ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. സർക്കാർ കണക്കുകൾ പ്രകാരം 2011 മുതൽ കഴിഞ്ഞ 12 വർഷത്തിനിടെ 16 ലക്ഷം പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. കഴിഞ്ഞ വർഷം മാത്രം 2,25,620 പേരാണ് പൗരത്വം ഉപേക്ഷിച്ചത്. 2020ൽ 85,256 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതാണ് അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ സംഖ്യ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകളെക്കുറിച്ച് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ …
Read More »കുതിച്ചുയര്‍ന്ന് എസ്എസ്എൽവി ഡി2; മൂന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കും
ശ്രീഹരിക്കോട്ട: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റേ (ഐഎസ്ആർഒ) ഏറ്റവും ചെറിയ വിക്ഷേപണ വാഹനമായ എസ്എസ്എൽവി-ഡി 2വിന്റെ രണ്ടാം പതിപ്പ് ഇന്ന് രാവിലെ 9.18 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്റെ ആദ്യ ലോഞ്ച് പാഡിൽ നിന്ന് വിക്ഷേപിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്- 07, യുഎസ് കമ്പനി അന്‍റാരിസിന്‍റെ ജാനസ്–1, ചെന്നൈ ആസ്ഥാനമായ സ്റ്റാർട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് ദൗത്യത്തിലുള്ളത്. 2023 …
Read More »വനിതാ മുന്നേറ്റം; സംസ്ഥാനത്തെ കോളേജുകളില്‍ പഠിതാക്കളും അധ്യാപകരും കൂടുതലും സ്ത്രീകൾ
തൃശ്ശൂര്‍: സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ കൂടുതലും വനിതകൾ. പഠിതാക്കളും അധ്യാപകരും ഉയർന്ന യോഗ്യതയുള്ളവരും കൂടുതലും സ്ത്രീകളാണ്. ഇത് വർഷം തോറും വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ആർട്സ് ആൻഡ് സയൻസ് കോഴ്സുകൾ നടത്തുന്ന കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ 10,493 അധ്യാപകരിൽ 6,032 പേരും സ്ത്രീകളാണ്. ഗവേഷണ ബിരുദമുള്ള 4,390 അധ്യാപകരിൽ 2,473 പേരും സ്ത്രീകളാണ്. സർക്കാർ കോളേജുകളിൽ 2018 ൽ ഗവേഷണ ബിരുദമുള്ള 423 പുരുഷ അധ്യാപകരുണ്ടായിരുന്നു. …
Read More »ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ സംരക്ഷണം; അസം സർക്കാരിനെ അഭിനന്ദിച്ച് ഡികാപ്രിയോ
ന്യൂയോർക്ക്: കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാനുള്ള അസം സർക്കാരിന്റെ ശ്രമങ്ങളെ പ്രശംസിച്ച് ഹോളിവുഡ് സൂപ്പർതാരം ലിയനാഡോ ഡികാപ്രിയോ. ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം ഹിമന്ത ബിശ്വ ശർമ സർക്കാരിനെ പ്രശംസിച്ചത്. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് തടയാൻ നടത്തിയ ശ്രമങ്ങൾക്കാണ് അഭിനന്ദനം. കാസിരംഗ നാഷണൽ പാർക്കിലെ വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് നിരോധിക്കാൻ 2021 ൽ അസം സർക്കാർ തീരുമാനിച്ചിരുന്നെന്ന് ഡികാപ്രിയോ കുറിപ്പിൽ പറഞ്ഞു. 2000 ത്തിനും 2021 നും …
Read More »തുർക്കി സിറിയ ഭൂചലനം; മരണം 20,000 കടന്നു, അതിശൈത്യം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി
തുർക്കി: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 20,000 കടന്നു. പാർപ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവയുടെ അഭാവം ഭൂകമ്പത്തെ അതിജീവിച്ചവർ പോലും മരിക്കാൻ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവശ്യ മരുന്നുകളുടെ അഭാവവും അതിശൈത്യവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഭൂചലനമുണ്ടായി 5 ദിവസം പിന്നിടുന്നതിനാൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതകൾ കുറയുകയാണ്. അഞ്ച് ട്രക്കുകളിലായി അവശ്യസാധനങ്ങൾ എത്തിച്ചുകൊണ്ട് ഇന്നലെ മുതൽ സിറിയയിലെ വിമത മേഖലകളിലെക്ക് …
Read More »അൽ നസറിന് വേണ്ടി നാല് ഗോളുകൾ; തനി സ്വരൂപം പുറത്തെടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ
പുതിയ ക്ലബിലെ പതുങ്ങിയ തുടക്കത്തിന് ശേഷം തകർപ്പൻ പ്രകടനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗജ അറേബ്യൻ ക്ലബ്ബ് അൽ നസറിന് വേണ്ടി കളിക്കുന്ന റൊണാൾഡോ ഇന്നലത്തെ മത്സരത്തിൽ നാല് ഗോളുകളാണ് നേടിയത്. കഴിഞ്ഞ മത്സരത്തിൽ ക്ലബ്ബിനായി തന്‍റെ ആദ്യ ഗോൾ നേടിയതിന് പിന്നാലെയാണ് ഗോളടി മേളം. സൗദി ലീഗിൽ അൽ വെഹ്ദയ്ക്കെതിരെയാണ് റൊണാൾഡോ ഗോൾ നേടിയത്. റൊണാൾഡോയുടെ തകർപ്പൻ പ്രകടനമാണ് നസറിനെ എതിരില്ലാത്ത നാല് ഗോളിന് ജയിക്കാൻ സഹായിച്ചത്. കളിയുടെ 21-ാം …
Read More »ഏപ്രിൽ മുതൽ വരുമാനത്തിനനുസരിച്ച് മാത്രമേ ശമ്പളം നൽകാനാകൂ: കെഎസ്ആർടിസി
കൊച്ചി: ഏപ്രിൽ മാസം മുതൽ ജീവനക്കാർക്ക് വരുമാനത്തിന് ആനുപാതികമായി മാത്രമേ ശമ്പളം നൽകാനാകൂവെന്ന് കെ.എസ്.ആർ.ടി.സി. ഫണ്ടിന്‍റെ അഭാവത്തെക്കുറിച്ച് ഒരു ജീവനക്കാരൻ പോലും ആശങ്കപ്പെടുന്നില്ല. വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളെ യൂണിയനുകൾ പ്രതികാരബുദ്ധിയോടെ എതിർക്കുകയാണ്. ഏപ്രിൽ മുതൽ ശമ്പള വിതരണത്തിന് സഹായം നൽകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതായും കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
Read More »പയ്യന്നൂരില്‍ ഭക്ഷ്യ വിഷബാധ; ഉത്സവപ്പറമ്പില്‍നിന്ന് ഐസ്‌ക്രീം കഴിച്ചവർ ആശുപത്രിയിൽ
കണ്ണൂര്‍: പയ്യന്നൂരിൽ ഉത്സവപ്പറമ്പിൽ നിന്ന് ഐസ്ക്രീമും ലഘുഭക്ഷണവും ഉൾപ്പെടെ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. ഛർദ്ദി ഉൾപ്പെടെയുള്ള അസ്വസ്ഥതകളെ തുടർന്ന് കുട്ടികളടക്കം നൂറിലധികം പേരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സമാപിച്ച കൊറോത്തെ പെരുങ്കളിയാട്ട നഗരിയിൽ നിന്ന് ഐസ്ക്രീം ഉൾപ്പടെ കഴിച്ചവർ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ചികിത്സയിലുള്ളവരിൽ ഭൂരിഭാഗവും കുട്ടികളാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചു.
Read More »ബ്രിട്ടന് പിന്നാലെ യൂറോപ്യൻ യൂണിയനിലും; യുദ്ധ വിമാനങ്ങൾക്കായി സെലെൻസ്‌കി
ബ്രസൽസ്: റഷ്യയുമായുള്ള യുദ്ധം ഒരു വർഷം പൂർത്തിയാകാനിരിക്കെ ഉക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി യൂറോപ്യൻ യൂണിയന്‍റെ ആസ്ഥാനമായ ബ്രസൽസ് സന്ദർശിച്ചു. ബുധനാഴ്ച ബ്രിട്ടൻ സന്ദർശിച്ച ശേഷമാണ് സെലെൻസ്കി ബ്രസൽസിലെത്തിയത്. റഷ്യയ്ക്കെതിരെ പോരാടാൻ യുദ്ധവിമാനങ്ങളും മിസൈലുകളും നൽകുന്നതിന് സഹായം അഭ്യർത്ഥിക്കാനായിരുന്നു സെലെൻസ്കിയുടെ ബ്രിട്ടൻ സന്ദർശനം. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്‍റെ വാർഷികത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് സെലെൻസ്കിയുടെ യൂറോപ്യൻ യൂണിയൻ സന്ദർശനം. യുദ്ധവിമാനങ്ങൾ ലഭിക്കാൻ സഹായം തേടിയുള്ള തന്‍റെ ബ്രിട്ടൻ സന്ദർശനം ഫലം …
Read More »സ്രാവുകളുടെ നിലനിൽപ്പിന് ഭീഷണി; ഷാര്‍ക്ക് ടൂറിസം നിരോധിച്ച് മെക്സിക്കോ സർക്കാർ
മെക്സിക്കോ: ഗ്വാഡലൂപ്പ് ദ്വീപിൽ സ്രാവുകളുമായി ബന്ധപ്പെട്ട എല്ലാ ടൂറിസം പ്രവർത്തനങ്ങളും നിരോധിച്ച് മെക്സിക്കോ സർക്കാർ. ഇത്തരം പ്രവർത്തനങ്ങൾ പ്രദേശത്തെ സ്രാവുകളുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. മെക്‌സിക്കോ ബാഹാ കാലിഫോര്‍ണിയിലെ ഗ്വാഡലൂപ് ദ്വീപാണ് സ്രാവുകളുമായി ബന്ധപ്പെട്ട ടൂറിസം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം. പസഫിക് സമുദ്രത്തിലെ ഈ ദ്വീപ് ലോകത്തിലെ ഏറ്റവും വലിയ വെളുത്ത സ്രാവുകൾ കാണപ്പെടുന്ന മേഖലയാണ്. കേജ് ഡൈവിംഗ്, സ്പോർട്സ് ഫിഷിങ്, ഷാർക്ക് വാച്ചിങ് തുടങ്ങിയ സാഹസിക ടൂറിസം …
Read More »