Breaking News

‘വിധി അംഗീകരിക്കുന്നു, രാജിക്കുള്ള സാഹചര്യമില്ല, നിരപരാധിത്വം തെളിയിക്കും’; ആദ്യപ്രതികരണത്തില്‍ വി ശിവന്‍കുട്ടി…

നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹർജി തള്ളിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. തങ്ങളുടെ നിരപരാധിത്വം വിചാരണ കോടതിയില്‍ തെളിയിക്കുമെന്നും ജനങ്ങള്‍ വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന

സമരപോരാട്ടങ്ങള്‍ ഏറെയുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. മന്ത്രിസ്ഥാനമോ എംഎല്‍എ സ്ഥാനമോ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. ‘സുപ്രീംകോടതി വിധി അംഗീകരിക്കുന്നു.

എല്ലാ ബഹുമാനവും നിലനിര്‍ത്തി വിധി അംഗീകരിക്കുന്നു. ഭരണഘടനാപരമായ കാര്യങ്ങള്‍ മാത്രമാണ് കോടതി പരിശോധിച്ചതെന്നാണ് മനസിലാക്കുന്നത്. വിശദാംശങ്ങള്‍ പരിശോധിക്കും.

വിചാരണ കോടതിയില്‍ കേസ് നടത്തുകയും അവിടെ നിരപരാദിത്വം തെളിയിക്കുകയും ചെയ്യും.’ വി ശിവന്‍ കുട്ടി പറഞ്ഞു. ജനങ്ങള്‍ വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന സമരപോരാട്ടങ്ങള്‍ ഏറെയുണ്ട്.

ധാരാളം കേസുകളില്‍ വിചാരണ നേരിടാറുണ്ട്. ഇതൊരു പ്രത്യേക കേസാണ്. വിധിയെ മാനിച്ചുകൊണ്ട് വിചാരണ കോടതിയില്‍ ഹാജരാവുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കേസില്‍ വി ശിവന്‍കുട്ടി ഉള്‍പ്പെടെ

മുഴുവന്‍ പ്രതികളും വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ ഹർജി തള്ളിയത്. സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം

നിര്‍വഹിക്കുന്നതിനാണ്. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേസുകള്‍ പിന്‍വലിക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള

വഞ്ചനയാണ്. കൈയാങ്കളിയില്‍ നിയമസഭയുടെ പരിരക്ഷ നല്‍കാന്‍ കഴിയില്ല. കേസിന് സ്പീക്കറുടെ അനുമതി ഇല്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ കഴിയില്ല.

നിയമസഭാംഗത്തെ അയോഗ്യനാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് സ്പീക്കറുടെ അനുമതി വേണ്ടത്

ഇത്തരം കേസുകളിലല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മന്ത്രി വി ശിവന്‍ കുട്ടി ഉള്‍പ്പെടെ ആറ് ഇടത് നേതാക്കളാണ് നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികള്‍. സഭയ്ക്കുള്ളില്‍ നടന്ന അക്രമത്തില്‍ സഭാംഗങ്ങള്‍ക്ക് പരിരക്ഷ ഉണ്ടെന്നും അതിനാല്‍ വിചാരണ

നേരിടേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. 2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റവതരണത്തിനിടെയുണ്ടായ പ്രതിഷേധമാണ് കയ്യാങ്കളില്‍ കലാശിച്ചത്.

രണ്ടരലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കൈയ്യാങ്കളിക്കേസിലെ പ്രധാന ആരോപണം. വി. ശിവന്‍കുട്ടി, കെ. അജിത്, സി. കെ. സദാശിവന്‍, കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍ ഇപി

ജയരാജന്‍ കെടി ജലീല്‍ അടക്കമുള്ളവരും വിചാരണ നേരിടേണ്ടി വരുമെന്നിരിക്കെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …