Breaking News

അഫ്ഗാനിലേക്കുള്ള വ്യോമപാത താല്‍ക്കാലികമായി അടച്ചു: എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി…

അഫ്ഗാനിലേക്കുള്ള വ്യോമപാത അടച്ച്‌ സാഹചര്യത്തില്‍ എയര്‍ ഇന്ത്യ കാബൂളിലേക്ക് നടത്താനിരുന്ന സര്‍വ്വിസുകള്‍ റദ്ദാക്കി. കാബൂളിലേക്ക് ഞങ്ങളുടെ ഷെഡ്യൂള്‍ഡ് ഫൈറ്റിനും പോകാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി എയര്‍ ഇന്ത്യ വിമാനം ഇന്ന് 12.30 ന് കാബുളിലെക്ക് പുറപ്പെടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അടിയന്തരയാത്രക്കായി കൂടുതല്‍ വിമാനങ്ങള്‍ തയ്യാറാക്കി നിര്‍ത്താന്‍

എയര്‍ ഇന്ത്യക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പിന്നലെ അടിയന്തരയാത്രക്ക് തയ്യാറെടുക്കാന്‍ ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യ നിര്‍ദ്ദേശം നല്‍കിയിരുന്നു. കാബൂള്‍ വിമാനത്താവളത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

കാബൂള്‍ നഗരത്തില്‍ താലിബാന്‍ അധികാരം സ്ഥാപിച്ചതോടെ നിരവധി ആളുകളാണ് രാജ്യത്തു നിന്ന് പലായനം ചെയ്യുന്നത്. അതിനിടയിലാണ് വ്യോമപത അടച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

അതേസമയം അഫ്ഗാനിസ്ഥാന്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ കാബൂള്‍ കൊട്ടാരത്തില്‍ താലിബാന്‍ കൊടി നാട്ടി. അഫ്ഗാന്‍ പതാക നീക്കം ചെയ്തു. കാബൂള്‍ കൊട്ടാരത്തില്‍ നിന്ന് അറബ് മാധ്യമമായ

അല്‍ ജസീറ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. മുല്ല അബ്ദുള്‍ ഗനി ബറാന്‍ പുതിയ പ്രസിഡന്റാകുമെന്നാണ് സൂചനകള്‍. അതേസമയം അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടതായി റിപ്പോര്‍ട്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …