Breaking News

ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു…

തൃക്കുന്നപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. വണ്ടാനം മെഡിക്കല്‍ കോളേജിലെ നഴ്‌സിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കൊറോണ ഡ്യൂട്ടി കഴിഞ്ഞ് വരുമ്ബോഴായിരുന്നു നഴ്‌സിന് നേരെ ആക്രമണം ഉണ്ടായത്.

പാനൂരിന് സമീപമെത്തിയപ്പോള്‍ ബൈക്കില്‍ എത്തിയ സംഘം ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. അതുവഴി പോലീസ് വാഹനം എത്തിയതോടെ സംഘം ശ്രമം ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ച്‌ വരികയാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …