Breaking News

Breaking News

“ലോക നേതാക്കളെ ആലിംഗനം ചെയ്താലോ, ക്ഷണിക്കാതെ ചെന്ന് ബിരിയാണി കഴിച്ചാലോ ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടില്ല”.

അധികാരത്തിലെത്തി ഏഴ് വര്‍ഷമായിട്ടും തങ്ങളുടെ തെറ്റുകള്‍ക്ക് ഇന്നും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ പഴിക്കുകയാണ് ബിജെപിയെന്ന് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗ്.’ലോക നേതാക്കളെ ബലം പ്രയോഗിച്ച് ആലിംഗനം ചെയ്താലോ, അവര്‍ക്കൊപ്പം ഊഞ്ഞാലില്‍ ആടിയാലോ, ക്ഷണിക്കാതെ ചെന്ന് ബിരിയാണി കഴിച്ചാലോ ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടില്ല. ബിജെപി സര്‍ക്കാറിന് സാമ്പത്തിക നയങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ല’. രാജ്യത്തിനുള്ളില്‍ മാത്രമല്ല പ്രശ്‌നങ്ങള്‍ ഉള്ളത്’. വിദേശ നയത്തിലും കേന്ദ്രം പരാജയപ്പെട്ടിരിക്കുന്നു. ചൈന …

Read More »

വഴക്കിനിടെ അധിക്ഷേപിച്ച്‌ സംസാരിച്ചു; ദേഷ്യം വന്ന ഭാര്യ അടുക്കളയിലിരുന്ന കത്തിയെടുത്ത് ഭര്‍ത്താവിന്റെ നെഞ്ചിലും കഴുത്തിലും കുത്തിക്കൊലപ്പെടുത്തി…

ഈജിപ്തില്‍ വഴക്കിനിടെ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി. 40കാരനായ അഹ്മദാണ് കൊല്ലപ്പെട്ടത്. 35കാരിയായ ഭാര്യ വര്‍ദയാണ് പ്രതി. ഇരുവരും തമ്മിലുണ്ടായ വഴക്ക് രൂക്ഷമാകുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. നാല് മാസങ്ങള്‍ക്ക് മുമ്ബായിരുന്നു ഇവര്‍ വിവാഹിതരായത്. ഗിസയ്ക്ക് സമീപമുള്ള അല്‍ അമ്രാനിയയിലെ വീട്ടിലാണ് സംഭവം ഉണ്ടായത്. രൂക്ഷമായ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ അധിക്ഷേപിച്ച്‌ സംസാരിച്ചു. ദേഷ്യം വന്ന ഭാര്യ അടുക്കളയിലേക്ക് പോയി കത്തിയുമായി തിരികെ വന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ നെഞ്ചിലും കഴുത്തിലും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് …

Read More »

തിരുവനന്തപുരത്ത് പൊലീസിന് നേരെ ആക്രമണം; സിഐക്ക് പരുക്ക്.

തിരുവനന്തപുരം ജില്ലയിൽ ശിങ്കാരത്തോപ്പ് കോളനിയില്‍ പൊലീസിനുനേരെ ആക്രമണം. മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കിയവരെ നിയന്ത്രിക്കാനാണ് പൊലീസ് സിഐയും മൂന്നു പൊലീസുകാരും എത്തിയത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവർ മദ്യപിച്ചശേഷം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു ഇവിടെ. ഇവരെ നിയന്ത്രിക്കുന്നതിനിടെ പിന്നിൽനിന്ന് എത്തിയ കുറച്ചുപേർ ചേർന്നു സിഐയെ കമ്പി ഉപയോഗിച്ച് അടിക്കുകയായിരുന്നു. മറ്റു രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. ഫോര്‍ട്ട് സിഐ ജെ.രാകേഷിന് മര്‍ദനമേറ്റു. തലയ്ക്ക് പരുക്കേറ്റ സിഐയും മറ്റു രണ്ടു പൊലീസുകാരും ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നു …

Read More »

