ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെതിരെ 2-2ന് സമനിലയിൽ തളച്ചതിന് ശേഷം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സ്റ്റാർ സെന്റർ ബാക്ക് സന്ദേശ് ജിങ്കൻ നടത്തിയ സെക്‌സിസ്റ്റ് പരാമര്‍ശത്തില്‍ തെറ്റു പറ്റിയെന്ന് ഏറ്റു പറഞ്ഞിരിക്കുകയാണ്. തനിക്ക് തെറ്റു പറ്റി എന്ന് അംഗീകരിക്കുന്നു എന്നും ഇതിൽ നിന്ന് പാഠങ്ങൾ പഠിച്ച് താൻ ഒരു മെച്ചപ്പെട്ട മനുഷ്യനായി മാറാൻ ശ്രമിക്കും എന്നും താരം ട്വിറ്ററിൽ പങ്കുവെച്ച ഒരു ഔദ്യോഗിക വീഡിയോയിൽ …
Read More »‘കഥാപാത്രങ്ങളെ ലളിതചേച്ചി മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നത് കണ്ട് ഞെട്ടിയിട്ടുണ്ട്’; അനുസ്മരിച്ച് ജയറാം
സ്വാഭാവിക അഭിനയത്തിലൂടെ മലയാളികളെ ഞെട്ടിച്ച കെപിഎസി ലളിതയുമായുള്ള അഭിനയജീവിതത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ ജയറാം. ഇന്ത്യ കണ്ട ഏറ്റവും കഴിവുള്ള നടിമാരില്‍ ഒരാളായിരുന്നു കെപിഎസി ലളിതയെന്ന് ജയറാം അനുസ്മരിച്ചു. തൊട്ടുമുന്‍പുള്ള നിമിഷത്തില്‍ ചിരിച്ചുകൊണ്ട് നിന്നിരുന്ന കെപിഎസി ലളിത അടുത്ത നിമിഷത്തില്‍ സ്‌ക്രീനില്‍ വൈകാരിക മുഹൂര്‍ത്തങ്ങളെ സ്വാഭാവികമായി അഭിനയിക്കുന്നത് കണ്ട് താന്‍ ഞെട്ടിയിട്ടുണ്ടെന്ന് ജയറാം പറഞ്ഞു. അഭിനയത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്ന നടന വിസ്മയത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്നും …
Read More »അമേരിക്കയിലെ ഡോക്ടര്‍മാര്‍ പരാജയപ്പെട്ടു; യുവതി ചികിത്സയ്ക്കായി ഇന്ത്യയിലെത്തി, കണ്ണില്‍ നിന്നും പുറത്തെടുത്തത് മൂന്ന് ജീവനുള്ള ഈച്ചകളെ…
അമേരിക്കക്കാരിയായ യുവതിയുടെ കണ്ണില്‍ നിന്നും മൂന്ന് ഭീമന്‍ ഈച്ചകളെ പുറത്തെടുത്ത് ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍. അമേരിക്കയിലെ ഡോക്ടര്‍മാര്‍ പരാജയപ്പെട്ടതോടെ യുവതി ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. 32കാരിയായ യുവതിയുടെ കണ്ണില്‍ അപൂര്‍വ്വമായ അണുബാധ ഉണ്ടെന്ന് അമേരിക്കന്‍ ഡോക്ടര്‍മാര്‍ ആദ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ ചികിത്സിക്കാനാകില്ലെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണിതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അസഹ്യമായ കണ്ണുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ശരീരത്തില്‍ നിന്നും മൂന്ന് ഈച്ചകളെയാണ് പുറത്തെടുത്തത്. കണ്ണില്‍ എന്തോ ചലിക്കുന്ന പോലെ അനുഭവപ്പെട്ടു. രക്തം വരാനും …
Read More »വമ്പൻ ഓപ്പണിംഗ്, ‘ആറാട്ടി’ന്റെ ആഗോള കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ട് മോഹൻലാല്‍
മോഹൻലാല്‍ നായകനായ ചിത്രം ‘നെയ്യാറ്റിൻകര ഗോപന്റെ ആറാ’ട്ട് തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. മികച്ച മാസ് എന്റര്‍ടെയ്‍നറാണ് ചിത്രമെന്നാണ് പരക്കെയുള്ള അഭിപ്രായങ്ങള്‍. ഒരു കംപ്ലീഷ് മോഹൻലാല്‍ ഷോയാണ് ചിത്രം. ആഗോള തലത്തില്‍ ചിത്രം നേടിയ ഗ്രോസ് കളക്ഷന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാല്‍. ‘ആറാട്ട്’ എന്ന ചിത്രത്തിന് വമ്പൻ ഓപ്പണിംഗാണ് കിട്ടിയിരിക്കുന്നത്. ആഗോള തലത്തില്‍ മൂന്ന് ദിവസം കൊണ്ട് ചിത്രം 17.80 കോടി രൂപയാണ് കളക്റ്റ് ചെയ്‍തിരിക്കുന്നത്. മോഹൻലാല്‍ നായകനായ …
Read More »‘ഹീറോയെ’ തോൽപ്പിച്ച ആരാധകൻ; മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ 16കാരൻ പ്രജ്ഞാനന്ദ, യശസുയർത്തിയെന്ന് സച്ചിൻ
ലോക ചെസ്സ് ചാംപ്യൻ മാഗ്നസ് കാൾസനെ ആരാധിക്കുന്ന ചെന്നൈയിൽ നിന്നുള്ള കൊച്ചു ചെസ്‌പ്ലേയർ ജിഎം പ്രജ്ഞാനന്ദ രമേഷ് ബാബു അദ്ദേഹത്തെ തന്നെ തോൽപ്പിച്ച് ഇന്ത്യയുടെ യശസ് ഉയർത്തിയിരിക്കുകയാണ്. എയർതിങ്‌സ് മാസ്റ്റേഴ്‌സ് ഓൺലൈൻ റാപിഡ് ചെസ് പോരാട്ടത്തിലാണ് ഇന്ത്യൻ കൗമാര താരത്തിന്റെ ചരിത്രവിജയം. ആകെ 16 താരങ്ങളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ ഒരു താരത്തിന് 15 മത്സരങ്ങൾ ലഭിക്കും. മൂന്നു വിജയങ്ങളുടെ തിളക്കത്തിൽ എത്തിയ കാൾസനെ 39 നീക്കങ്ങൾ കൊണ്ട് …
Read More »ഭര്‍ത്താവ് വിലക്കിയ ശേഷവും അന്യപുരുഷനുമായി ഫോണില്‍ സംസാരിക്കുന്നത് വൈവാഹിക ജീവിതത്തോടുള്ള ക്രൂരത; അസാധാരണ പരാമര്‍ശവുമായി കോടതി
വിവാഹമോചനം ആവശ്യപ്പെട്ടെത്തിയ ദമ്പതികള്‍ക്ക് അനുകൂല വിധി പറഞ്ഞ ശേഷം അസാധാരണ പരാമര്‍ശം നടത്തി കേരള ഹൈക്കോടതി. ഭര്‍ത്താവ് വിലക്കിയ ശേഷവും അന്യ പുരുഷനുമായി ഫോണില്‍ സംസാരിക്കുന്നത് വൈവാഹിക ജീവിതത്തോടുള്ള ഏറ്റവും വലിയ ക്രൂരതയാണെന്നായിരുന്നു കേരള ഹൈക്കോടതിയുടെ പരാമര്‍ശം. വിവാഹമോചനം അനുവദിക്കണമെന്നും ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കാട്ടി ഭര്‍ത്താവാണ് കോടതിയെ സമീപിച്ചത്. 2012 മുതലാണ് ഈ ദമ്പതികള്‍ക്കിടയില്‍ പ്രശ്നമുണ്ടാകുന്നത്. കേസ് കുടുംബകോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ഭാര്യയ്ക്ക് …
Read More »രണ്ടര വയസുകാരിക്ക് മര്‍ദനം; മാനസിക വിഭ്രാന്തിയുള്ള പോലെ അമ്മയും അമ്മൂമ്മയും പെരുമാറുന്നുവെന്ന് ശിശു ക്ഷേമ സമിതി
എറണാകുളം തൃക്കാക്കരയില്‍ രണ്ടര വയസുകാരി മര്‍ദനത്തിന് ഇരയായ സംഭവത്തില്‍ മാനസിക വിഭ്രാന്തി ഉള്ള പോലെ അമ്മയും അമ്മൂമ്മയും പെരുമാറുന്നുവെന്ന് ശിശു ക്ഷേമ സമിതി. കുട്ടിയുടെ യഥാര്‍ത്ഥ അച്ഛന്‍ ആശുപത്രിയിലെത്തി. കുട്ടിയുടെ സംരക്ഷണം അച്ഛന്‍ ആവശ്യപ്പെട്ടതായി ജില്ലാ ശിശു ക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഡ്വ.കെ.എസ്.അരുണ്‍കുമാര്‍ പറഞ്ഞു. കുട്ടിയുടെ അമ്മയുടെ സഹോദരീ പങ്കാളിക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ. കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്നും …
Read More »ഇരയുടെ കുടുംബം മാപ്പു നല്‍കി; വധശിക്ഷ കാത്ത് കഴിഞ്ഞ പ്രതി നെഞ്ചുപൊട്ടി മരിച്ചു
ഇറാനില്‍ കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി, ഇരയുടെ കുടുംബം മാപ്പുനല്‍കിയത് അറിഞ്ഞതോടെ നെഞ്ചുപൊട്ടി മരിച്ചു. ഇറാന്‍ സ്വദേശിയായ അക്ബര്‍ ആണ് മരിച്ചത്. ബന്ദര്‍ അബ്ബാസിലെ കോടതിയാണ് ഇരയുടെ മാതാപിതാക്കള്‍ മാപ്പുനല്‍കിയതോടെ വധശിക്ഷ ഒഴിവാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാപ്പു ലഭിച്ചതറിഞ്ഞ 55കാരന്‍ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. 37-ാം വയസ്സിലാണ് ഇയാള്‍ കൊലപാതകം നടത്തിയത്. ജയിലില്‍ കഴിയുകയായിരുന്ന പ്രതി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാനായി …
Read More »സപ്ലൈകോ ഉത്പന്നങ്ങൾക്ക് ഒപ്പം സെൽഫിയെടുക്കൂ, അയ്യായിരം രൂപ വരെ സമ്മാനം നേടാം!
സപ്ലൈകോ ശബരി ഉത്പന്നങ്ങൾക്കൊപ്പം സെൽഫിയെടുത്ത് ‘സെൽഫി വിത്ത് സപ്ലൈകോ’ മത്സരത്തിൽ പങ്കാളിയാകുന്നതിലൂടെ ആകർഷകമായ സമ്മാനങ്ങൾ നേടാൻ അവസരം. സപ്ലൈകോ സ്റ്റോറിൽ നിന്നോ സപ്ലൈ കേരള ആപ്പിൽ നിന്നോ വാങ്ങിയ ഏതെങ്കിലും ഒരു ശബരി ഉത്പന്നത്തിനൊപ്പമുള്ള സെൽഫി സോഷ്യൽമീഡിയയിലൂടെ സപ്ലൈകോയ്ക്ക് അയച്ചു നൽകുന്നതിലൂടെ മത്സരത്തിൽ പങ്കാളിയാകാം. സെൽഫി കോണ്ടെസ്റ്റ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിലാണ് ഉദ്ഘാടനം ചെയ്തത്. മാർച്ച് 31 വരെയാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. നിങ്ങൾ …
Read More »നിരോധിത ഗ്രൂപ്പുമായി ബന്ധം; ചാനലിന്റെ വെബ്‌സൈറ്റും ആപ്പും തടഞ്ഞ് കേന്ദ്രം
‘പഞ്ചാബ് പൊളിറ്റിക്‌സ് ടിവി’യുടെ ആപ്പുകൾ, വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ തടഞ്ഞ് കേന്ദ്ര സർക്കാർ. ചാനലിന് നിരോധിത ഖാലിസ്ഥാൻ അനുകൂല സംഘടന ‘സിഖ്‌സ് ഫോർ ജസ്റ്റീസ്സു’മായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ പൊതുക്രമം തകർക്കാൻ ചാനൽ, ഓൺലൈൻ മാധ്യമങ്ങളെ ഉപയോഗിക്കാൻ ശ്രമിച്ചതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. വിദേശ അധിഷ്ഠിത ചാനൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് നൽകുന്ന ഉള്ളടക്കത്തിന് സാമുദായിക പൊരുത്തക്കേടും വിഘടനവാദവും പ്രോത്സാഹിപ്പിക്കാനുള്ള …
Read More »