മനുഷ്യ വികാരങ്ങളില്‍ ഒന്നായ വിശപ്പും ഒരു രോഗമാണെന്നും അതിനൊരു വാക്സിന്‍ ആരെങ്കിലും കണ്ടുപിടിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ എന്നും തമിഴ് യുവ സൂപ്പര്‍ താരം വിജയ് സേതുപതി. കൊവിഡ് വൈറസ് ബാധയുടെ ഭീതിയില്‍ ലോക്ക് ഡൗണില്‍ രാജ്യത്തെ ഒരു വലിയ വിഭാഗം തൊഴിലില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ വിജയ് സേതുപതിയുടെ ഇത്തരത്തിലുള്ള പ്രതികരണം. വിശപ്പ് ഒരു രോഗമാണെന്നും അതിന് വാക്‌സിന്‍ കണ്ടുപിടിക്കണമെന്നുമാണ് വിജയ് സേതുപതി ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘വിശപ്പ് എന്നൊരു രോഗമുണ്ട്. …
Read More »രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെന്ന പേരില്‍ യാത്രാനുമതി നേടിയ യുവതി കാമുകനൊപ്പം ഒളിച്ചോടി; ഒടുവില്‍ വീട്ടുകാരുടെ പരാതിയില്‍ നടന്നത് വമ്പന്‍ ട്വിസ്റ്റ്…
രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെന്ന പേരില്‍ യാത്രാ പാസ് സംഘടിപ്പിച്ച യുവതി കാമുകനൊപ്പം ഒളിച്ചോടി. വെളിയങ്കോട് സ്വദേശിയായ യുവതിയാണ് പൊലിസിനെ കബളിപ്പിച്ച് കണ്ണൂരിലേക്കു യാ്ത്രാ പാസ് സംഘടിപ്പിച്ച് മുങ്ങിയത്. പിന്നീടു വീട്ടുകാരുടെ പരാതിയില്‍ പിടിയിലായ യുവതി വീട്ടുകാരുടെ തന്നെ സമ്മതത്തോടെ കാമുകനെ വിവാഹം ചെയ്തു. യുവതിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പൊന്നാനി പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വര്‍ഷങ്ങള്‍ക്കു മുന്‍പേ വിവാഹ മോചിതയായ യുവതി രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാന്‍ എന്നു പറഞ്ഞാണ് …
Read More »വിദേശ രാജ്യങ്ങളിലെ കുട്ടികളിലെ അണുബാധയുടെ കാരണം കണ്ടുപിടിച്ച് ഗവേഷകര്‍..!
വിദേശ രാജ്യങ്ങളിലെ കുട്ടികളില്‍ കണ്ടുതുടങ്ങിയിരിക്കുന്ന അണുബാധയുടെ കാരണം കണ്ടെതിയാതായ് ഒരുകൂട്ടം ഗവേഷകര്‍. ഗവേഷണം കൊറോണ വൈറസിന്റെ പാര്‍ശ്വഫല സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നു. വാഷിംഗ്ടണിലെ ശിശുരോഗവിദഗ്ധന്മാരും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞരുടെ പരിശോധനകളാണ് രോഗങ്ങളെല്ലാം കൊറോണ മൂലമുള്ളതാണെന്ന ശക്തമായ നിഗമനത്തിലേക്ക് എത്തിയത്. തൊലിപ്പുറത്തെ തടിപ്പ് നീര്‍ക്കെട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ക്കൊപ്പം വയറുവേദന, തൊലിയില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടുക, രക്തധമനികളിലെ വീക്കം എന്നിവയാണ് കുട്ടികളില്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് അമേരിക്കയിലെ ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നു. …
Read More »പത്തനംതിട്ടയില്‍ റബര്‍ തോട്ടത്തില്‍ ജോലിക്കിടെ പുലിയുടെ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
പത്തനംതിട്ട കോന്നിയില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. തണ്ണിത്തോട് മേടപ്പാറയില്‍ റബര്‍തോട്ടത്തില്‍ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പത്തിനായിരുന്നു സംഭവം. റബര്‍തോട്ടത്തില്‍ ജോലി ചെയ്യവെ പുലി ചാടി വീഴുകയായിരുന്നു. യുവാവ് റബര്‍ ടാപ്പിങ് കരാര്‍ തൊഴിലാളിയായിരുന്നു
Read More »വിശാഖപട്ടണത്ത് വിഷവാതകദുരന്തം; എട്ട് വയസ്സുകാരിയുള്‍പ്പടെ ഏഴുപേര്‍ മരിച്ചു; മരണ സംഖ്യ ഉയരാന്‍ സാധ്യത; നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍…
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യവസായശാലയില്‍നിന്ന് ചോര്‍ന്ന വിഷവാതകം ശ്വസിച്ച് ഏഴുപേര്‍ മരിച്ചു. വിശാഖപട്ടണം ജില്ലയിലെ ആര്‍.ആര്‍ വെങ്കട്ടപുരത്തുള്ള എല്‍.ജി പോളിമര്‍ ഇന്ഡസ്ട്രീസില് നിന്നാണ് രാസവാതകം ചോര്‍ന്നത്. വ്യാവസായിക മേഖലയിലാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ എട്ട് വയസ്സുകാരിയാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെയാണ് ചോര്‍ച്ച ഉണ്ടായത്. അധികൃതര്‍ സമീപത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി. ദുരന്ത നിവാരണ സേനയും അഗ്നശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഇതിനോടകംതന്നെ പ്ലാന്‍റിലെ …
Read More »ഇന്ത്യയിൽ കൊവിഡ് ആശങ്കയേറുന്നു; രോഗബാധിതർ അരലക്ഷം അടുക്കുന്നു, 24 മണിക്കൂറിൽ 126 മരണം…
ഇന്ത്യയിൽ കൊവിഡ് ആശങ്കയേറുന്നു. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിക്കുമ്പോഴും രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തില്‍ കുറവ് സംഭവിക്കുന്നില്ല. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം അരലക്ഷം അടുക്കുകയാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നതിനിടെയിലും വ്യാപനം കുറയാത്തത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്കയാണ് പരത്തുന്നത്. ഇന്ത്യയില്‍ ഇതുവരെ 49391 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 33514 പേര്‍ …
Read More »തലസ്ഥാനത്ത് പത്ത് വയസുകാരിയെ മദ്യം കലര്‍ത്തിയ ശീതള പാനിയം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലിസ് അറസ്റ്റ് ചെയ്തു…
ശീതള പാനിയത്തില്‍ മദ്യം കലര്‍ത്തി നല്‍കി പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍. കടയ്ക്കാവൂര്‍ കീഴാറ്റിങ്ങല്‍ സ്വദേശിയെയാണ് കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് എതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. പെണ്‍കുട്ടിയുടെ കീഴാറ്റിങ്ങല്‍ നെടിയവിള കോളനിയിലെ വീട്ടില്‍ എത്തിയതായിരുന്നു പ്രതി. ഈ സമയം പെണ്‍കുട്ടിയുടെ വീട്ടില്‍ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്. അമ്മ കൂലിപ്പണിക്ക് പോയിരുന്നു. വീട്ടിലെത്തിയ ശേഷം നേരത്തെ കരുതി വച്ചിരുന്ന മദ്യം ശീതള പാനിയത്തില്‍ കലര്‍ത്തി …
Read More »സംസ്ഥാനത്തെ മദ്യശാലകള്‍ തത്കാലം തുറക്കേണ്ടതില്ലന്ന്‍ മുഖ്യമന്ത്രി; തുറന്നാല്‍ ഉണ്ടാകുന്ന…
മദ്യശാലകള്‍ തത്കാലം തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ തുറന്നാല്‍ മറ്റുസംസ്ഥാനങ്ങളിലേത് പോലെ ക്രമസമാധാന പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുമായി എക്സൈസ് മന്ത്രിയും എക്സൈസ് കമ്മീഷണറും കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി തത്കാലം മദ്യശാല തുറക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
Read More »അതിഥി തൊഴിലാളികളുടെ മടക്കയാത്ര: ഇന്ന് കേരളത്തില്‍ നിന്ന് മൂന്ന് ട്രെയിനുകള്‍…
രാജ്യത്തെ ലോക്ക്ഡൗണ്‍ മൂലം സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് റെയില്‍വേ ഇന്ന് മൂന്ന് ട്രെയിനുകള്‍ കൂടി അനുവദിച്ചു. കോഴിക്കോട് നിന്നും ബിഹാറിലേക്കും, മധ്യപ്രദേശിലേക്കും, പാലക്കാട് നിന്നും ഒഡീഷയിലേക്കുമാണ് ട്രെയിനുകള്‍ ഇന്ന്‍ സര്‍വീസ് നടത്തുക.
Read More »തമിഴ്നാട്ടില്‍ നിന്നും മുട്ടയുമായി എത്തിയ ലോറി ഡ്രൈവര്‍ക്ക് കോവിഡ് : പത്തു പേര്‍ നിരീക്ഷണത്തില്‍; കടകള്‍ അടപ്പിച്ചു…
തമിഴ്നാട്ടില്‍ നിന്നും കോട്ടയത്തേക്ക് മുട്ട കയറ്റി വന്ന ശേഷം തിരികെ പോയ ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സാഹചര്യത്തില്‍ ഇയാളുമായി നേരിട്ട് സമ്ബര്‍ക്കത്തിലേര്‍പ്പെട്ട പത്തു പേരെ കോട്ടയത്തു നിരീക്ഷണത്തിലാക്കി. കൂടാതെ, ഇയാള്‍ മുട്ട നല്കിയ അയര്‍ക്കുന്നം, സംക്രാന്തി, കോട്ടയം എന്നിവിടങ്ങിളിലെ കടകളും അടപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നും മേയ് മൂന്നിനാണ് ഇയാള്‍ മുട്ടയുമായി കോട്ടയത്തു എത്തിയത്. ഇയാള്‍ നാലിന് തന്നെ മടങ്ങിപ്പോയി. തുടര്‍ന്ന് തമിഴ്‌നാട്ടിലെ എത്തി നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് …
Read More »