Breaking News

പരുന്തുകള്‍ പറക്കുന്നതിനിടെ കുഴഞ്ഞു വീഴുന്നു: പാലക്കാട് ഒരാഴ്ചയ്ക്കിടെ വീണത് പത്തിലധികം പരുന്തുകള്‍…

പാലക്കാട് നഗരത്തിലും പരിസര പ്രദേശങ്ങലിലും പറക്കുന്നതിനിടെയിൽ പരുന്തുകള്‍ കുഴഞ്ഞു വീഴുന്നു. ഒരാഴ്ചയ്ക്കിടെ കുഴഞ്ഞു വീണത് പത്തിലധികം പരുന്തുകളാണ്.

ഇവയില്‍ ചിലതിനെ നാട്ടുകാര്‍ ശുശ്രൂഷിച്ച്‌ വനംവകുപ്പിന് കൈമാറി. ഉച്ചസമയത്താണ് പരുന്തുകള്‍ കുഴഞ്ഞു വീഴുന്നത്.

സോഷ്യല്‍ മീഡിയയ്ക്ക് പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍; പുതിയ തീരുമാനം ഇങ്ങനെ…Read more

രണ്ട് ദിവസത്തെ പരിചരണത്തിന് ശേഷം പരുന്തുകള്‍ ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. പരുന്തുകള്‍ കുഴഞ്ഞു വീണത് ശ്രദ്ധയില്‍പ്പെട്ടതായി മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ പിആര്‍ഒ അറിയിച്ചു.

ഇവയുടെ രക്ത പരിശോധനയ്ക്കായി സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധന ഫലം ലഭിച്ചാലെ ഇതിന് കാരണം വ്യക്തമാകു എന്നും പിആര്‍ഒ വ്യക്തമാക്കി. അതേസമയം ചൂട് കൂടിയാല്‍ ഇത്തരത്തില്‍ സംഭവിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പാലക്കാട് ജില്ലയില്‍ ഇന്നലെ ഔദ്യോഗികമായി രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപമില 36.1 ഡിഗ്രീ സെല്‍ഷ്യസ് ആണ്. കുറഞ്ഞ താപനില 23.9 ഡിഗ്രി, ആര്‍ദ്രത 47 ശതമാനവും രേഖപ്പെടുത്തി

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …