ, ചെറിയ ക്ലിനിക്കുകൾ, മുരുന്നുകടകള്‍ എന്നിവിടങ്ങളും താലിബാൻ പ്രവർത്തകർ സന്ദർശിച്ചു. എന്നാൽ ഇക്കാര്യത്തിൽ …

Read More »

തിടമ്പേറ്റാൻ രാമനും; റോബോട്ട് ആനയെ നടയിരുത്താനൊരുങ്ങി ക്ഷേത്രം

ഇരിങ്ങാലക്കുട: റോബോട്ട് ആനയെ നടയിരുത്താനൊരുങ്ങി ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം. ഇരിഞ്ഞാടപ്പിള്ളി രാമനെന്നാണ് ഈ ലക്ഷണമൊത്ത ഗജവീരൻ്റെ പേര്. ക്ഷേത്രങ്ങളിൽ ആനകളെ നടയിരുത്തുന്നതിനെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഒരു റോബോട്ട് ആനയെ നടയിരുത്തുന്നത് ഇതാദ്യമാണ്. കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഒരു കൂട്ടം ഭക്തർ രാമൻ എന്ന റോബോട്ട് ആനയെ സംഭാവനയായി നടയിരുത്തുന്നത്.

Read More »

ആന്‍റണി പെരുമ്പാവൂരുമായുള്ള സാമ്പത്തിക ഇടപാട്; മോഹൻലാലിൻ്റെ മൊഴിയെടുത്ത് ആദായനികുതി വകുപ്പ്

മോഹൻലാലും നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ ആദായനികുതി വകുപ്പിൻ്റെ അന്വേഷണം. മോഹൻലാലിന്‍റെ കുണ്ടന്നൂരിലെ ഫ്ളാറ്റിലെത്തി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ മൊഴിയെടുത്തു. സിനിമയുടെ ലാഭം പങ്കിടുന്നതുൾപ്പെടെയുള്ള പല കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. സിനിമാ മേഖലയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടർന്നാണ് നടപടി. മൊഴിയെടുക്കൽ നാലര മണിക്കൂർ നീണ്ടുനിന്നതായാണ് റിപ്പോർട്ട്. 2011ൽ മോഹൻലാലിന്‍റെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

Read More »

ആകാശ് തില്ലങ്കേരി കോടതിയിൽ കീഴടങ്ങി; ആകാശിനും കൂട്ടാളികൾക്കും ജാമ്യം

കണ്ണൂർ: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ആകാശ് തില്ലങ്കേരി കീഴടങ്ങി. മട്ടന്നൂർ കോടതിയിലാണ് ഒളിവിലായിരുന്ന ഇയാൾ കീഴടങ്ങിയത്. ആകാശിന്‍റെ കൂട്ടാളികളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പേർക്കും കോടതി ജാമ്യം അനുവദിച്ചു. മന്ത്രി എം.ബി. രാജേഷിന്‍റെ പേഴ്സണൽ സ്റ്റാഫായ അനൂപിന്‍റെ ഭാര്യ ശ്രീലക്ഷ്മിയാണ് പരാതി നൽകിയത്. ആകാശ് തില്ലങ്കേരി തനിക്കെതിരെ ഫെയ്സ്ബുക്കിലൂടെ അപവാദ പ്രചാരണം നടത്തിയെന്നാണ് ശ്രീലക്ഷ്മിയുടെ പരാതി. ഡി.വൈ.എഫ്.ഐ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി …

Read More »

സംസ്ഥാനത്ത് ചൂട് രൂക്ഷമാകുന്നു; നിർദ്ദേശങ്ങളും മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

കോഴിക്കോട്: മഴ പിൻവാങ്ങിയതോടെ സംസ്ഥാനത്ത് ചൂട് കനക്കുന്നു. മുൻകാലങ്ങളിൽ, മാർച്ചോടെയായിരുന്നു താപനില വർദ്ധിച്ചിരുന്നത്. എന്നാൽ സമീപ വർഷങ്ങളിൽ, ഫെബ്രുവരിയോടെ തന്നെ താപനില ഉയരുകയാണ്. താപനില ഉയരുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. കോഴിക്കോട് നഗരത്തിൽ ബുധനാഴ്ച 34.8 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഫെബ്രുവരിയിലെ ജില്ലയിലെ ഏറ്റവും ഉയർന്ന താപനിലയാണിത്. തൃശൂർ പീച്ചിയിൽ രേഖപ്പെടുത്തിയ 38.6 ഡിഗ്രി സെൽഷ്യസാണ് സംസ്ഥാനത്ത് വ്യാഴാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില. ചൂടിനൊപ്പം ഉയർന്ന …

Read More »

ക്യാമറ നിർദേശം അപ്രായോഗികം, സർവ്വീസുകൾ നിർത്തിവെക്കും: ബസുടമകൾ

പാലക്കാട്: ഫെബ്രുവരി 28നകം സ്വകാര്യ ബസുകളിൽ ക്യാമറ സ്ഥാപിക്കണമെന്ന ഗതാഗത വകുപ്പിന്‍റെ നിർദേശം അപ്രായോഗികമെന്ന് ബസുടമകൾ. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ റോഡ് സുരക്ഷാ ഫണ്ടിൽ നിന്ന് ക്യാമറ അനുവദിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇതിന്‍റെ പകുതി തുക റോഡ് സുരക്ഷാ ഫണ്ടിൽ നിന്ന് നൽകുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ക്യാമറകൾ സ്ഥാപിക്കുന്നത് ബസുകളുടെ ഫിറ്റ്നസ് പരിശോധനാ സമയം വരെ നീട്ടണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ മാർച്ച് …

Read More »