Breaking News

നാവായിക്കുളത്ത് ടിവി കാണാനെത്തിയ ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 30 വര്‍ഷം കഠിനതടവ്..

വീട്ടിൽ ടിവി കാണാനെത്തിയ ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ആറ്റിങ്ങൽ നാവായിക്കുളം സ്വദേശി ആദര്‍ശിനെതിരെയാണ് (27) ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി കഠിനതടവും പിഴയും വിധിച്ചത്.

കോടതി ജഡ്ജി ടി.പി. പ്രഭാഷ് ലാലിന്റേതാണ് ഉത്തരവ്. 2018 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെ ടിവി കേടായതിനാല്‍ ബന്ധുവായ പ്രതിയുടെ വീട്ടില്‍ ടിവി കാണാനെത്തിയ കുട്ടിയെ ഭാര്യ ഉറങ്ങിയ തക്കംനോക്കി പീഡിപ്പിച്ചെന്നാണ് കേസ്.

ലൈംഗികാതിക്രമത്തിന് ഇരയായ കുട്ടിയുടെ ഭാവമാറ്റത്തെ തുടർന്ന് സ്കൂളിലെ അധ്യാപകർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് സ്കൂൾ സ്‌കൂള്‍ അധികൃതർ തന്നെ പോലീസിൽ നേരിട്ട് അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ കുടുംബം താമസസ്ഥലത്ത് നിന്നും മാറിപ്പോകേണ്ട സാഹചര്യവുമുണ്ടായി. 16 വയസ്സില്‍ താഴെയുള്ള കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതിന് 10 വര്‍ഷം കഠിനതടവിനും ബന്ധുവായ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കുറ്റത്തിന് വീണ്ടുമൊരു 10 വര്‍ഷം കഠിനതടവ് കൂടി കോടതി വിധിക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …