ലോകത്തെ കാര്‍ന്നു തിന്നുന്ന കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയെ ആശങ്കപ്പെടുത്തി രാജ്യത്ത് വീണ്ടും വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു. വൈറസ് വ്യാപനത്തിന്റെ ഭീതിപ്പെടുത്തിയ നാളുകള്‍ കഴിഞ്ഞതിന് പിന്നാലെ, ചൈനയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം കൊറോണ വൈറസ് സ്ഥിരീകരിച്ചത് 39 പേരിലാണ്. അതേസമയം രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ വൈറസ് ബാധയുള്ളവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാവുന്നുണ്ട്. കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടും വൈറസിനെ തുരത്താന്‍ സസാധിക്കുന്നില്ല എന്ന പ്രശ്നമാണ് ചൈനീസ് അധികൃതര്‍ക്കുള്ളത്. രോഗലക്ഷണങ്ങള്‍ …
Read More »കൊറോണക്ക് കാരണം 5ജി?? ടവറുകള്‍ക്ക് തീയിട്ടു; വിഡ്ഢിത്തമെന്ന് യുകെ മന്ത്രി…
5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം വ്യാജമാണെന്നും അവ അപകടകരമായ വിഡ്ഢിത്തമാണതെന്നും യുകെ. വ്യാജപ്രചാരണത്തിന്റെ അനന്തരഫലമായി ശനിയാഴ്ച യുകെയിലെ നിരവധി ടവറുകള്‍ അഗ്നിക്കിരയാക്കിയതിനെത്തുടര്‍ന്നാണിത്. ഫെയ്‌സ്ബുക്ക് യുട്വൂബ് വഴിയാണ് മൊബൈല്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നു എന്ന വ്യാജ വാര്‍ത്ത നാടാകെ പ്രചരിച്ചത്. 5ജി ടെലികമ്മ്യൂണിക്കേഷന്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുമെന്ന വാര്‍ത്തയെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ആരാഞ്ഞപ്പോള്‍ ബ്രിട്ടീഷ കാബിനറ്റ് ഓഫീസര്‍ മിനിസ്റ്റര്‍ മൈക്കള്‍ …
Read More »ഒമാനില്‍ 21 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 298…
ഒമാനില്‍ ഇന്ന് 21 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 298 ആയി. ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനോടകം 61 പേര്‍ രോഗ വിമുക്തരായെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ മേഖല തിരിച്ചുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസം അധികൃതര്‍ പുറത്തു വിട്ടിരുന്നു. ഇതനുസരിച്ച് മസ്‍കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ രാജ്യത്ത് …
Read More »കൊവിഡ് 19 ; ഇന്ത്യയും അമേരിക്കയും ഒരുമിച്ചു പോരാടും; ഡൊണാള്‍ഡ് ട്രംപുമായി നരേന്ദ്ര മോദിയുടെ ചര്‍ച്ച..
രാജ്യത്തെ കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്ത്തിയായിരുന്നു ചര്‍ച്ച. ടെലിഫോണിലൂടെയായിരുന്നു ഇരുവരുടെയും ചര്‍ച്ച നടത്തിയത്. ‘ഞങ്ങള്‍ നല്ലൊരു ചര്‍ച്ച നടത്തി. കൊവിഡ് 19-നെ നേരിടാന്‍ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് പോരാടാമെന്നും തീരുമാനിച്ചിട്ടുണ്ട്’, ചര്‍ച്ചയ്ക്ക് ശേഷം മോദി ട്വീറ്റ് ചെയ്തു.
Read More »കൊവിഡ് 19 ; ശ്വസിക്കുമ്പോഴും സൂക്ഷിക്കണം; വൈറസ് വായുവിലൂടെയും പടര്‍ന്നേക്കാം? പുതിയ പഠനം…
കൊവിഡ് 19 വൈറസ് വായുവിലൂടെയും പടര്‍ന്നേക്കാമെന്ന് പുതിയ പഠനം. സാധാരണമായി കൊവിഡ് രോഗി സംസാരിക്കുമ്ബോഴും ശ്വസിക്കുമ്ബോവും വൈറസ് വായുവില്‍ തങ്ങിനില്‍ക്കുമെന്നാണ് അമേരിക്കയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ‘ കൊവിഡ് രോഗി ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും മാത്രമല്ല, സംസാരിക്കുമ്ബോഴും ശ്വാസമെടുക്കുമ്ബോഴും വൈറസ് പടരുമെന്നാണ് പുതിയ പഠനങ്ങളില്‍ സൂചിപ്പിക്കുന്നു. അതിനാല്‍ മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തേണ്ടി വരും’- അമേരിക്കന്‍ പകര്‍ച്ചവ്യാധി വകുപ്പ് തലവന്‍ പറഞ്ഞു. രോഗികളും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ …
Read More »കൊവിഡ് 19: സൗദിയില്‍ കര്‍ഫ്യൂ നീട്ടി..!
