Breaking News

Politics

ഒരു കോടി രൂപ വരെ വായ്പ ; സ്റ്റാര്‍ട്ട് ആപ്പ് കേരള വായ്പ പദ്ധതി ഉടന്‍ വരും…

കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്ബത്തിക പാക്കേജുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വ്യാപാരികള്‍ക്കും, വ്യവസായികള്‍ക്കും, കര്‍ഷകര്‍ക്കും അനുകൂല പ്രഖ്യാപനങ്ങളാണ് പുതിയ പാക്കേജിലുള്ളത്. കെഎസ്‌എഫ്‌ഇ ചെറുകിട സംരംഭകര്‍ക്ക് നല്‍കിയ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം. ഒരു കോടി രൂപ വരെ വായ്പ ലഭിക്കുന്ന സ്റ്റാര്‍ട്ട് ആപ്പ് കേരള വായ്പ പദ്ധതി ഉടന്‍ വരും. സര്‍ക്കാര്‍ നല്‍കിയ കടമുറികളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഒഴിവാക്കിയിട്ടുണ്ട്. വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭകര്‍ക്ക് …

Read More »

കയ്യാങ്കളി കേസ്; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം…

കയ്യാങ്കളി കേസില്‍ പ്രതിക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രിംകോടതി വിധിക്ക് എതിരെ സംസാരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. മന്ത്രി രാജി വച്ചില്ലെങ്കില്‍ ജനാധിപത്യത്തിനും നീതിബോധത്തിനും എതിരെന്നും പ്രതിപക്ഷം പറഞ്ഞു. നേരത്തെ പ്രതിപക്ഷം സീറ്റില്‍ എണീറ്റ് നിന്ന് പ്രതിഷേധിച്ചിരുന്നു. പുറത്തിറങ്ങിയ പ്രതിപക്ഷം മാധ്യമങ്ങളെ കണ്ടു. നോട്ടിസ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം അഴിഞ്ഞാടിയ വെള്ളിയാഴ്ച നിയമസഭയുടെ …

Read More »

ബസവരാജ്‌ ബൊമ്മ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു

ബസവരാജ്‌ ബൊമ്മ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു. യെദിയൂരപ്പ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു ബസവരാജ്‌. തിങ്കളാഴ്ചയായിരുന്നു ബിഎസ് യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജീ വെച്ചത്. രാജ് ഭവനിലെ ഗ്ളാസ് ഹൌസില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട് സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനൊന്ന് മണിക്ക് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ സത്യവാചകം ചൊല്ലി ബസവരാജ്‌ ബൊമ്മ കര്‍ണാടകയുടെ ഇരുപത്തി മൂന്നാം മുഖ്യമന്ത്രിയായി അധികാരമേറ്റു. കേന്ദ്ര നേതാക്കളായ ധര്‍മേന്ദ്ര പ്രധാന്‍, അരുണ്‍ സിംഗ് എന്നിവരും ചടങ്ങിനെത്തിയിരുന്നു. …

Read More »

അടുത്ത കേരള മുഖ്യമന്ത്രി മുഹമ്മദ് റിയാസ് പിണറായിയുടെ വന്‍ പ്ലാനുകളെക്കുറിച്ച് സുരേന്ദ്രന്‍

അടുത്ത കേരള മുഖ്യമന്ത്രി മുഹമ്മദ് റിയാസ് പിണറായിയുടെ വന്‍ പ്ലാനുകളെക്കുറിച്ച് സുരേന്ദ്രന്‍  

Read More »

സുപ്രീംകോടതി വിധി സര്‍ക്കാറിനേറ്റ തിരിച്ചടി; ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം…

നിയമസഭ കയ്യാങ്കളിക്കേസിലെ സുപ്രീംകോടതി വിധി സര്‍ക്കാറിന് തിരിച്ചടിയെന്ന് പ്രതിപക്ഷം. വി. ശിവന്‍ കുട്ടി മന്ത്രിയായി തുടരുന്നത് ധാര്‍മികമായും നിയമപരമായും ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. വിചാരണ നേരിടുമ്ബോള്‍ മന്ത്രിയായിരിക്കുന്നത് ശരിയല്ല. ശിവന്‍ കുട്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് സതീശന്‍ പറഞ്ഞു. സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ശിവന്‍കുട്ടി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രി ശിവന്‍കുട്ടി രാജിവെച്ചേ മതിയാകൂവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ …

Read More »

‘വിധി അംഗീകരിക്കുന്നു, രാജിക്കുള്ള സാഹചര്യമില്ല, നിരപരാധിത്വം തെളിയിക്കും’; ആദ്യപ്രതികരണത്തില്‍ വി ശിവന്‍കുട്ടി…

നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹർജി തള്ളിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. തങ്ങളുടെ നിരപരാധിത്വം വിചാരണ കോടതിയില്‍ തെളിയിക്കുമെന്നും ജനങ്ങള്‍ വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന സമരപോരാട്ടങ്ങള്‍ ഏറെയുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. മന്ത്രിസ്ഥാനമോ എംഎല്‍എ സ്ഥാനമോ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. ‘സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. എല്ലാ ബഹുമാനവും നിലനിര്‍ത്തി വിധി അംഗീകരിക്കുന്നു. ഭരണഘടനാപരമായ കാര്യങ്ങള്‍ മാത്രമാണ് കോടതി പരിശോധിച്ചതെന്നാണ് മനസിലാക്കുന്നത്. വിശദാംശങ്ങള്‍ പരിശോധിക്കും. വിചാരണ …

Read More »

BREAKING NEWS – കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ്യ…

ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) നിയമസഭ പാര്‍ട്ടി കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് എസ് ബൊമ്മയ്യയെ തിരഞ്ഞെടുത്തു. ബി എസ് യെദ്യൂരപ്പ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മയ്യ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പേരുകളില്‍ ഒരാളായിരുന്നു. തിങ്കളാഴ്ച രാജിവച്ച മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെപ്പോലെ പുതിയ മുഖ്യമന്ത്രിയും രാഷ്ട്രീയമായി സ്വാധീനമുള്ള ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ളയാളാണ്. ഇതോടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. യെദിയൂരപ്പ ഇല്ലെങ്കില്‍ ലിംഗായത് സമുദായം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന കണക്കുകൂട്ടലില്‍ …

Read More »

‘സംസ്ഥാനത്ത് ഔദ്യോഗിക കണക്കിൽപ്പെടാത്ത കൊവിഡ് മരണങ്ങൾ’; വിവരാവകാശരേഖ പുറത്തുവിട്ട് പ്രതിപക്ഷം…

സംസ്ഥാനത്ത് ഔദ്യോഗിക കണക്കിൽപ്പെടാത്ത കൊവിഡ് മരണങ്ങളുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത്. വിവരാവകാശ രേഖ പുറത്തുവിട്ടാണ് പ്രതിപക്ഷം ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചത്. തദ്ദേശവകുപ്പിന് കീഴിലുള്ള കേരള ഇൻഫർമേഷൻ മിഷന്റെ കണക്കും സർക്കാർ കണക്കും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സർക്കാർ കണക്കിൽപ്പെടാത്ത 7,316 മരണങ്ങളുണ്ടെന്ന് പ്രതിപക്ഷം പറയുന്നു. സർക്കാർ കണക്ക് പ്രകാരം ഇന്നലെ വരെയുള്ള കൊവിഡ് മരണം 16,170 ആണെങ്കിൽ ഇൻഫർമേഷൻ കേരള മിഷന്റെ കണക്ക് പ്രകാരം ഈ …

Read More »

രമ്യ ഹരിദാസ് ഉള്‍പ്പെട്ട വിവാദം; യുവാവ് നല്‍കിയ പരാതിയില്‍ ബല്‍റാമടക്കം 6 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്.

ഞായറാഴ്ച നിലവിലുള്ള കൊവിഡ് സമ്ബൂര്‍ണലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച്‌ രമ്യ ഹരിദാസ് എംപിയും സംഘവും ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയതുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളില്‍ കേസ്. മുന്‍ എംഎല്‍എ വി ടി ബല്‍റാം, പാളയം പ്രദീപ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യംചെയ്ത, യുവാവിനെ ആക്രമിച്ചു എന്ന പരാതിയിലാണ് കേസ്. യുവാവ് നല്‍കിയ പരാതിയില്‍ പാലക്കാട് കസബ പോലീസാണ് കേസെടുത്തിരിക്കുന്നത്. കൈയ്യേറ്റം, ജീവന്‍ അപായപ്പെടുത്തുമെന്ന ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് …

Read More »

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ്; നാലുപേരെ സി പി എം പുറത്താക്കി…

കരുവന്നൂര്‍ സഹകരണ ബേങ്ക് വായ്പാ തട്ടിപ്പില്‍ കൂട്ട നടപടിയുമായി സി പി എം. പ്രതികളായ നാലു ജീവനക്കാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബിജു കരീം, ജില്‍സ്, സുനില്‍ കുമാര്‍, മുന്‍ ഭരണ സമിതി പ്രസിഡന്റ് ദിവാകരന്‍ എന്നിവരെയാണ് പുറത്താക്കിയത്. മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി കെ ചന്ദ്രനെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. രണ്ട് ജില്ലാ കമ്മിറ്റിയംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഉല്ലാസ് കളക്കാട്ട്, കെ ആര്‍ വിജയ …

Read More »