Breaking News

വിദേശ രാജ്യങ്ങളിലെ കുട്ടികളിലെ അണുബാധയുടെ കാരണം കണ്ടുപിടിച്ച്‌ ഗവേഷകര്‍..!

വിദേശ രാജ്യങ്ങളിലെ കുട്ടികളില്‍ കണ്ടുതുടങ്ങിയിരിക്കുന്ന അണുബാധയുടെ കാരണം കണ്ടെതിയാതായ് ഒരുകൂട്ടം ഗവേഷകര്‍. ഗവേഷണം കൊറോണ വൈറസിന്റെ പാര്‍ശ്വഫല സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നു.

വാഷിംഗ്ടണിലെ ശിശുരോഗവിദഗ്ധന്മാരും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞരുടെ പരിശോധനകളാണ് രോഗങ്ങളെല്ലാം കൊറോണ മൂലമുള്ളതാണെന്ന ശക്തമായ നിഗമനത്തിലേക്ക് എത്തിയത്.

തൊലിപ്പുറത്തെ തടിപ്പ് നീര്‍ക്കെട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ക്കൊപ്പം വയറുവേദന, തൊലിയില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടുക, രക്തധമനികളിലെ വീക്കം എന്നിവയാണ് കുട്ടികളില്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് അമേരിക്കയിലെ ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നു.

നിലവില്‍ ആശുപത്രികളിലെത്തുന്ന കുട്ടികളിലെല്ലാം കാലുകളിലും കൈകളിലുമായി തൊലിപ്പുറത്ത തടിപ്പും നീര്‍ക്കെട്ടുകളും പരിശോധിച്ചതിലൂടെയാണ് കൊറോണയുടെ പാര്‍ശ്വഫലമാണെന്ന നിഗമനത്തിലേക്ക് എത്തിച്ചേര്‍ന്നത്.

കൊറോണ ബാധ അമേരിക്കയിലും യൂറോപ്പിലും വ്യാപകമായി 4 ആഴ്ചകള്‍ കഴിഞ്ഞ ശേഷമാണ് ഇതുവരെ കാണാത്ത തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കുട്ടികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …