Breaking News

Breaking News

ട്വന്റി20 വനിതാ ലോകകപ്പ്; നാളെ ഇന്ത്യയും–പാക്കിസ്ഥാനും ഏറ്റുമുട്ടും

കേപ്ടൗൺ: വനിതാ ടി20 ലോകകപ്പിൽ നാളെ ഇന്ത്യ-പാകിസ്ഥാൻ മത്സരം. വൈകിട്ട് 6.30ന് ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഇംഗ്ലണ്ട്, അയർലൻഡ്, വെസ്റ്റ് ഇൻഡീസ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. പത്ത് ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരം. ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് യോഗ്യത നേടും. ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക. …

Read More »

ആൺകുട്ടികളുടെ ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

കൊച്ചി: ആൺകുട്ടികളുടെ ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ഹൈക്കോടതിയിലാണ് പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തത്. യുക്തിവാദി സംഘടനയായ നോൺ റിലീജിയസ് സിറ്റിസൺസ് ആണ് ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചേലാ കർമ്മം അനുവദിക്കരുതെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. മാതാപിതാക്കളുടെ അന്ധമായ മതവിശ്വാസം കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്ന് ഹർജിയിൽ പറയുന്നു. ചേലാകർമ്മം കുട്ടികൾക്കെതിരായ ആക്രമണവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്. ഇത് യുക്തിസഹമല്ലെന്നും നിയമവിരുദ്ധമാണെന്നും ഹർജിക്കാർ പറയുന്നു. ഹർജി …

Read More »

ലോകത്തെ 21% തണ്ണീര്‍ത്തടങ്ങള്‍ 1700 മുതൽ നാശം നേരിട്ടെന്ന് പഠനം

പാരീസ്: 1700 മുതൽ ലോകത്തിലെ 21 ശതമാനം തണ്ണീർത്തടങ്ങളും നാശം നേരിട്ടതായി പഠനം. അതായത് ഭൂമിയുടെ കരഭാഗത്തിന്റെ ഏകദേശം 2 ശതമാനം അപ്രത്യക്ഷമായി. മുന്‍പ് കരുതപ്പെട്ടതിനെക്കാളേറെ നാശം ഇവ നേരിട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ചരിത്രപരമായി ഏറ്റവും കൂടുതൽ നാശം നേരിട്ടത്. കൂടുതൽ നാശം തടയുന്നതിനുള്ള മുന്നറിയിപ്പായി പുതിയ പഠനം വിലയിരുത്തപ്പെടുന്നുവെന്ന് പഠനത്തിന്‍റെ സഹ-രചയിതാവ് …

Read More »

ചാര ബലൂണിന് പിന്നാലെ പേടകം; വെടിവെച്ച് വീഴ്ത്തി അമേരിക്ക

വാഷിങ്ടൺ: യുഎസ് വ്യോമാതിർത്തിക്കുള്ളിൽ കണ്ടെത്തിയ അജ്ഞാത പേടകം യുദ്ധവിമാനത്തിൽ നിന്ന് വെടിവെച്ച് വീഴ്ത്തി. അലാസ്ക സംസ്ഥാനത്തിന് മുകളിലൂടെ പറക്കുകയായിരുന്ന പേടകമാണ് യുഎസ് നശിപ്പിച്ചത്. 24 മണിക്കൂർ നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്കയുടെ നീക്കം. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പെന്‍റഗൺ ഇതിനെ കുറിച്ച് ഹൈ ആൾട്ടിറ്റ്യൂഡ് ഒബ്ജെക്ട് എന്ന് മാത്രമാണ് പറഞ്ഞത്. 40,000 അടി ഉയരത്തിൽ അലാസ്ക സംസ്ഥാനത്തിന്‍റെ വ്യോമാതിർത്തിയിലായിരുന്നു പേടകം. വിമാന സർവീസുകൾക്ക് അപകടമുണ്ടാകുമെന്ന് ഭയന്നാണ് ബഹിരാകാശ പേടകം വെടിവെച്ചിടാൻ യുഎസ് …

Read More »

സൂര്യന്‍റെ ഉപരിതലത്തിൽ നിന്ന് ഒരുഭാഗം വിഘടിച്ചതായി നാസ; ഞെട്ടി ശാസ്ത്രലോകം

വാഷിങ്ടൻ: ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് സൂര്യനിൽ നിന്ന് പുതിയ വിവരങ്ങൾ. സൂര്യന്‍റെ ഉപരിതലത്തിൽനിന്ന് ഒരുഭാഗം വിഘടിച്ചെന്നും ഉത്തരധ്രുവത്തിനു ചുറ്റും ഒരു വലിയ ചുഴലിക്കാറ്റ് രൂപപ്പെടുകയും ചെയ്തുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഇത് എങ്ങനെ സംഭവിച്ചുവെന്നും ഇത് ഭൂമിയെ ബാധിക്കുമോയെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ. നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പാണ് ഈ പ്രതിഭാസം പകർത്തിയത്. ബഹിരാകാശ ഗവേഷക ഡോ.തമിത സ്കോവാണ് ഇതിന്‍റെ ദൃശ്യങ്ങൾ പങ്കുവച്ചത്. സൂര്യന്‍റെ വടക്കൻ ഭാഗത്താണ് ഈ പ്രതിഭാസം സംഭവിച്ചത്. …

Read More »

ആദ്യ ദിനം 3 കോടിയോളം; റെക്കോർഡ് നേടി സ്ഫടികം റീറിലീസ്

റീറിലീസ് ചെയ്ത ‘സ്ഫടികം’ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത ചിത്രം 28 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫെബ്രുവരി 9 നാണ് വീണ്ടും റിലീസ് ചെയ്തത്. കേരളത്തിൽ 150 ലധികം തിയേറ്ററുകളിലും ലോകമെമ്പാടുമായി അഞ്ഞൂറിലധികം തിയേറ്ററുകളിലുമാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യദിന കളക്ഷൻ പുറത്ത് വന്നിരിക്കുകയാണ്. ആദ്യ ദിനം മൂന്ന് കോടിയോളം രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ . ഇന്ത്യയിൽ ഏറ്റവും …

Read More »

പ്രണയ ദിനം ‘കൗ ഹഗ് ഡെ’; വിവാദ ഉത്തരവ് പിൻവലിച്ച് ആനിമൽ വെൽഫെയർ ബോർഡ്

ന്യൂ ഡൽഹി: ഫെബ്രുവരി 14 കൗ ഹഗ് ഡെ ആയി ആചരിക്കണമെന്ന ഉത്തരവ് മൃഗക്ഷേമ ബോർഡ് പിൻവലിച്ചു. കേന്ദ്ര ഇടപെടലിനെ തുടർന്നാണ് നടപടി. പരമ്പരാഗതമായി പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളും മീമുകളും ഇതിനെതിരായി ഉയർന്നിരുന്നു. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് മൃഗ ക്ഷേമ ബോർഡ് ഇന്ന് പിന്‍വലിച്ചത്. പശുവിനെ ആലിംഗനം ചെയ്യണം …

Read More »

അമ്മയോട് പിണങ്ങി ഒളിച്ചിരുന്നു, തിരഞ്ഞ് പോലീസ്; വിശന്നപ്പോൾ തിരിച്ചെത്തി വിദ്യാര്‍ത്ഥി

ഹരിപ്പാട്: അമ്മയുമായി വഴക്കിട്ട് പിണങ്ങിപ്പോയി ഒളിച്ചിരുന്ന വിദ്യാർത്ഥി വിശപ്പ് സഹിക്കവയ്യാതെ മടങ്ങിയെത്തി. അമ്മയുമായുള്ള വഴക്കിനെ തുടർന്ന് സമീപത്തെ വീട്ടിൽ ഒളിച്ചിരുന്ന പതിനാലുകാരൻ, മണിക്കൂറുകളോളം നാട്ടുകാരെയും കുടുംബത്തെയും പരിഭ്രാന്തരാക്കി. രാവിലെ ആറുമണിയോടെ പുറത്തുപോയ വിദ്യാർത്ഥി മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ പരിഭ്രാന്തരായത്.വീട്ടുകാർ ഉടനെ ഹരിപ്പാട് പോലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ പോലീസും നാട്ടുകാരും അന്വേഷണം തുടങ്ങി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും പോലീസ് പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ …

Read More »

വഴുതക്കാട് അക്വേറിയത്തിൽ വൻ തീപിടിത്തം; അണയ്ക്കാൻ ശ്രമം തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം വഴുതക്കാട് അക്വേറിയത്തിൽ വൻ തീപിടിത്തം. ജനവാസ മേഖലയിലുണ്ടായ തീപിടിത്തം ഗുരുതരമായ ആശങ്കയാണ് ഉയർത്തുന്നത്. അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എം വി അപ്പൻ റോഡിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ വിവിധ ഭാഗങ്ങളിൽ നിന്നായി തീ അണക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. നിരവധി വീടുകളുള്ള സ്ഥലമായതിനാൽ മറ്റുള്ള വീടുകളിലേക്ക് അഗ്നി പടരാതിരിക്കാനാണ് അഗ്നിശമന സേന ശ്രമിക്കുന്നത്. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

Read More »

സര്‍ക്കാര്‍ ഡിജിറ്റല്‍ വായ്പ ഉടൻ പുറത്തിറക്കും: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂ ഡൽഹി: നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സർക്കാർ ഈ വർഷം തന്നെ ഡിജിറ്റൽ വായ്പ പുറത്തിറക്കുമെന്ന് വിവരസാങ്കേതികവിദ്യ മന്ത്രി അശ്വിനി വൈഷ്ണവ്. ചെറുകിട ബിസിനസുകൾക്ക് സുരക്ഷിതമായ ഡിജിറ്റൽ വായ്പാ സൗകര്യം ഉറപ്പാക്കാൻ ഇത് സഹായിക്കും. ഇതിനായി റിസർവ് ബാങ്ക് ചട്ടങ്ങൾക്കനുസൃതമായി സർക്കാർ ഒരു ഫ്രെയിംവർക് തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഡാറ്റാ സ്വകാര്യതാ ആശങ്കകൾ, വായ്പ തിരിച്ചടവ് വൈകുമ്പോൾ വായ്പ വാങ്ങിയവരെ ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ തുടങ്ങിയ നിയമവിരുദ്ധ …

Read More »