തന്റെ പുതിയ ചിത്രമായ ഫോൺ ഭൂതിന്റെ റിലീസിന് കാത്തിരിക്കുകയാണ് ബോളിവുഡ് നടി കത്രീന കൈഫ്. ഈ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ കൂടുതൽ തെന്നിന്ത്യൻ സിനിമകൾ ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് നടി. വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനോടാണ് താരം ഇക്കാര്യം പറഞ്ഞത്. നല്ല തിരക്കഥയും ശക്തമായ കഥാപാത്രവുമാണെങ്കിൽ ഭാഷ തനിക്ക് ഒരു തടസമല്ലെന്നാണ് കത്രീന പറഞ്ഞത്. പ്രതിഭാസം എന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകർ ദക്ഷിണേന്ത്യയിൽ ഉണ്ടെന്നും അവർ പറഞ്ഞു. പൊന്നിയിൻ സെൽവനെയാണ് അവർ …
Read More »ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയേക്കും, എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ചെന്നിത്തല ?
മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന നേതാവുമായ രമേശ് ചെന്നിത്തലയെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എഐസിസി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രവര്‍ത്തക സമിതിയും കോണ്‍ഗ്രസ് പുനസംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് രമേശ് ചെന്നിത്തലയ്ക്ക് നിര്‍ണായക സ്ഥാനം നല്‍കാന്‍ ഹൈക്കമാന്റ് ആലോചിക്കുന്നത്. ഹിന്ദി ഭാഷയിലെ അദ്ദേഹത്തിന്റെ പ്രാവീണ്യം ദേശീയ തലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ സഹായകമാകും എന്നാണ് എഐസിസി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. നിലവില്‍ ഗുജറാത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി …
Read More »ഒന്‍പത് സര്‍വകലാശാലകള്‍ക്ക് സുരക്ഷ ഒരുക്കണം; ഡിജിപിക്ക് ഗവര്‍ണറുടെ കത്ത്
ഒന്‍പത് സര്‍വകലാശാലകളില്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തുനല്‍കി. പ്രശ്നസാധ്യത പരിഗണിച്ചാണ് സുരക്ഷ കൂട്ടാനുള്ള നിര്‍ദേശം. ഒന്‍പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ രാജിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കു പിന്നാലെയാണ് ഗവര്‍ണര്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്. ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട വിസിമാര്‍ക്ക് തല്‍ക്കാലത്തേക്ക് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഗവര്‍ണറുടെ അന്തിമ ഉത്തരവ് വരും വരെ തത്സ്ഥിതി നിലനില്ക്കും. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല, …
Read More »അച്ചാറിലെ പൂപ്പലിനെ തുരത്താന്‍ ഇതൊന്ന് പരീക്ഷിക്കൂ, ഫലം ഞെട്ടിക്കും..
മലയാളിയ്‌ക്ക് അച്ചാറിനോടുള്ള പ്രിയം വലുതാണ്. അതിനാൽ അച്ചാറില്ലാത്ത വീട് കേരളത്തില്‍ അപൂര്‍വ്വമായിരിക്കും. മാങ്ങയും നാരങ്ങയും മീനും ഇറച്ചിയും തുടങ്ങി തേങ്ങ വരെ അച്ചാറാക്കുന്ന നാടാണ് നമ്മുടേത്. അച്ചാറിന് രുചി കൂടണമെങ്കില്‍ പഴകണമെന്നാണ് പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് അച്ചാര്‍ പൂത്തുപോകുന്നതാണ് പ്രധാന പ്രശ്‌നം. അച്ചാറിട്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂക്കുന്നത് വളരെ ഗുരുതരമായ പ്രശ്‌നമെന്നാണ് പല വീട്ടമ്മമാരും പറയുന്നത്. ഇങ്ങനെ പൂപ്പലുള്ള അച്ചാര്‍ കഴിക്കുന്നത് വഴി നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് നമ്മളെ …
Read More »വഞ്ചിച്ച് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു, ഇപ്പോൾ കുഞ്ഞുമായി ഉറക്കം റെയിൽവേ സ്റ്റേഷനിൽ; ഞെട്ടിക്കുന്ന വെളിപ്പെടുത്തി യുവതി
സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി യെസ്മ ഓടിടി പ്ലാറ്റ്ഫോമിനെതിരെ മലപ്പുറം സ്വദേശിയായ യുവതിയും രംഗത്ത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന ആരോപണവുമായി യുവാവും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയും ഓടിടി പ്ലാറ്റ്ഫോം ആയ യെസ്മയ്ക്കെതിരെ രംഗത്ത് വന്നത്. അശ്ലീല വെബ് സീരിസിന്റെ ചതിക്കുഴിയില്‍ വീണതോടെ പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനുമെതിരെ ഗുരുതര …
