ന്യൂയോർക്ക്: കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാനുള്ള അസം സർക്കാരിന്റെ ശ്രമങ്ങളെ പ്രശംസിച്ച് ഹോളിവുഡ് സൂപ്പർതാരം ലിയനാഡോ ഡികാപ്രിയോ. ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം ഹിമന്ത ബിശ്വ ശർമ സർക്കാരിനെ പ്രശംസിച്ചത്. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് തടയാൻ നടത്തിയ ശ്രമങ്ങൾക്കാണ് അഭിനന്ദനം. കാസിരംഗ നാഷണൽ പാർക്കിലെ വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് നിരോധിക്കാൻ 2021 ൽ അസം സർക്കാർ തീരുമാനിച്ചിരുന്നെന്ന് ഡികാപ്രിയോ കുറിപ്പിൽ പറഞ്ഞു. 2000 ത്തിനും 2021 നും …
Read More »തുർക്കി സിറിയ ഭൂചലനം; മരണം 20,000 കടന്നു, അതിശൈത്യം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി
തുർക്കി: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 20,000 കടന്നു. പാർപ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവയുടെ അഭാവം ഭൂകമ്പത്തെ അതിജീവിച്ചവർ പോലും മരിക്കാൻ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവശ്യ മരുന്നുകളുടെ അഭാവവും അതിശൈത്യവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഭൂചലനമുണ്ടായി 5 ദിവസം പിന്നിടുന്നതിനാൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതകൾ കുറയുകയാണ്. അഞ്ച് ട്രക്കുകളിലായി അവശ്യസാധനങ്ങൾ എത്തിച്ചുകൊണ്ട് ഇന്നലെ മുതൽ സിറിയയിലെ വിമത മേഖലകളിലെക്ക് …
Read More »ജയശങ്കറിന് പിന്നാലെ ഡോവലും; പുടിനുമായി കൂട്ടിക്കാഴ്ച നടത്തി
മോസ്കോ: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പ്രാദേശിക പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തെന്നാണ് വിവരം. ഇന്ത്യ-റഷ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് റഷ്യയിലെ ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു. പ്രതിരോധ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം തുടരുമെന്നും ട്വീറ്റിൽ പറയുന്നു. റഷ്യ-ഉക്രെയ്ൻ യുദ്ധത്തെ തുടർന്നുള്ള പ്രതിസന്ധികൾക്കിടെയാണ് ഡോവലിന്‍റെ …
Read More »ബ്രിട്ടന് പിന്നാലെ യൂറോപ്യൻ യൂണിയനിലും; യുദ്ധ വിമാനങ്ങൾക്കായി സെലെൻസ്‌കി
ബ്രസൽസ്: റഷ്യയുമായുള്ള യുദ്ധം ഒരു വർഷം പൂർത്തിയാകാനിരിക്കെ ഉക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി യൂറോപ്യൻ യൂണിയന്‍റെ ആസ്ഥാനമായ ബ്രസൽസ് സന്ദർശിച്ചു. ബുധനാഴ്ച ബ്രിട്ടൻ സന്ദർശിച്ച ശേഷമാണ് സെലെൻസ്കി ബ്രസൽസിലെത്തിയത്. റഷ്യയ്ക്കെതിരെ പോരാടാൻ യുദ്ധവിമാനങ്ങളും മിസൈലുകളും നൽകുന്നതിന് സഹായം അഭ്യർത്ഥിക്കാനായിരുന്നു സെലെൻസ്കിയുടെ ബ്രിട്ടൻ സന്ദർശനം. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്‍റെ വാർഷികത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് സെലെൻസ്കിയുടെ യൂറോപ്യൻ യൂണിയൻ സന്ദർശനം. യുദ്ധവിമാനങ്ങൾ ലഭിക്കാൻ സഹായം തേടിയുള്ള തന്‍റെ ബ്രിട്ടൻ സന്ദർശനം ഫലം …
Read More »സ്രാവുകളുടെ നിലനിൽപ്പിന് ഭീഷണി; ഷാര്‍ക്ക് ടൂറിസം നിരോധിച്ച് മെക്സിക്കോ സർക്കാർ
മെക്സിക്കോ: ഗ്വാഡലൂപ്പ് ദ്വീപിൽ സ്രാവുകളുമായി ബന്ധപ്പെട്ട എല്ലാ ടൂറിസം പ്രവർത്തനങ്ങളും നിരോധിച്ച് മെക്സിക്കോ സർക്കാർ. ഇത്തരം പ്രവർത്തനങ്ങൾ പ്രദേശത്തെ സ്രാവുകളുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. മെക്‌സിക്കോ ബാഹാ കാലിഫോര്‍ണിയിലെ ഗ്വാഡലൂപ് ദ്വീപാണ് സ്രാവുകളുമായി ബന്ധപ്പെട്ട ടൂറിസം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം. പസഫിക് സമുദ്രത്തിലെ ഈ ദ്വീപ് ലോകത്തിലെ ഏറ്റവും വലിയ വെളുത്ത സ്രാവുകൾ കാണപ്പെടുന്ന മേഖലയാണ്. കേജ് ഡൈവിംഗ്, സ്പോർട്സ് ഫിഷിങ്, ഷാർക്ക് വാച്ചിങ് തുടങ്ങിയ സാഹസിക ടൂറിസം …
Read More »കുഞ്ഞനുജനെ ചേർത്ത് പിടിച്ച് സംരക്ഷിച്ച ഏഴ് വയസുകാരിയെ പ്രശംസിച്ച് ഡബ്ല്യൂ.എച്ച്.ഒ മേധാവി
ഡമാസ്‌കസ് (സിറിയ): ഭൂചലനത്തിന്‍റെ ആഘാതത്തിൽ വലയുകയാണ് തുർക്കിയും സിറിയയും. ഇതിനിടെ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ ഏഴ് വയസുകാരി തന്‍റെ കുഞ്ഞു സഹോദരനെ ചേർത്തുപിടിച്ചു സുരക്ഷ ഒരുക്കുന്ന വീഡിയോ ലോകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പെൺകുട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. “ഈ ധീരയായ പെൺകുട്ടിയോട് ആരാധന തോന്നുന്നു,” ഗെബ്രിയേസസ് ട്വിറ്ററിൽ കുറിച്ചു. ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി മുഹമ്മദ് സഫയും ഇരുവരുടെയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. “17 മണിക്കൂറോളം …
Read More »ഇന്ത്യ – റഷ്യ വ്യാപാരം; ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തില്ലെന്ന് യുഎസ്
ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തില്ലെന്ന് യുഎസ്. ഇരു രാജ്യങ്ങളുടെയും നയങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും, ഇന്ത്യയും യുഎസും അന്താരാഷ്ട്ര നിയമവും മറ്റും ഉയർത്തിപ്പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. പരമാധികാരത്തെയും പ്രാദേശിക ഏകീകരണത്തെയും ബഹുമാനിക്കുന്നുവെന്നും യുഎസ് അസിസ്റ്റന്‍റ് സ്റ്റേറ്റ് സെക്രട്ടറി കാരെൻ ഡോൺഫ്രൈഡ് പറഞ്ഞു. റഷ്യ-യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ഇന്ത്യ റഷ്യയുമായി വ്യാപാരം നടത്തുന്നത് രാജ്യത്തെ ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനാണെന്നും അക്രമത്തെ അപലപിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ …
Read More »തുർക്കി സിറിയ ഭൂചലനം; മരണം 12000 കടന്നു, വില്ലനായി പ്രതികൂല കാലാവസ്ഥ
തുർക്കി: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 12,000 കടന്നു. തുടർ ചലനം, കനത്ത മഴ, മഞ്ഞുവീഴ്ച എന്നിവ ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാവുകയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിനു ആളുകൾ ചികിത്സ കിട്ടാതെ ദുരിതത്തിലാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഭൂചലനത്തെ തുടർന്ന് 62 മണിക്കൂറിലധികം നിരവധി പേർ കോൺക്രീറ്റ് ബ്ലോക്കുകൾക്കിടയിൽ കുടുങ്ങികിടന്നു. കോൺക്രീറ്റിന്‍റെ വലിയ പാളികൾ പലരുടെയും പുറത്ത് വീണു. വലിയ ശബ്ദത്തോടെ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ പതിനായിരത്തിലധികം പേർ കുടുങ്ങി. …
Read More »തുര്‍ക്കി ഭൂകമ്പം; ഒരു ഇന്ത്യൻ പൗരനെ കാണാതായതായി കേന്ദ്രം
ന്യൂഡല്‍ഹി: തുർക്കിയിൽ ജോലിസംബന്ധമായി എത്തിയ ഒരു ഇന്ത്യൻ പൗരനെ കാണാതായതായി കേന്ദ്രസര്‍ക്കാര്‍. തുർക്കിയിൽ പതിനായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് ഒരു ഇന്ത്യൻ പൗരനെ കാണാതായതായി റിപ്പോർട്ട് വന്നത്. 10 ഓളം ഇന്ത്യക്കാർ തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെല്ലാം സുരക്ഷിതരാണെന്നും സർക്കാർ അറിയിച്ചു. തുർക്കിയിൽ മൂവായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. തുർക്കിയിലെ അദാനയിൽ ഇന്ത്യക്കാർക്കായി കണ്ട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഭൂകമ്പം ബാധിച്ച വിദൂര പ്രദേശങ്ങളിൽ …
Read More »തുർക്കി-സിറിയ ഭൂകമ്പം; സഹായഹസ്തമാകാൻ റൊണാൾഡോയുടെ ജഴ്സി
ടൂറിന്‍: സിറിയയിലെയും തുർക്കിയിലെയും ഭൂകമ്പത്തിലെ ഇരകൾക്ക് സഹായമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജഴ്സി. റൊണാൾഡോയുടെ ജേഴ്സി ലേലത്തിൽ വിൽക്കാൻ യുവന്‍റസ് ഡിഫൻഡർ മെറി ഡെമിറാല്‍ രംഗത്ത്. യുവന്‍റസിൽ കളിക്കുമ്പോൾ റൊണാൾഡോ തൻ്റെ കൈയ്യൊപ്പോടു കൂടി ഡെമിറാലിന് കൈമാറിയ ജേഴ്സിയാണിത്. ജേഴ്സി വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം സിറിയയിലെയും തുർക്കിയിലെയും സാധാരണക്കാരുടെ ജീവിതത്തിനായി ഉപയോഗിക്കുമെന്ന് ഡെമിറാല്‍ പറഞ്ഞു. ഇക്കാര്യം റൊണാൾഡോയെ അറിയിച്ചതായും ഡെമിറാൽ പറഞ്ഞു. ലേലത്തിലൂടെ ലഭിക്കുന്ന വരുമാനം ഒരു എൻജിഒയ്ക്ക് കൈമാറാനാണ് ഡെമിറാൽ …
Read More »