Breaking News

News Desk

“ക്ഷാമ ബത്ത കുടിശ്ശിക കൊടുക്കണം;” “കൊടുക്കുന്ന തീയതി അറിയിക്കണം: അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ കർശന ഉത്തരവ്.”

സാമ്പത്തിക പ്രതിസന്ധി ബാധിക്കരുത് സർക്കാർ തീയതി പറഞ്ഞില്ലെങ്കിൽ ട്രൈബ്യൂണൽ പറയും. സർക്കാർ ജീവനക്കാരുടെ 2021 മുതലുള്ള ക്ഷാമ ബത്ത കുടിശ്ശിക നൽകുന്നതിന് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി യോ നിയന്ത്രണങ്ങളോ ബാധിതമാക്കരുത് എന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈ ബ്യൂണൽ കെഎഡി ഉത്തരവിട്ടു. കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന ഡിസംബർ 11ന് മുൻപ് ജീവനക്കാർക്ക് അവകാശപ്പെട്ട ക്ഷാമ ബത്ത കുടിശ്ശിക …

Read More »

“ഓച്ചിറ പരബ്രഹ്മ ഭൂമിയിൽ വൃശ്ചികോത്സവം”.

പരബ്രഹ്മ ഭൂമിയിലെ ആൽത്തറകളിൽ ഇന്നുമുതൽ ആയിരങ്ങൾ വൃശ്ചികോത്സവ ഭജനം ആരംഭിക്കും. തുടർന്നുള്ള 12 രാത്രങ്ങൾ വ്രത ശുദ്ധിയോടെ പടനിലത്തെ മണലിൽ ഭക്തകുടുംബങ്ങൾ സമഭാവനയോടെ ഭജനം നടത്തും. 28ന് ആൽത്തറകളിലെ കൽവിളക്കിൽ തെളിയുന്ന 12 വിളക്ക് സായൂജ്യം നേടി മാത്രമേ ഭക്തജനങ്ങൾ സുഗ്രഹങ്ങളിലേക്ക് പോവുകയുള്ളൂ. ഭജനം പാർക്കാൻ പടനിലത്തെ ആൽത്തറകൾ സേവപ്പന്തലുകൾ, ഓഡിറ്റോറിയങ്ങൾ , ഭജനക്കുടിൽ, സത്രങ്ങൾ എന്നിവിടങ്ങളിൽ ഭക്തർക്കായി ഒരുക്കിയിട്ടുണ്ട്. പുലർച്ചെ ക്ഷേത്രക്കുളത്തിൽ പോയി കുളി കഴിഞ്ഞതിനുശേഷം ഭസ്മവും കൽ …

Read More »

കരുവന്നൂരിന് പിന്നാലെ കണ്ടല സഹകരണ ബാങ്കുകൾ ഒന്നൊന്നായി അന്വേഷണത്തിൽ.

നിക്ഷേപകരുടെ കോടികൾ കിട്ടാക്കനിയായി. അനധികൃത പണം നിക്ഷേപിക്കുന്നതിന് മുൻനിരയിലാണ് സഹകരണ ബാങ്കുകൾ. തട്ടിപ്പുകൾ പുറത്തുവരുന്നുണ്ട് എന്നാൽ ശരിയായ അധ്വാനത്തിന്റെ മൂലധനമാണ് സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുന്നതെങ്കിൽ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ എന്തുകൊണ്ടാണ് നിക്ഷേപകർ പുറത്തു വരാത്തത്. ഇക്കഴിഞ്ഞ കാലങ്ങളിൽ സ്ഥിരം കാഴ്ചയായി മാറുകയാണ് സഹകരണ ബാങ്കിൽ നടക്കുന്ന തട്ടിപ്പുകൾ. കരുവന്നൂരിന് പിന്നാലെ മാറനല്ലൂരിലെ കണ്ടല സർവീസ് സഹകരണ ബാങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. മാറനല്ലൂർ തൂങ്ങാൻ പാറയിലെ ബാങ്കിൻറെ പ്രധാന ശാഖയിലും …

Read More »

“മലയാളികളുടെ മനസ്സിൽ ഇപ്പോഴും മരിക്കാത്ത ഓർമ്മയായി ജയൻ “.

കാലങ്ങൾ ഇത്ര പിന്നിട്ടിട്ടും ഓരോ മലയാളികളുടെ മനസ്സിലും ഒരിക്കലും മറക്കാത്ത ഒരിക്കലും മങ്ങലേൽക്കാത്ത തുടരുന്ന ജയൻ. സിനിമ അവസാനിക്കും വരെ എല്ലാ മലയാളികളിലും ഓർമ്മകൾ ഉണർത്തി നടൻ ജയന്റെ അനുസ്മരണമായി കൊല്ലം നാട്. നവംബർ 16 43ആം ചരമവാർഷികം ആയിരുന്നു. അതിനോട് അനുബന്ധിച്ച് നിരവധി ആൾക്കാരാണ് ഓലയിലെ പ്രതിമയ്ക്ക് മുൻപിൽ ചടങ്ങുകൾ നടത്താൻ എത്തിയത്.

Read More »

തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട ഇന്നു തുറക്കും…

മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ഇന്ന് വൈകിട്ട് അഞ്ചിന് നട തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരാകും നടതുറക്കുക. മേൽശാന്തിമാരായി പി എൻ. മഹേഷ് (ശബരിമല )പിജി മുരളി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങ് സന്ധ്യയോടെ നടക്കും. തന്ത്രിയുടെ കാർമികത്വത്തിൽ കലശം പൂജിച്ച് ഇവരെ അഭിഷേകം ചെയ്യും .മണ്ഡലപൂജയോട് ഡിസംബർ 27 ന്‌ നട അടക്കും. തുടർന്ന് മകരവിളക്കിനായി ഡിസംബർ 30ന് തുറക്കും. മകരവിളക്ക് ജനുവരി 15നാണ്.

Read More »

ഇന്ത്യ കാനഡ നയതന്ത്രബന്ധം തകർന്നത് എന്തുകൊണ്ട്…? ഹർദീപ് സ്ം​ഗ് നിജ്ജറിനെ വധിച്ചത് ആരാണ്..? ഹർദീപ് സിം​ഗ് നിജ്ജർ ആരാണ്..?

കാനഡയും ഇന്ത്യയും തമ്മിലുളള ഉപയോഗ കക്ഷി ബന്ധങ്ങളാണ് ഇൻഡോ കനേഡിയൻ ബന്ധം എന്ന് വിളിക്കുന്നത്. കാനഡയും ഇന്ത്യയും കോമൺവെൽത്ത് അസോസിയേഷനിലെ അംഗരാജ്യങ്ങളാണ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളുടെ ഗ്രൂപ്പായ ജി ട്വന്റിയുടെ ഭാഗവുമാണ്. 2022 ആയപ്പോഴേക്കും ഇന്ത്യൻ പ്രവാസികൾ ഒരു ദശലക്ഷത്തിലധികം വർദ്ധിച്ചതോടെ കാനഡയിലേക്കുള്ള കുടിയേറ്റത്തിന്റെ ഏറ്റവും മികച്ച ഉറവിട രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി. കാനഡയ്ക്കും ഇന്ത്യയ്ക്കും വിശാലമായ ബന്ധം ഉണ്ടെങ്കിലും ഖാലിസ്ഥാൻ പ്രസ്ഥാനവുമായി ബന്ധപ്പെട്ട …

Read More »

“അവന് വധശിക്ഷ നടപ്പാക്കുന്ന ദിവസമേ എൻറെ മകളുടെ ആത്മാവിന് ശാന്തി ലഭിക്കു” – പെൺകുത്തിൻ്റെ അമ്മ.

ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിക്ക് വധശിക്ഷ വിധിച്ച്‌വിചാരണ കോടതി. പോക്സോ നിയമം നിലവിൽ വന്ന ശിശുദിനത്തിൽ തന്നെ പ്രതിക്ക് വധശിക്ഷ വിധിച്ചത് ഈ നാട്ടിലെ കുഞ്ഞുങ്ങൾക്കും ഇനിയും ജനിക്കാൻ ഇരിക്കുന്ന കുഞ്ഞുങ്ങൾക്കുമുള്ള കരുതലാണ്, ഒപ്പം ഇത്തരം കുറ്റവാസന ഉള്ളവർക്കുള്ള ശക്തമായ താക്കീതും. ” നിങ്ങൾക്കു നഷ്ടപ്പെട്ട മകളെ തിരിച്ചു നൽകാൻ കോടതിക്കു കഴിയില്ല നിയമത്തിനു നൽകാൻ കഴിയുന്ന ‘ പരമാവധി നീതി ഇതാണ്.” വിധി പ്രസ്താവിച്ച ശേഷം ജഡ്ജി …

Read More »

ഇനി “കതിർമണി “ബ്രാൻഡിൽ നാടൻ കുത്തരി വിപണിയിലെത്തും .ജില്ലയിലെ തരിശുപാഠങ്ങൾ കതിരണിയുന്നു…

വിഷ രഹിത ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിൽ സ്വയം പര്യാപ്തി നേടുന്നതിന്റെ ഭാഗമായി സമ്പുഷ്ടമായ നാടൻ കുത്തരി വിപണിയിൽ എത്തിക്കാൻ കൃഷി വകുപ്പും ജില്ലാ പഞ്ചായത്തും കൈകോർക്കുന്നു. അതിൻറഭാഗമായി ജില്ലയിലെ ആയിരം ഹെക്ടർ തരിശുനിലങ്ങളിൽ നെൽകൃഷി വ്യാപിക്കുകയാണ്. കൊട്ടാരക്കര പവിത്രേശ്വരം പഞ്ചായത്തിലെ തരിശു നിലങ്ങളിൽ 35 ഏക്കറോളം സ്ഥലത്തു വിത്തിടീൽ കർമ്മം കഴിഞ്ഞദിവസം പവിത്രേശ്വരം പഞ്ചായത്തിലെ ഏലകളിൽ നടന്നു. പവിത്രേശ്വരം പഞ്ചായത്തിൽ കൃഷിയും കൊയ്ത്തും അന്യമായി പോയ പാലക്കോട്, മുള്ളൻകോട്, വെള്ളംകൊള്ളി ഏലകളിലെ …

Read More »

നഗരത്തിലെ ആശുപത്രികൾ വളഞ്ഞ് ഇസ്രയേൽ ടാങ്ക് വ്യൂഹം. ആശുപത്രിയുടെ നിലവറയിൽ ഹമാസ് കേന്ദ്രമെന്ന് ആരോപണം….

ഇന്ത്യയിൽ കഴിഞ്ഞദിവസം നമ്മൾ ശിശുദിനം ആഘോഷിച്ചപ്പോൾ ഗാസയിലെ കുഞ്ഞുങ്ങൾക്ക് പട്ടിണിയുടെ ദിനങ്ങൾ ആയിരുന്നു. 4000ത്തിൽ ഏറെ കുട്ടികൾ ഇതുവരെ കൊല്ലപ്പെട്ട ഗാസയിൽ മുറിവേറ്റും മരുന്നും ഭക്ഷണവും ഇല്ലാതെയും വലയുന്ന കുഞ്ഞുങ്ങളുടെ കാഴ്ചകളാണ് അധികവും കാണാൻ സാധിക്കുന്നത്. മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായവരും ഏറെയാണ്. യുദ്ധവും ഉപരോധവും മൂലം പട്ടിണിയിലായ പലസ്തീൻ കുഞ്ഞുങ്ങൾ മാതാപിതാക്കളോടൊപ്പം ഭക്ഷണത്തിനായി പാത്രം നീട്ടുന്ന കാഴ്ചയാണ് ഗാസയിലെ വീഥികളിൽ. ഗാസ നഗരം പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുവരാനായി നഗരത്തിലെ ഏറ്റവും …

Read More »

ഗ്രാമപഞ്ചായത്തംഗം രതീഷ് രവി നാടിന് അഭിമാനമാകുന്നു….

ഇത് കൊല്ലം ജില്ലയിൽ അഞ്ചാലമൂട് പനയം ഗ്രാമപഞ്ചായത്തിലെ പനയം വാർഡിലെ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ രതീഷ് രവി. ബിജെപി പ്രതിനിധിയായി പഞ്ചായത്തിലെത്തിയ ഈ ചെറുപ്പക്കാരൻ മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പു കാലത്ത് വോട്ടു നേടാൻ ഗ്രാമത്തിലെ അകത്തളങ്ങളിലേക്ക് ഇറങ്ങിയപ്പോഴാണ് തന്റെ ചുറ്റുമുള്ള ജീവിതങ്ങൾ എങ്ങനെയെന്ന് ഇദ്ദേഹത്തിന് മനസ്സിലാക്കാൻ സാധിച്ചത്. ചുറ്റുമുള്ള ജീവിതങ്ങൾ അനുഭവിക്കുന്ന ദുഃഖങ്ങളും വേദനകളും നേരിട്ട് കാണുവാനും അറിയുവാനും രതീഷിനു കഴിഞ്ഞു. ഇത് …

Read More »