സൗദി കിഴക്കന്‍ പ്രവിശ്യയിലെ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ചു. ദമാം നഗരത്തിലും, ഖതീഫ്, തായിഫ് ഗവര്‍ണറേറ്റുകളിലും കര്‍ഫ്യൂ സമയം 15 മണിക്കൂര്‍ ദീര്‍ഘിപ്പിച്ചത്. ഇവിടെ ഉച്ചക്ക് മൂന്ന് മുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. ഈ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ പാടില്ല. നേരത്തെ നിബന്ധകളോടെ കര്‍ഫ്യൂവില്‍ നല്‍കിയ ഇളവുകള്‍ തുടരും. ജനങ്ങള്‍ നിര്‍ദേശം പാലിക്കണമെന്നും ലംഘിച്ചാല്‍ പിഴയും ശിക്ഷയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ റിയാദ്, ജിദ്ദ, ഗവര്‍ണറേറ്റുകളിലാണ് മൂന്ന് മണി കര്‍ഫ്യൂ …
Read More »കൊറോണ വൈറസുമായി ബന്ധപ്പെട്ട കോളർടൂൺ ഒഴിവാക്കാനുള്ള വഴി..!
ടെലികോം ഓപ്പറേറ്റർമാരായ ജിയോ, എയർടെൽ, ബിഎസ്‌എൻഎൽ, വോഡഫോൺ എന്നിവ കൊറോണയുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിനായി തങ്ങളുടെ നെറ്റ് വര്‍ക്കിലെ നമ്പരുകളിൽ കോളർ ടൂൺ സെറ്റ് ചെയ്തു. കൊറോണയെ പ്രതിരോധിക്കാനുള്ള കാര്യങ്ങളാണ് ഈ കോളർ ടൂണിൽ കമ്പനികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊറോണയെ സംബന്ധിക്കുന്ന അറിയിപ്പ് വളരെ ഉപകാരപ്രദമാണെങ്കിലും ഇത് വളരെ ദൈർഘ്യമേറിയതാണ്, അടിയന്തിര ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം സാഹചര്യങ്ങളിൽ ആരെയെങ്കിലും വിളിക്കുമ്പോഴോ അതല്ലെങ്കിൽ …
Read More »വേദനാജനകമായ രണ്ടാഴ്ചകളാണ് ഇനി അമേരിക്ക നേരിടാന്‍ പോകുന്നത്; ട്രംപ്…
വേദനാജനകമായ രണ്ടാഴ്ചകളാണ് അമേരിക്കന്‍ ജനതയെ കാത്തിരിക്കുന്നതെന്ന് ഡോണാള്‍ഡ് ട്രംപ്. വാര്‍ത്ത സമ്മേളനത്തിലാണ് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് വേദനാജനകമായ മുന്നറിയിപ്പ് നല്‍കിയത്. ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തി നാല്പത്തിനായിരത്തിനും ഇടയില്‍ അമേരിക്കക്കാര്‍ക്ക് ജീവന്‍ നഷ്ടമാവുമെന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ അതേപടി പാലിച്ചില്ലെങ്കില്‍ മരണസംഖ്യ ഇതിലും ഉയരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മഹാമാരിയുടെ തലസ്ഥാനമായി അമേരിക്ക മാറുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അവഗണികുക മാത്രമല്ല കോവിഡ് 19 മഹാമാരിയുടെ …
Read More »‘അവളാണ് എനിക്ക് കൊറോണ വൈറസ് തന്നത്; അതുകൊണ്ടാണ് ഞാന്‍ അവളെ കൊന്നത്’; ഡോക്ടറായ കാമുകിയെ കൊലപ്പെടുത്തിയ കാമുകന്‍ പറയുന്നത്…
കൊറോണ വൈറസ് ഭീതി ലോകമെങ്ങും പടര്‍ന്നു പിടിക്കുമ്ബോള്‍ കടുത്ത മാനസിക പിരിമുറുക്കങ്ങളാണ് മനുഷ്യ മനസുകളില്‍. അത് പലവിധത്തിലാണ് പുറത്തേക്ക് വരുന്നതും. മനുഷ്യന്‍ സമൂഹിക അകലം പാലിക്കുകയാണ് ഈ വൈറസിനെ തടയാനുള്ള മാര്‍ഗ്ഗമെങ്കിലും ഇതോടൊപ്പം പരസ്പ്പരം അവിശ്വാസവും വളരുന്നു. ഈ അവിശ്വാസം മനുഷ്യനെ ക്രിമിനലാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു. അത്തരമൊരു വാര്‍ത്തയാണ് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ നിനന്നും പുറത്തുവരുന്നത്. കൊറോണ വൈറസിന്‍റെ പിടിയിലായ ഇറ്റലിയിലെ സിസിലിയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത അതിദാരുണം. നഴ്‌സായ …
Read More »കൊറോണ വൈറസ്; ഗ്രാമി പുരസ്‌കാര ജേതാവായ ഗായകന്‍ ആദം ഷ്‌ലേസിങ്കര്‍ അന്തരിച്ചു..
കൊവിഡ് 19 വൈറസ് ബാധമൂലം ഗ്രാമി പുരസ്‌കാര ജേതാവായ ഗായകന്‍ ആദം ഷ്‌ലേസിങ്കര്‍ അന്തരിച്ചു. 52 വയസായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേയാണ് അന്ത്യം. വൈറസ് ബാധയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്ബാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടന്‍ ടോം ഹാങ്ക്‌സ് ആണ് ആദത്തിന്റെ മരണ വിവരം ആരാധകരുമായി പങ്കുവെച്ചത്. നടന്‍ ടോം ഹാങ്ക്‌സ് സംവിധാനം ചെയ്ത ദാറ്റ് തിങ്‌സ് യു ഡൂ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ …
Read More »