കണ്ണൂർ: കണ്ണൂരിൽ യുവദമ്പതികൾ സഞ്ചരിച്ച കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. കാറിലെ സാനിറ്റൈസറും പെർഫ്യൂമിനായി ഉപയോഗിച്ച സ്പ്രേയും ആകാം തീപിടിത്തത്തിൻ്റെ ആക്കം കൂട്ടാൻ കാരണമെന്ന് കണ്ണൂർ ആർടിഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം, നോർത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കാറിൽ കണ്ടെത്തിയ മറ്റ് വസ്തുക്കളുടെ രാസപരിശോധനാ ഫലങ്ങൾ പുറത്തുവന്നിട്ടില്ല. അപകട കാരണം കണ്ടെത്താൻ പ്രത്യേകം നിയോഗിച്ച …
Read More »ബിഹാറിൽ ‘പത്താൻ’ പ്രദര്‍ശനത്തിനിടെ സ്ക്രീൻ കുത്തിക്കീറി യുവാക്കൾ
പറ്റ്ന: നീണ്ട ഇടവേളയ്ക്ക് ശേഷം ഹിന്ദി സിനിമാ വ്യവസായത്തെ പുനരുജ്ജീവിപ്പിച്ച ഷാരൂഖ് ഖാന്‍റെ ‘പത്താൻ’ 1,000 കോടി കടക്കാൻ ഒരുങ്ങുമ്പോൾ, പത്താനെതിരെ പല കോണുകളിൽ നിന്നും വീണ്ടും പ്രശ്നങ്ങൾ ഉയരുകയാണ്. പത്താന്‍റെ പ്രദർശനത്തിനിടെ സ്ക്രീൻ കുത്തികീറിയ യുവാക്കളെ അറസ്റ്റ് ചെയ്തതായാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ബിഹാറിലെ ബേട്ടിയ ജില്ലയിലെ ലാൽ ടാക്കീസിൽ ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ നടന്ന ആദ്യ ഷോയ്ക്കിടെയാണ് സംഭവം. നാല് യുവാക്കളാണ് സിനിമ കാണാനെത്തിയത്. ഷോ …
Read More »തുർക്കി സിറിയ ഭൂചലനം; മരണം 12000 കടന്നു, വില്ലനായി പ്രതികൂല കാലാവസ്ഥ
തുർക്കി: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 12,000 കടന്നു. തുടർ ചലനം, കനത്ത മഴ, മഞ്ഞുവീഴ്ച എന്നിവ ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാവുകയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിനു ആളുകൾ ചികിത്സ കിട്ടാതെ ദുരിതത്തിലാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഭൂചലനത്തെ തുടർന്ന് 62 മണിക്കൂറിലധികം നിരവധി പേർ കോൺക്രീറ്റ് ബ്ലോക്കുകൾക്കിടയിൽ കുടുങ്ങികിടന്നു. കോൺക്രീറ്റിന്‍റെ വലിയ പാളികൾ പലരുടെയും പുറത്ത് വീണു. വലിയ ശബ്ദത്തോടെ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ പതിനായിരത്തിലധികം പേർ കുടുങ്ങി. …
Read More »ഇന്ധന സെസിനെതിരെ പ്രതിപക്ഷം; നിയമസഭയിലേക്ക് നടന്ന് പ്രതിഷേധം
തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം. പ്രതിപക്ഷ എം.എൽ.എമാരെ വ്യാഴാഴ്ച നിയമസഭയിലേക്ക് നടക്കും. രാവിലെ 8.15ന് എം.എൽ.എ ഹോസ്റ്റലിൽ നിന്നാണ് നടക്കുക. ബജറ്റ് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും അതിനാൽ പ്രതിപക്ഷം സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സർക്കാരിൻ്റെ കെടുകാര്യസ്ഥതയും ഉദാസീനതയും ജനങ്ങളിലേക്കെത്തിക്കാൻ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് തീരുമാനം. ഈ മാസം 13, 14 തീയതികളിൽ എല്ലാ ജില്ലകളിലും യു.ഡി.എഫ് രാപ്പകൽ …
Read More »ഓൺലൈൻ ചൂതാട്ടത്തിനെതിരെ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്രം
ന്യൂഡൽഹി: ഓൺലൈൻ ചൂതാട്ടം, വാതുവയ്പ്പ്, തുടങ്ങിയവ നിയന്ത്രിക്കാൻ മറ്റ് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് കേന്ദ്ര നിയമം കൊണ്ടുവരുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ കെ മുരളീധരനെ അറിയിച്ചു. ഡിജിറ്റൽ ലോകത്ത്, സംസ്ഥാനങ്ങളുടെ അതിരുകൾ അർത്ഥശൂന്യമായി മാറിയിരിക്കുന്നു. എന്നാൽ ഭരണഘടനയുടെ ഏഴാം പട്ടികയിൽ ഉൾപ്പെട്ട ഇത് സംസ്ഥാന വിഷയമായതിനാൽ സംസ്ഥാനങ്ങളുമായി സമവായത്തിലെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 19 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വന്തമായി നിയമം പാസാക്കിയിട്ടുണ്ട്. സമവായത്തിന്‍റെ അടിസ്ഥാനത്തിൽ …
Read More »ഉത്തർപ്രദേശ് കോടതിയില്‍ പുലി; ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിൽ പുലി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കോടതി വളപ്പിൽ പുലി കയറിയത്. കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച പുലിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. കെട്ടിടത്തിന്‍റെ ഒന്നാം നിലയിലേക്ക് പുലി ഓടിക്കയറിയതായി ദൃക്സാക്ഷികൾ പറഞ്ഞു. പുലിയെ കണ്ടതോടെ കോടതിയിലെത്തിയവരും അഭിഭാഷകരും പരിഭ്രാന്തരായി ഓടി. അഭിഭാഷകർ ഉൾപ്പെടെ നിരവധി പേർ കോടതി മുറികളിൽ കയറി വാതിൽ അടച്ച് രക്ഷപ്പെടുകയായിരുന്നു. പുലിയെ വടികൊണ്ട് ഓടിക്കാൻ ശ്രമിച്ച അഭിഭാഷകനും പോലീസുകാരനും …
Read More »ചൈനീസ് ചാര ബലൂൺ; ലക്ഷ്യമിട്ട രാജ്യങ്ങളിൽ ഇന്ത്യയും
വാഷിങ്ടൻ: ഇന്ത്യ, ജപ്പാൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈനീസ് നിരീക്ഷണ ബലൂണുകൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ചൈനീസ് നിരീക്ഷണ ബലൂൺ യുഎസ് തകർത്തതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ. ചൈനയുടെ തെക്കൻ തീരത്തുള്ള ഹൈനാൻ പ്രവിശ്യയിൽ വർഷങ്ങളായി നിരീക്ഷണ ബലൂണുകൾ പ്രവർത്തിക്കുന്നുണ്ട്. ജപ്പാൻ, ഇന്ത്യ, വിയറ്റ്നാം, തായ്‌വാൻ, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ ചൈനയ്ക്ക് തന്ത്രപരമായ താൽപ്പര്യങ്ങളുള്ള രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും സൈനിക വിവരങ്ങൾ ബലൂണുകൾ ശേഖരിക്കുന്നു. ചൈനയുടെ എല്ലാ ഭാഗത്തും ഇത്തരം ബലൂണുകളുണ്ട്. ഇത് …
Read More »‘ഇച്ചിരി തവിട്, ഇച്ചിരി തേങ്ങാപിണ്ണാക്ക്’; കൗ ഹഗ് ഡേയെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്‍റെ സർക്കുലറിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. “ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്… ഐശ്വര്യത്തിന്റെ സൈറണ്‍മുഴങ്ങുന്നത് പോലെ…!” എന്ന അടിക്കുറിപ്പോടെ നാടോടിക്കാറ്റ് സിനിമയിലെ ഒരു രംഗം പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രതികരണം. പശു ഇന്ത്യൻ സംസ്കാരത്തിന്‍റെ നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാൻ കേന്ദ്ര മൃഗസംരക്ഷണ ബോർഡ് …
Read More »വാഹന രജിസ്‌ട്രേഷനില്‍ വന്‍ കുതിപ്പുമായി കേരളം; ഒന്നാം സംസ്ഥാനത്ത് തിരുവനന്തപുരം
തിരുവനന്തപുരം: കേരളത്തിലെ റോഡുകളെ അതിവേഗം കീഴടക്കി പുത്തൻ വാഹനങ്ങൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് വാഹന രജിസ്ട്രേഷനിൽ കഴിഞ്ഞ വർഷം വലിയ മുന്നേറ്റമാണുണ്ടായത്. സർക്കാരിൻ്റെ പരിവാഹൻ വെബ്സൈറ്റിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത് ഈ മേഖലയിൽ നിന്നുള്ള വരുമാനത്തിലും വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്നാണ്. കഴിഞ്ഞ വർഷം ഏഴ് ലക്ഷത്തിലധികം വാഹനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 7,83,719 വാഹനങ്ങൾ. 2021ൽ ഇത് 7,65,596 ആയിരുന്നു. 2022 ൽ സംസ്ഥാനത്ത് വാഹന …
Read More »നികുതി വർദ്ധനവ് പിൻവലിക്കണമെന്ന ആവശ്യം തള്ളി ധനമന്ത്രി
തിരുവനന്തപുരം: ഇന്ധന സെസ് അടക്കമുള്ള ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവ് പിൻവലിക്കണമെന്ന ആവശ്യം തള്ളി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇന്ധന സെസ് ഒരു രൂപ കുറയ്ക്കുമെന്ന മാധ്യമ വാർത്തകൾ കണ്ടാണ് പ്രതിപക്ഷം സമരത്തിന് തയ്യാറായതെന്നും ധനമന്ത്രി പരിഹസിച്ചു. ചെലവ് ചുരുക്കുക എന്നത് വിദേശത്ത് പോകുന്നതും കാർ വാങ്ങുന്നത് ഒഴിവാക്കുകയുമല്ല. പദ്ധതികളിൽ പ്രായോഗികവും ശാസ്ത്രീയവുമായ രീതികൾ ഏർപ്പെടുത്തി ചെലവ് ചുരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. നികുതി നിർദ്ദേശങ്ങൾ വളരെയധികം വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. …
Read More »