സംസ്ഥാനത്തെ ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നാലും സ്വകാര്യ ബസുകള്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തില്ല. നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്താനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിക്കുകയായിരുന്നു. യാത്രക്കാരെ കയറ്റുന്നതിലെ നിയന്ത്രണം വന്‍ സാമ്ബത്തിക നഷ്ടമുണ്ടാക്കും. സര്‍വീസ് നടത്തണമെങ്കില്‍ സര്‍ക്കാര്‍ സഹായം ലഭിക്കണം. തൊഴിലാളികളുടെ കൂലി സര്‍ക്കാര്‍ കൊടുക്കണമെന്നും ബസ് ഉടമകള്‍ പറഞ്ഞു. കോട്ടയവും ഇടുക്കിയും ഉള്‍പ്പെടുന്ന ഗ്രീന്‍സോണില്‍ സ്വകാര്യവാഹനങ്ങള്‍ക്കും നഗരപ്രദേശങ്ങളിലെ ബസുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി നല്‍കാമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു.
Read More »മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന ഒരാള്‍ കൂടി മരിച്ചു..!!
മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന ഒരാള്‍കൂടി മരിച്ചു. മലപ്പുറം എടപ്പാളില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ചേകന്നൂര്‍ സ്വദേശി അഹമ്മദ് കുട്ടി ( 84 ) ആണ് മരിച്ചത്. കൊവിഡുമായി ബന്ധപ്പെട്ട് ഇന്ന് രണ്ട് പേരാണ് മലപ്പുറത്ത് മരിച്ചത്. അതെസമയം ഇയാളുടെ മരണം കൊവിഡ് മൂലമല്ലെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹം ദിവസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് സ്ഥിരീകരിച്ച കോട്ടയ്ക്കല്‍ സ്വദേശിയുമായി അടുത്ത് ഇടപഴകിയിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും അഹമ്മദ് കുട്ടിയുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. …
Read More »കോവിഡ് 19 : ലോകത്തിലെ 40 സുരക്ഷിത രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി; നാല് ഗള്‍ഫ് രാജ്യങ്ങളും…
കോവിഡ് വൈറസ് ബാധിതമായ രാജ്യങ്ങളില്‍ ഏറ്റവും സുരക്ഷിത രാജ്യം ഇസ്രായേലെന്ന് അന്തരാഷ്ട്ര പഠനം. യു.കെയിലെ ഡീപ് നോളജ് ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് 40 രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയത്. ഇസ്രയേലിന് പിന്നാലെ ജര്‍മനിയും ദക്ഷിണ കൊറിയയും ഓസ്ട്രേലിയയും യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ ഇടംപിടിച്ചു. ചൈന, ന്യൂസിലന്‍ഡ്, തായ്‌വാന്‍, സിംഗപ്പൂര്‍, ജപ്പാന്‍, ഹോങ്കോങ്ങ് എന്നിവ അഞ്ച് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍ ഇടംനേടി. കോവിഡ് 19 സേഫ്റ്റി റാങ്കിങ്ങില്‍ ഇസ്രയേലിന് മൊത്തം …
Read More »അന്നവും വെള്ളവുമില്ലാതെ ആഴക്കടലില്‍ കഴിഞ്ഞത് രണ്ടു മാസം ; 28 അഭയാര്‍ത്ഥികള്‍ വിശന്നു മരിച്ചു
കരയിലേക്ക് അടുപ്പിക്കാന്‍ സാധിക്കാതെ കടലില്‍ കുടുങ്ങിയ കപ്പലില്‍ അകപ്പെട്ട റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ വിശന്നു മരിച്ചു. കപ്പലിലെ 28 പേരാണ് വിശന്നു മരിച്ചത്. 382 പേരെ ബംഗ്ലാദേശ് തീര രക്ഷാസേന രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരില്‍ പലരും അതീവ അവശനിലയിലാണ് കാണപ്പെട്ടത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മലേഷ്യന്‍ തീരത്തേക്ക് അടുപ്പിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രണ്ട് മാസത്തോളം കപ്പല്‍ കടലില്‍ കുടുങ്ങി കിടക്കുകയായിരുന്നു. കടലില്‍ പട്രോളിംഗ് നടത്തുന്നതിനിടെ ബംഗ്ലാദേശ് തീരദേശ സേനയാണ് കപ്പല്‍ …
Read More »കോവിഡ് ; സംസ്ഥാനത്ത് നാല് ജില്ലകള്‍ റെഡ്സോണില്‍..!
സംസ്ഥാനത്തെ നാല് ജില്ലകള്‍ റെഡ് സോണായി പ്രഖ്യാപിക്കും . ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം രോഗവ്യാപനത്തിന്‍റെ തോത് അനുസരിച്ച് സംസ്ഥാനത്തെ ജില്ലകളെ മൂന്ന് മേഖലകളാക്കി തിരിക്കാന്‍ മന്ത്രിഭായോഗം തീരുമാനിച്ചു. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ്സോണ്‍ മേഖലകളായി മാറും. വയനാടും, കോട്ടയവും ഗ്രീന്‍ സോണാക്കണമെന്നും മറ്റു ജില്ലകള്‍ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.
Read More »സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകളുടെ കാര്യത്തില്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.!
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകളുടെ കാര്യത്തില്‍ കേന്ദ്രനിര്‍ദേശം പാലിക്കാന്‍ മന്ത്രി സഭായോഗത്തില്‍ തീരുമാനമായി. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഇളവുകള്‍ മാത്രമായിരിക്കും സംസ്ഥാനത്തും നല്‍കുക. കാര്‍ഷിക, കയര്‍, മത്സ്യമേഖകളില്‍ ഇളവുകള്‍ നല്‍കും. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഈ മേഖലയ്ക്ക് ഇളവ് അനുവദിക്കുക. പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച് ഓഫീസുകള്‍ പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ മാസം ഇരുപതിനു ശേഷം മാത്രമായിരിക്കും ഇളവുകള്‍ നല്‍കുക.
Read More »പ്രവാസികളെ ഏതുനിമിഷവും നാട്ടിലെത്തിക്കും , സംസ്ഥാനങ്ങള്‍ തയ്യാറായി ഇരിക്കാന്‍ കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം; പ്രതീക്ഷയോടെ പ്രവാസികള്‍…
പ്രവാസികളെ ഏതുനിമിഷവും നാട്ടിലെത്തിക്കുമെന്നും അതിനുവേണ്ട കരുതലുകള്‍ എടുക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി നിര്‍ദ്ദേശം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ കേരളത്തില്‍ പ്രവാസികള്‍ക്കുവേണ്ടി ഒരുക്കിയ സൗകര്യങ്ങള്‍ വിലയിരുത്തിയേക്കുമെന്നാണ് സൂചന. രോഗമില്ലാത്ത പ്രവാസികളെ എത്രയും പെട്ടെന്ന് അതത് രാജ്യങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകണമെന്ന് യു.എ.ഇ ഇന്ത്യയും പാകിസ്ഥാനും അടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. പ്രവാസികളെ മടക്കിക്കൊണ്ടുപോകാന്‍ തയ്യാറാകാത്ത രാജ്യങ്ങള്‍ക്കെതിരായ നടപടികള്‍ എടുക്കുമെന്നും യു.എ.ഇ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ …
Read More »കാലവര്‍ഷം വൈകില്ല; ജൂണ്‍ ഒന്നിനു തന്നെ കേരളത്തില്‍ മഴ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
കേരളത്തില്‍ ഇക്കുറി കാലവര്‍ഷം ജൂണ്‍ ഒന്നിനു തന്നെ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. രാജ്യത്ത് ഇക്കുറി മഴ സാധാരണ നിലയില്‍ ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഈ വര്‍ഷം മുതല്‍ കാലവര്‍ഷം തുടങ്ങുന്നതും പിന്‍വാങ്ങുന്നതുമായ തീയതികളില്‍ മാറ്റമുണ്ടാവുമെന്ന് ഭൗമ വകുപ്പ് സെക്രട്ടറി പറഞ്ഞു. എന്നാല്‍ കേരളത്തില്‍ കാലവര്‍ഷം എത്തുന്ന തീയതിയില്‍ മാറ്റമില്ല. ജൂണ്‍ ഒന്നിനു തന്നെ കാലവര്‍ഷം കേരള തീരത്ത് എത്തും. മണ്‍സൂണിന്റെ ലോങ് പീരിയഡ് ആവറേജ് ഇത്തവണ …
Read More »ലോക്ക് ഡൗണ്‍; പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി; അറിയാം പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങളും ഇളവുകളും…
രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ചൊവ്വാഴ്ച രാത്രി തയ്യാറാക്കിയ 14 പേജുകളുള്ള വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറി. പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍,പെട്രോളിയം, സിഎന്‍ജി, എല്‍പിജി, എന്നിവയുമായി ബന്ധപ്പെട്ട് ഓഫീസുകള്‍,പ്രിന്റ് ,ഇലക്‌ട്രോണിക്ക് മീഡിയകള്‍ക്ക് നല്‍കി ഇളവുകള്‍ തുടരുന്നതാണ്. റേഷന്‍, പച്ചക്കറി, പാല്‍, പഴവര്‍ഗ്ഗങ്ങള്‍, മത്സ്യമാംസാദികള്‍ എന്നീ മേഖലകള്‍ക്ക് നല്‍കിയരുന്ന ഇളവുകളും തുടരും, കൂടാതെ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും, …
Read More »ലോക്ക്ഡൗണ്‍; ഈ വര്‍ഷത്തെ തൃശൂര്‍ പൂരം ഉപേക്ഷിച്ചു…
രാജ്യത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇത്തവണത്തെ തൃശൂര്‍ പൂരം ഉപേക്ഷിച്ചു. ചരിത്രത്തിലാദ്യമായാണ് തൃശൂര്‍ പൂരം ഉപേക്ഷിക്കുന്നത്. പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങുകളും ഇത്തവണ ഉണ്ടാവില്ല. അഞ്ചുപേര്‍ മാത്രമായി ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടത്തും. ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല. നേരത്തെ പൂരം നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തിലാണ് ഇത് ഒഴിവാക്കിയത്.
Read More »