Breaking News

World

ഓസ്ട്രേലിയന്‍ കാട്ടുതീ; സമ്മാനത്തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി സെറീന വില്യംസ്..!

2017 ന് ശേഷം രാജ്യാന്തര ടെന്നീസ് അസോസിയേഷന്‍ ടൂര്ന്നമെന്റുകളില്‍ (ഡബ്ല്യുടിഎ) ആദ്യമായി യുഎസ് താരം സെറീന വില്യംസിന് ആദ്യ കിരീടം. നാട്ടുകാരിയായ ജെസീക പെഗുലയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്( 6-3, 6-4 ). ഇതോടെ സെറീനയുടെ ആകെ ഡബ്ല്യുടിഎ കിരീടങ്ങളുടെ എണ്ണം 73 ആയി. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം സെറീനയുടെ കൈകളിലേക്ക് ഒരു കിരീടം എന്നതിലുപരി ആരാധകരെ ആവേശത്തിലാഴ്ത്തിയത് കിരീടം നേടിയതിനു ശേഷം താരം ചെയ്ത പ്രവര്‍ത്തിയാണ്. തനിക്കു …

Read More »

യുക്രൈന്‍ വിമാനം തകര്‍ന്നതില്‍ പിഴവ് സമ്മതിച്ച്‌ ഇറാന്‍…!

യുക്രൈന്‍ വിമാനം തകര്‍ന്നതില്‍ പിഴവ് സമ്മതിച്ച്‌ ഇറാന്‍. യുക്രൈന്‍ വിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന് സമ്മതിച്ച്‌ ഇറാന്‍ രംഗത്ത് വരുകയായിരുന്നു. സൈന്യത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ച്‌ ഇറാന്റെഔദ്യോഗിക ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തങ്ങളുടെ സൈന്യം, യുക്രൈന്‍ വിമാനം വെടിവെച്ചിട്ടത് മനഃപൂര്‍വമല്ലെന്നും സംഭവിച്ചത് മാനുഷികമായ പിഴവാ(human error) ണെന്നും ഇറാന്‍ വ്യക്തമാക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി എട്ട് രാവിലെ ടെഹ്‌റാനിലെ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 176 യാത്രക്കാരുമായി പറന്നുയര്‍ന്ന …

Read More »

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ജാക്വിന്‍ ഫിനിക്സ് മികച്ച നടന്‍, റെനി സെല്‍വെഗര്‍ മികച്ച നടി..!

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ജാക്വിന്‍ ഫിനിക്സാണ് മികച്ച നടന്‍. ജോക്കര്‍’ എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ജാക്വിന്‍. ജ്യുഡി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ റെനി സെല്‍വെഗറാണ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ കെന്റ്വിന്‍ ടാരന്റിനോ സംവിധാനം ചെയ്ത ‘വണ്‍സ് അപ്പ് ഓണ്‍ …

Read More »

അജ്ഞാത വൈറസ് രോഗം പടരുന്നു; 44 പേരില്‍ വൈറസ്; 11 പേരുടെ നില ഗുരുതരം; 121 പേര്‍ നിരീക്ഷണത്തില്‍; കനത്ത ജാഗ്രതാ നിര്‍ദേശം…

ചൈനയില്‍ അജ്ഞാത വൈറസ് രോഗം പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 44 പേരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 11 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യൂഹാന്‍ നഗരത്തിലും പരിസരപ്രദേശത്തുമാണ് വൈറസ് രോഗം പടര്‍ന്നു പിടിക്കുന്നത്. അതിനാല്‍ അധികൃതര്‍ ഇവിടെ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗമാണ് ചൈനയില്‍ പരക്കുന്നത്. നിലവില്‍ 121 പേര്‍ ആരോഗ്യവിദഗ്ധരുടെ നിരീക്ഷണിത്തില്‍ കഴിയുകയാണ്. എന്നാല്‍ വൈറസിന്റെ ഉറവിടവും സ്വഭാവവും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മനുഷ്യരില്‍ …

Read More »

പ്രവാസികള്‍ക്ക് ഇതാ സന്തോഷവാര്‍ത്ത‍; കണ്ണൂരില്‍ നിന്ന് കുവൈറ്റിലേക്ക് ഇനി നേരിട്ട് പറക്കാം…!

ഇന്ത്യയുടെ വേഗത്തില്‍ വളരുന്ന എയര്‍ലൈനായ ഗോ എയറിന്റെ കുവൈറ്റ്-കണ്ണൂര്‍-കുവൈറ്റ് സെക്ടറിലേക്കുള്ള സര്‍വീസ് ഈ മാസം 19 മുതല്‍ ആരംഭിക്കും. ഇതിനായുള്ള ബുക്കിങ്ങ് ആരംഭിച്ചു. ഗള്‍ഫിലെ പ്രധാനപ്പെട്ട സെക്ടറുകളിലൊന്നായ ഈ റൂട്ടിലേക്ക് വിന്യസിച്ചിരിക്കുന്നത് ഏറ്റവും പുതിയ എയര്‍ബസ് എ320 നിയോ എയര്‍ക്രാഫ്റ്റാണ്. ദിവസവും രാവിലെ ഏഴു മണിക്കാണ് കണ്ണൂരില്‍ നിന്നും സര്‍വീസ്. കൂവൈറ്റില്‍ നിന്നും പ്രാദേശിക സമയം 10.30നാണ് വിമാന സര്‍വീസ്. അബുദാബി, മസ്‌ക്കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് ജിസിസിലേക്കുള്ള …

Read More »

മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച്‌ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം..!

സൗദിയില്‍ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച്‌ ഈജിപ്തുകാരായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. പിതാവ് ജോലിക്ക് പോയ ഉടനെ കെട്ടിട ഉടമ ഫോണില്‍ ബന്ധപ്പെട്ട് വീടിന്‌ തീപിടിച്ചതായി അറിയിക്കുകയായിരുന്നു. അഗ്നിശമന സേന എത്തി തീയണച്ചപ്പൊഴേക്കും വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികള്‍ മരിച്ചിരുന്നു. ചാര്‍ജര്‍ പൊട്ടിത്തെറിച്ചാണ്‌ മുറിയില്‍ അഗ്നിബാധയുണ്ടായതെന്നാണ്‌ വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Read More »

കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍..!

കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിയ്ക്കുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് ഗള്‍ഫ് സെക്ടറുകളിലേക്ക് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വിവിധ വിമാനകമ്ബനികള്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ മാസം 28 മുതല്‍ പ്രാബല്ല്യത്തില്‍ വരുന്ന വേനല്‍കാല ഷെഡ്യൂളിലാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക എന്നാണു സൂചന. പതിവ് സര്‍വ്വീസുകള്‍ക്ക് പുറമെ ഗള്‍ഫ് സെക്ടറുകളിലേക്കടക്കം കൂടുതല്‍ സര്‍വ്വീസുകളാണ് കോഴിക്കോട് വിമാനത്താവളത്തില്‍ ആരംഭിയ്ക്കുന്നത്. ഈ മാസം …

Read More »