കാണാതായി രണ്ട് വര്‍ഷത്തിന് ശേഷം കോണിപ്പടിക്ക് അടിയില്‍ നിന്നും ആറ് വയസുകാരിയെ കണ്ടെത്തി; കുട്ടി ജീവനോടെ

കാണാതായി രണ്ട് വര്‍ഷത്തിന് ശേഷം ആറ് വയസുകാരിയെ കണ്ടെത്തി. വീടിന്റെ കോണിപ്പടിക്കടിയിലുള്ള ബേസ്‌മെന്റില്‍ നിന്നാണ് പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്തിയത്. മാതാപിതാക്കള്‍ തന്നെയായിരുന്നു കുട്ടിയെ ഒളിപ്പിച്ചു വെച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ന്യൂയോര്‍ക്കിലെ സ്‌പെന്‍സറിലാണ് സംഭവം. 2019ല്‍ നാലാം വയസിലാണ് പൈസ്ലീ ഷുള്‍ട്ടിസ് എന്ന പെണ്‍കുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നിരവധി തവണ വീട്ടിലെത്തിയിരുന്നു. എന്നിട്ടും അവിടെ പെണ്‍കുട്ടിയുടെ സാന്നിധ്യം അറിഞ്ഞില്ല. പെണ്‍കുട്ടിയുടെ …

Read More »

ആര്യ രാജേന്ദ്രന്‍ മോഡലില്‍ പൊങ്കാല ശുചീകരണം; സീറോ ബജറ്റില്‍ ശുചീകരണം നടത്തി തിരുവനന്തപുരം നഗരസഭ ചരിത്രത്തിലേക്ക്…

ആര്യ രാജേന്ദ്രന്‍ മോഡലില്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനം നടത്തി തിരുവനന്തപുരം നഗരസഭ ചരിത്രത്തിലേക്ക്. ശുചീകരണം സീറോ ബജറ്റിലാണ് നടപ്പാക്കിയതെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. മുന്‍കാലങ്ങളില്‍ വിപുലമായി പൊങ്കാല നടക്കുമ്പോള്‍ 30 ലക്ഷത്തോളം രൂപ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാകാറുണ്ടായിരുന്നു. ഇത്തവണ അത് സീറോ ബജറ്റില്‍ പൂര്‍ത്തിയാക്കി ചരിത്രമെഴുതിയിരിക്കുകയാണെന്ന് ആര്യ കൂട്ടിച്ചേര്‍ത്തു. ഒറ്റദിവസം കൊണ്ട് പൊങ്കാല മാലിന്യങ്ങള്‍ നീക്കം ചെയ്ത് മുന്‍കാലങ്ങളില്‍ നഗരസഭ ജനങ്ങളുടെ അംഗീകാരം നേടിയിട്ടുണ്ട്. എന്നാലത് …

Read More »

ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന്റെ ഒടുവിലത്തെ ഇരയായി സണ്ണി ലിയോണ്‍!.

ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന് ഇരയായി ബോളിവുഡ് നടി സണ്ണി ലിയോണും. തന്റെ രേഖകള്‍ ഉപയോഗിച്ച് മറ്റാരോ വായ്പയെടുത്തെന്ന് താരം ട്വിറ്ററില്‍ കുറിച്ചു. ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ധനി സ്റ്റോക്‌സ് ലിമിറ്റഡില്‍ നിന്നും തന്റെ വ്യക്തിവിവരങ്ങളും പാന്‍ കാര്‍ഡ് നമ്പറും ഉപയോഗിച്ച് ആരോ വായ്പയെടുത്തെന്നാണ് പരാതി. മോഷ്ടാവ് 2000 രൂപയാണ് വായ്പയെടുത്തത്. താരത്തിന് ഇത് വലിയ സാമ്പത്തിക ബാധ്യതയല്ലെങ്കിലും തിരിച്ചടവ് മുടങ്ങിയത് സിബില്‍ സ്‌കോറിനെ ബാധിച്ചതായി താരം ട്വീറ്റ് ചെയ്തു. ധനി സ്റ്റോക്‌സ് …

Read More »