Read More »ഹെല്‍മറ്റും ലൈസന്‍സുമില്ലെങ്കിലും പിഴയില്ല, ഉപദേശം മാത്രം; വിചിത്ര പ്രഖ്യാപനവുമായി ഗുജറാത്ത് ആഭ്യന്തരമന്ത്രി
ഗുജറാത്തില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കില്ല എന്ന് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി. സൂറത്തില്‍ നടന്ന ഒരു പരിപാടിക്കിടെ ആയിരുന്നു ഹര്‍ഷ് സംഘവിയുടെ പ്രഖ്യാപനം. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ഒരാഴ്ചത്തേക്ക് പിഴ ഈടാക്കില്ല എന്നാണ് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചത്. ദീപാവലി ആഘോഷമായതിനാല്‍ ഒക്ടോബര്‍ 21 മുതല്‍ 27 വരെ ട്രാഫിക് പൊലീസ് നിയമ ലംഘനത്തിന് പിഴ ഈടാക്കില്ല എന്നാണ് ആഭ്യന്തര മന്ത്രി സൂറത്തില്‍ നടന്ന പരിപാടിയില്‍ പറഞ്ഞത് എന്ന് …
Read More »കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു
കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പ്രവാസി യുവാവ് ബഹ്റൈനില്‍ ആത്മഹത്യ ചെയ്തു. തമിഴ്നാട് വില്ലുപുരം സ്വദേശി അര്‍ജുന്‍കുമാര്‍ (22) ആണ് മരിച്ചത്. ഇയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബഹ്റൈനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ബഹ്റൈനില്‍ റസ്റ്റോറന്റ് വെയിറ്ററായി ജോലി ചെയ്തിരുന്ന യുവാവിനെ താമസ സ്ഥലത്തിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നാട്ടിലുള്ള തന്റെ കാമുകി, സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട മറ്റൊരാളെ വിവാഹം കഴിച്ച …
Read More »എക്കാലത്തെയും മികച്ച ഇന്ത്യൻ സിനിമയായി ‘പഥേർ പാഞ്ചാലി’ തിരഞ്ഞെടുത്തു; പട്ടികയിൽ ഒരു മലയാള ചിത്രവും..
എക്കാലത്തെയും മികച്ച പത്ത് ഇന്ത്യൻ സിനിമകളുടെ പട്ടിക പുറത്തിറക്കി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് അഥവാ ഫിപ്രസ്കി. ഇന്ത്യയിലെ മുപ്പത് അംഗങ്ങൾക്കിടയിൽ നടത്തിയ രഹസ്യ വോട്ടെടുപ്പിലൂടെയാണ് ഈ പത്ത് സിനിമകൾ കണ്ടെത്തിയത്. അഞ്ച് ഹിന്ദി സിനിമകളും മൂന്ന് ബംഗാളി സിനിമകളും മലയാളം, കന്നഡ ഭാഷകളിൽ നിന്ന് ഓരോ സിനിമകളും വീതമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. സത്യജിത് റേയുടെ പഥേർ പാഞ്ചാലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ …
Read More »കിളികൊല്ലൂർ പൊലീസ് മർദ്ദനം; വിഷ്ണുവിന്റെ വീട്ടിൽ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി…
കൊല്ലം കിളികൊല്ലൂരിൽ പൊലീസ് മര്‍ദനത്തിൽ പരുക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടിൽ തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു. ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ചറിഞ്ഞത് പൊലീസിൽ നിന്നുണ്ടായ അക്രമ വിവരങ്ങളും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ്. ആഗസ്റ്റ് 25ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്തെങ്കിലും സൈനിക ക്യാമ്പിൽ പൊലീസ് അറിയിച്ചത് വൈകിയാണ്. ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം. അങ്ങനെ വരുമ്പോള്‍ തിരുവനന്തപുരം പാങ്ങോട് റെജിമെന്റിലാണ് അറിയിക്കേണ്ടത്. തുടര്‍ന്ന് …
Read More »ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; രണ്ടടിച്ച് ഗോവ തലപ്പത്ത്, ചെന്നൈയിന്‍ എഫ്‌സിക്ക് ആദ്യ തോല്‍വി
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് എഫ്‌സി ഗോവ തലപ്പത്ത്. ചെന്നൈയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ നിരവധി പിഴവുകള്‍ വരുത്തിയപ്പോള്‍ അവസരങ്ങളെ കൃത്യമായി മുതലാക്കാന്‍ ഗോവക്ക് സാധിച്ചു. 4-4-2 ഫോര്‍മേഷനില്‍ ചെന്നൈയിന്‍ എഫ്‌സി ഇറങ്ങിയപ്പോള്‍ 4-2-3-1 ഫോര്‍മേഷനിലാണ് ഗോവ കളത്തിലിറങ്ങിയത്. തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്താന്‍ ഗോവക്ക് സാധിച്ചു. 10ാം മിനുട്ടില്‍ത്തന്നെ ചെന്നൈയിനെ വിറപ്പിച്ച് അക്കൗണ്ട് തുറക്കാന്‍ ഗോവക്ക് സാധിച്ചു. നോഹ നദാവോയുടെ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY