Breaking News

പ്രവാസികള്‍ക്ക് ഇതാ സന്തോഷവാര്‍ത്ത‍; കണ്ണൂരില്‍ നിന്ന് കുവൈറ്റിലേക്ക് ഇനി നേരിട്ട് പറക്കാം…!

ഇന്ത്യയുടെ വേഗത്തില്‍ വളരുന്ന എയര്‍ലൈനായ ഗോ എയറിന്റെ കുവൈറ്റ്-കണ്ണൂര്‍-കുവൈറ്റ് സെക്ടറിലേക്കുള്ള സര്‍വീസ് ഈ മാസം 19 മുതല്‍ ആരംഭിക്കും. ഇതിനായുള്ള ബുക്കിങ്ങ് ആരംഭിച്ചു.

ഗള്‍ഫിലെ പ്രധാനപ്പെട്ട സെക്ടറുകളിലൊന്നായ ഈ റൂട്ടിലേക്ക് വിന്യസിച്ചിരിക്കുന്നത് ഏറ്റവും പുതിയ എയര്‍ബസ് എ320 നിയോ എയര്‍ക്രാഫ്റ്റാണ്. ദിവസവും രാവിലെ ഏഴു മണിക്കാണ് കണ്ണൂരില്‍ നിന്നും സര്‍വീസ്. കൂവൈറ്റില്‍ നിന്നും പ്രാദേശിക സമയം 10.30നാണ് വിമാന സര്‍വീസ്.

അബുദാബി, മസ്‌ക്കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് ജിസിസിലേക്കുള്ള നാലാമത്തെ സര്‍വീസ് കുവൈറ്റിലേക്ക് ആരംഭിക്കുന്നത്. 13,160 രൂപ മുതലാണ് റിട്ടേണ്‍ ടിക്കറ്റ് നിരക്ക്. ദിവസവും സര്‍വീസുണ്ടാകും. ഗോ എയര്‍ നിലവില്‍ ദിവസവും 300 ലധികം ഫ്‌ളൈറ്റ് സര്‍വീസുകള്‍ നല്‍കുന്നു. ജൂലൈ മാസം 13.26 ലക്ഷം യാത്രക്കാരാണ് ഗോ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്തത്.

About NEWS22 EDITOR

Check Also

നഗരത്തിലെ ആശുപത്രികൾ വളഞ്ഞ് ഇസ്രയേൽ ടാങ്ക് വ്യൂഹം. ആശുപത്രിയുടെ നിലവറയിൽ ഹമാസ് കേന്ദ്രമെന്ന് ആരോപണം….

ഇന്ത്യയിൽ കഴിഞ്ഞദിവസം നമ്മൾ ശിശുദിനം ആഘോഷിച്ചപ്പോൾ ഗാസയിലെ കുഞ്ഞുങ്ങൾക്ക് പട്ടിണിയുടെ ദിനങ്ങൾ ആയിരുന്നു. 4000ത്തിൽ ഏറെ കുട്ടികൾ ഇതുവരെ കൊല്ലപ്പെട്ട …