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍…

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍. തമിഴ്‌നാടുമായി ചര്‍ച്ച തുടരുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടെടുത്തു. കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത് ആശ്വാസമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സൗജന്യമായി വാക്‌സിന്‍ നല്‍കാനായെന്നും ഗവര്‍ണര്‍ പറഞ്ഞു. ’18 വയസിന് മുകളിലുള്ള നൂറ് ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാനായി. നീതി ആയോഗ് കണക്കുകളില്‍ മികച്ച പ്രകടനമാണ് കേരളത്തിന്റേത്. ആരോഗ്യ മേഖലയില്‍ കേരളം മുന്നിലാണ്’- ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ …

Read More »

വധഗൂഢാലോചന കേസ്; ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും…

വധഗൂഢാലോചന കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും, ആരോപണം തെളിയിക്കാന്‍ തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസില്‍ തെളിവുണ്ടാക്കാനാണ് തന്നെ പ്രതിയാക്കിയതെന്നാണ് ദിലീപിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ പുതിയ കേസ് എടുത്തത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് തനിക്കെതിരായ ഗൂഢാലോചന നടന്നതെന്നും ദിലീപ് ആരോപിക്കുന്നു. പൊലീസുകാര്‍ …

Read More »

ബൈക്ക് കാളവണ്ടിയുടെ പിറകില്‍ ഇടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

അടിമാലി: ബൈക്ക് കാളവണ്ടിയുടെ പിറകില്‍ ഇടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. രാജകുമാരി കജനാപ്പാറ സ്വദേശി പ്രഭു മനോഹരന്‍ (28), ബോഡി നായ്ക്കന്നൂര്‍ ന്യൂ കോളനി സ്വദേശി പ്രദീപ് സെല്‍വം (27) എന്നിവരാണ് മരിച്ചത്. ബോഡി നായ്ക്കന്നൂര്‍ മുന്തലിനു സമീപമാണ് അപകടം നടന്നത്. ബോഡിനായ്ക്കന്നൂരില്‍ ഇറച്ചി കച്ചവടക്കാരാണ് ഇരുവരും. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ബോഡി നായ്ക്കന്നൂര്‍ – മൂന്നാര്‍ റോഡിലൂടെ യാത്ര ചെയ്യുമ്ബോള്‍ വൈക്കോലുമായി പോവുകയായിരുന്ന കാളവണ്ടിയില്‍ ഇടിക്കുകയായിരുന്നു. …

Read More »

‘കണ്ണടച്ച്‌ ഇരുട്ടാക്കരുത്’;കേരളത്തിലെ സ്കൂളുകളിലും ഹിജാബ് നിരോധനമുണ്ടെന്ന് ഫാത്തിമ തഹ്ലിയ…

കര്‍ണാടകയിലെ ഹിജാബ് വിവാദത്തിനിടെ കേരളത്തിലെ സ്കൂളുകള്‍ക്കെതിരെയും വിമര്‍ശനവുമായി ഫാത്തിമ തഹ്ലിയ. സംസ്ഥാനത്തെ പല എയ്ഡഡ് സ്കൂളുകളിലടക്കം ഹിജാബിന് വിലക്കുണ്ടെന്നും ഹിജാബ് നിരോധനം കൊണ്ട് മാത്രം മികച്ച സ്കൂളുകളില്‍ അഡ്മിഷന്‍ എടുക്കാത്ത പെണ്‍കുട്ടികളെ തനിക്കറിയാമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. ഈ നിരോധനം എടുത്ത് കളഞ്ഞാണ് കേരളസര്‍ക്കാര്‍ കര്‍ണാടകയിലെ പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കേണ്ടതെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. ‘കണ്ണടച്ച്‌ ഇരുട്ടാക്കിയിട്ട് കാര്യമില്ല, കര്‍ണാടകയില്‍ മാത്രമല്ല കേരളത്തിലെ പല സ്കൂളുകളിലും ഹിജാബ് നിരോധനമുണ്ട്. സ്വകാര്യ …

Read More »