Breaking News

Politics

ഉദ്ദവ് താക്കറെ കടുത്ത തീരുമാനമെടുത്തേക്കുമെന്ന് ശരത് പവാര്‍; എന്‍.സി.പി മന്ത്രിമാരോട് രാജിക്കൊരുങ്ങാന്‍ നിര്‍ദേശം

ശിവസേനയിലെ വിമത എം.എല്‍.എമാര്‍ കൂട്ടമായി സഖ്യം വിട്ടതോടെ രാഷ്ട്രീയ പ്രതിസന്ധിയിലായ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി കടുത്ത തീരുമാനത്തിന് മുതി​ര്‍ന്നേക്കുമെന്ന് സൂചനയുമായി എന്‍.സി.പി നേതാവ് ശരത് പവാര്‍. അധികാരം ഒഴിയാന്‍ തയാറായിരിക്കാനും എന്‍.സി.പി മന്ത്രിമാര്‍ക്ക് ശരത് പവാര്‍ നിര്‍ദേശം നല്‍കി. എന്തു തീരുമാനമെടുത്താലും എന്‍.സി.പി മുഖ്യമന്ത്രിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ വീണാല്‍ പ്രതിപക്ഷത്തിരിക്കുമെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ജയന്ത് പാട്ടീല്‍ പറഞ്ഞു.

Read More »

‘ദൈവം കെ ബി ഗണേഷ് കുമാറിന്റെ കൂടെ എന്നും ഉണ്ടാകട്ടെ’; പരിഹാസവുമായി ഗതാഗത മന്ത്രി ആന്‍റണി രാജു

ദൈവം ഗണേഷ് കുമാറിന്റെ കൂടെ എന്നും ഉണ്ടാകട്ടെയെന്ന് പരിഹാസവുമായി ഗതാഗത മന്ത്രി ആന്‍റണി രാജു. താന്‍ മന്ത്രിയാകാത്തത് ഭാഗ്യമെന്നും ദൈവം തനിക്കൊപ്പമുണ്ടെന്നും പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍ പറഞ്ഞതിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ‘ ദൈവം ഗണേഷ് കുമാറിന്റെ കൂടെ എന്നും ഉണ്ടാകട്ടെ. പക്ഷേ ഞാന്‍ പ്രതിസന്ധികളില്‍ നിന്ന് ഓടി ഒളിക്കുന്ന ആളല്ല. ഇതൊക്കെ നേരിട്ടാണ് ഇവിടം വരെ എത്തിയത്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ സ്വിഫ്റ്റിനുണ്ടായ അപകടത്തെ …

Read More »

കൊലക്കേസ് പ്രതിയെ ഒളിവിൽ പാർപ്പിച്ച രേഷ്മയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു

ഹരിദാസൻ വധക്കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ച രേഷ്മയ്ക്കെതിരെ സ്കൂൾ അധികൃതരുടെ നടപടി. രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്പെൻഡ് ചെയ്തു. ഇവിടെ അദ്ധ്യാപികയായി പ്രവർത്തിച്ചുവരുകയായിരുന്നു രേഷ്മ. കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. സ്കൂളിന്റെ പേരിനെ ബാധിക്കാതിരിക്കാനുള്ള സ്വാഭാവിക നടപടിയാണിതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. രേഷ്മയ്ക്ക് ബിജെപി ബന്ധമില്ലെന്ന് ജില്ലാ നേതൃത്വം കുറച്ച് മുൻപ് വിശദീകരിച്ചിരുന്നു. രേഷ്മയും കുടുംബവും സിപിഐഎം ക്യാമ്പിലുള്ളവരാണെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് …

Read More »

കേരളത്തിലെ സ്ഥിതി രാജ്യത്തിന് ഭീഷണി; അമിത് ഷായോട് പറയും -കെ. സുരേന്ദ്രന്‍

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിന് എല്ലാ സഹായങ്ങളും ഒത്താശയും നല്‍കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ ഗുരുതര സ്ഥിതി കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. ഈ വരുന്ന 29ന് കേന്ദ്രആഭ്യന്ത മന്ത്രി അമിത്ഷാ കേരളത്തിലെത്തുമ്ബോള്‍ ഈ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത തരത്തില്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തിന് കേരളസര്‍ക്കാര്‍ സഹായം നല്‍കുന്നു. സി.ബി.ഐ അന്വേഷണം നടത്തുന്നതിനെ പിണറായി സര്‍ക്കാര്‍ എതിര്‍ക്കുന്നത് അക്കാരണത്താലാണ്. പോപുലര്‍ ഫ്രണ്ടിനെ …

Read More »

ദൈവം എന്റെ കൂടെയുണ്ട്; മന്ത്രിയാകാത്തത് ഏറ്റവും വലിയ ഭാഗ്യമെന്ന് കെ ബി ഗണേഷ് കുമാര്‍

താന്‍ മന്ത്രിയാകാത്തത് ഭാഗ്യമെന്നും ദൈവം തനിക്കൊപ്പമുണ്ടെന്നും പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍. കെ സ്വിഫ്റ്റിനുണ്ടായ അപകടത്തെ പറ്റിയും കെഎസ്‌ആര്‍ടിസിയിലെ ശമ്ബളം നല്‍കാത്തതിനെയും പരിഹസിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്ത് ഗുരു മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഗണേഷ് കുമാര്‍ സംസാരിച്ചത്. ‘മന്ത്രിയാകാത്തത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. കഴിഞ്ഞ ദിവസങ്ങളിലെ പത്രം വായിച്ചാല്‍ നിങ്ങള്‍ക്കത് മനസിലാവും. സ്വിഫ്റ്റ് അവിടെ ഇടിക്കുന്നു ഇവിടെ ഇടിക്കുന്നു, കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം കൊടുത്തില്ല ഇതിനെല്ലാം …

Read More »

തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ കൈനീട്ടം; കൈനീട്ടം വാങ്ങാൻ ജനത്തിരക്ക്

തൃശൂരിൽ സുരേഷ്ഗോപിയിൽ നിന്ന് കൈനീട്ടം വാങ്ങാൻ കുട്ടികളടക്കം നിരവധിപേരെത്തി. തൃശ്ശൂർ കൗസ്തുഭം ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കുട്ടികൾ താമരയും കൃഷ്ണവിഗ്രഹങ്ങളും നൽകി സുരേഷ്‌ഗോപിയെ സ്വീകരിച്ചു. കുട്ടികൾക് ആദ്യം കൈനീട്ടം നൽകിയാണ് ചടങ്ങ് ആരംഭിച്ചത്.

Read More »

കെ.വി തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന്

കെ വി തോമസിനെതിരെയുള്ള നടപടി ഇന്ന് ചേരുന്ന കോണ്‍ഗ്രസ് അച്ചടക്ക സമിതി ചര്‍ച്ച ചെയ്യും. പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച്‌ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് കെപിസിസി കടുത്ത നടപടി ആവശ്യപ്പെട്ടിരുന്നു. കെപിസിസി നല്‍കിയ കത്ത് സോണിയ ഗാന്ധി അച്ചടക്ക സമിതിക്ക് കൈമാറി. കെ വി തോമസിനെതിരായ പരാതിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. കെ വി തോമസും സിപിഎമ്മും ആഗ്രഹിക്കുന്നത് അച്ചടക്ക നടപടിയാണെന്ന് നേതൃത്വം വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ നടപടി …

Read More »

മൂവാറ്റുപുഴ ജപ്തി വിവാദത്തില്‍ പായിപ്ര സ്വദേശി അജേഷിന് ബാധ്യതയായ തുക മാത്യു കുഴല്‍ നാടന്‍ എംഎല്‍എ കൈമാറി

വിവാദമായ മൂവാറ്റുപുഴ ജപ്തി വിവാദത്തില്‍ പായിപ്ര സ്വദേശി അജേഷിന് ബാധ്യതയായ തുക മാത്യു കുഴല്‍ നാടന്‍ എം എല്‍ എ കൈമാറി. പായിപ്ര പഞ്ചായത്ത് പ്രസിഡന്റാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെത്തി ചെക്ക് കൈമാറിയത്. ബാധ്യതയായ തുക സിഐടിയു നല്‍കിയതിനാല്‍ ചെക്ക് സ്വീകരിക്കാനാകില്ലെന്ന് ബാങ്ക് അധ്യകൃതര്‍ വ്യക്തമാക്കിരുന്നു. എന്നാല്‍ എംഎല്‍എ നല്‍കുന്ന തുക മതിയെന്ന് കുടുംബം തീരുമാനിച്ചതോടെ ചെക്ക് സ്വീകരിക്കുകയായിരുന്നു. 1,35,586 രൂപയുടേതാണ് ചെക്ക്. കഴിഞ്ഞയാഴ്ചയാണ് അജേഷിന്റെ വീട് മൂവാറ്റുപുഴ അര്‍ബന്‍ …

Read More »

മുസ്ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി റേപ് ചെയ്യും’; പരസ്യ ഭീഷണിയുമായി ഹിന്ദു പുരോഹിതൻ (വീഡിയോ)

മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സം​ഗം ചെയ്യുമെന്ന് ഹിന്ദു പുരോഹിതൻ ഭീഷണിപ്പെടുന്ന വീഡിയോ പുറത്തു വന്നതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉത്തര്‍പ്രദേശ് പൊലീസ്. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള സീതാപൂർ ജില്ലയിലെ മുസ്ലീം പള്ളിക്ക് പുറത്ത്, ഖൈരാബാദിലെ പ്രാദേശിക പുരോഹിതൻ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്. കാവി വസ്ത്രം ധരിച്ച ഒരാൾ, ജീപ്പിനുള്ളിൽ നിന്ന് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത് വീഡിയോയിൽ …

Read More »

എസി ഹോട്ടൽ, അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്ത മുട്ടക്കറി; ഒടുവിൽ വഴങ്ങി ഹോട്ടലുടമ! അപ്പത്തിനും മുട്ടറോസ്റ്റിനും വിലകുറച്ചു

പിപി ചിത്തരഞ്ജൻ എംഎൽഎയുടെ പരാതിയെ തുടർന്നുണ്ടായ സംഭവവികാസങ്ങൾക്ക് പിന്നാലെ അപ്പത്തിനും മുട്ട റോസ്റ്റിനും വിലകുറിച്ച് ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോട്ടൽ. സിംഗിൾ മുട്ട റോസ്റ്റിന് 50 രൂപയായിരുന്നത് 10 രൂപ കുറച്ച് 40 രൂപയാക്കി. ഒരു അപ്പത്തിന് 15 രൂപ ഈടാക്കിയിരുന്നത് കുറച്ച് 10 രൂപയാക്കി. ഹോട്ടൽ ഉടമയാണ് വില കുറച്ച വിവരം പങ്കുവെച്ചത്. അമിത വില ഈടാക്കിയെന്ന് കാണിച്ച് ആലപ്പുഴ ജില്ലാ കലക്ടർ ഡോ. രേണു രാജിനാണ് ചിത്തരഞ്ജൻ എംഎൽഎ …

Read More »