Breaking News

ചൈനീസ് ചാര ബലൂൺ; ലക്ഷ്യമിട്ട രാജ്യങ്ങളിൽ ഇന്ത്യയും

വാഷിങ്ടൻ: ഇന്ത്യ, ജപ്പാൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈനീസ് നിരീക്ഷണ ബലൂണുകൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ചൈനീസ് നിരീക്ഷണ ബലൂൺ യുഎസ് തകർത്തതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.

ചൈനയുടെ തെക്കൻ തീരത്തുള്ള ഹൈനാൻ പ്രവിശ്യയിൽ വർഷങ്ങളായി നിരീക്ഷണ ബലൂണുകൾ പ്രവർത്തിക്കുന്നുണ്ട്. ജപ്പാൻ, ഇന്ത്യ, വിയറ്റ്നാം, തായ്‌‍‌വാൻ, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ ചൈനയ്ക്ക് തന്ത്രപരമായ താൽപ്പര്യങ്ങളുള്ള രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും സൈനിക വിവരങ്ങൾ ബലൂണുകൾ ശേഖരിക്കുന്നു. ചൈനയുടെ എല്ലാ ഭാഗത്തും ഇത്തരം ബലൂണുകളുണ്ട്. ഇത് മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മറികടക്കുന്നതാണെന്നും ദി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ചൈനീസ് ബലൂൺ വെടിവച്ചിട്ടതിനെക്കുറിച്ച് സ്റ്റേറ്റ് ഡപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമാൻ 40 ഓളം എംബസികളിലെ ഉദ്യോഗസ്ഥരോട് വിശദീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വ്യോമസേനയാണ് ബലൂണുകൾ നിയന്ത്രിക്കുന്നത്. ഹവായ്, ഫ്ലോറിഡ, ഗുവാം എന്നിവിടങ്ങളിൽ ബലൂണുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …