ഞായറാഴ്ച ഓസ്‌ട്രേലിയ ചരിത്രം സൃഷ്ടിച്ചു. ദുബായില്‍ നടന്ന ടി20 ലോകകപ്പിന്റെ ഫൈനലില്‍ ന്യൂസിലന്‍ഡിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി ആദ്യമായി ഈ ഫോര്‍മാറ്റില്‍ ലോക കിരീടം നേടി. ഇതിന് ശേഷമുള്ള ആഘോഷത്തിന്റെ വീഡിയോ വൈറലായി. ഓസ്‌ട്രേലിയന്‍ ടീമിലെ കളിക്കാര്‍ ആഘോഷത്തില്‍ മുഴുകി ഷൂസിലിട്ട് ബിയര്‍ കുടിച്ചു. മാത്യൂ വെയ്ഡും മാര്‍ക്കസ് സ്റ്റോയിനിസും ഷൂ അഴിച്ച് ബിയര്‍ ഒഴിച്ച് കുടിക്കുന്ന വീഡിയോ ഐസിസി തിങ്കളാഴ്ച പങ്കിട്ടു. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച …
Read More »കൊല്ലത്ത് വധു താലി ഊരി നല്‍കിയ സംഭവത്തില്‍ വഴിത്തിരിവ്…
വിവാഹവേദിയിലെ തര്‍ക്കത്തെ തുടര്‍ന്ന് വധു കെട്ടിയ താലി വരനു തിരിച്ചു നല്‍കിയ സംഭവത്തില്‍ വഴിത്തിരിവ്. വരന്‍ മതം മാറിയത് അറിയാതെയാണ് വധുവിന്റെ ബന്ധുക്കള്‍ വിവാഹ വേദിയിലെത്തിയതെന്നാണ് പുതിയ വാര്‍ത്ത. കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കലില്‍ ആല്‍ത്തറമൂട് ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. ആല്‍ത്തറമൂട് സ്വദേശിയായ പെണ്‍കുട്ടിയും കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം വീട്ടുകാര്‍ നേരത്തെ നിശ്ചയിച്ചുറപ്പിച്ച പ്രകാരമാണ് നടത്തിയത്. എന്നാല്‍ യുവാവ് പിന്നീട് ക്രിസ്തു മതം സ്വീകരിക്കുകയും ഇക്കാര്യം …
Read More »രാജാക്കണ്ണിന്‍റെ പാര്‍വതിയ്ക്ക് സൂര്യയുടെ സഹായം, പത്ത് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചു…
ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങിയ ജയ്ഭീം വലിയ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി അമ്മാളിന് സഹായവുമായി നടന്‍ സൂര്യ. പാര്‍വതി അമ്മാളിന്റെ പേരില്‍ സൂര്യ പത്ത് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്ത് ലക്ഷം രൂപ സ്ഥിര നിക്ഷേപമായി പാര്‍വതി അമ്മാളിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചുവെന്നും അതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യില്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ട്. മുമ്പ് …
Read More »ആര്‍എസ്എസ് പ്രവര്‍ത്തകനെ ഭാര്യയുടെ കണ്മുന്നില്വച്ച് വെട്ടിക്കൊന്നു…
പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. മമ്ബറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത് (27) ആണ് മരിരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഒമ്ബതോടെയായിരുന്നു സംഭവം. ഭാര്യയുടെ കണ്മുന്നില്വച്ചായിരുന്നു ആക്രമണം. ഭാര്യയുമായി സഞ്ജിത് ബൈക്കില്‍ വരുമ്ബോള്‍ കാറിലെത്തിയ അക്രമി സംഘം തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. രാഷ്ട്രീയ കൊലപാതകമാണെന്നാണ് സൂചനയെന്ന് പോലീസ് പറഞ്ഞു. നാലു പേരാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ ഒളിവില്‍ പോയതായും പോലീസ് അറിയിച്ചു.
Read More »ഇന്ത്യയുമായി പ്രശ്‌നത്തിനോ വെല്ലുവിളിയാകാനോ ആഗ്രഹിക്കുന്നില്ല; ഐഎസിനെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്നും താലിബാന്‍…
ഇന്ത്യയുള്‍പ്പെടെ ഒരു രാജ്യവുമായും പ്രശ്‌നങ്ങളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി. ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തോടായിരുന്നു അമീര്‍ ഖാന്‍ മുത്തഖിയുടെ പ്രതികരണം. അഫ്ഗാനിസ്താന്‍ ഒരു രാജ്യവുമായും പ്രശ്‌നത്തിന് ആഗ്രഹിക്കുന്നില്ല. ഒരു രാജ്യത്തിനും വെല്ലുവിളി ആകാനോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനോ ആഗ്രഹിക്കുന്നില്ല. അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തേയും പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനില്‍ വിവിധ …
Read More »വളർത്തുനായകളുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്: ഉടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ്…
വളർത്തുനായകളുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് താമരശേരിയിൽ അമ്പായത്തോടിലാണ് വളർത്തു നായകൾ ജോലിക്ക് പോകുകയായിരുന്ന സ്ത്രീയെ ആക്രമിച്ചത്. പ്രദേശവാസിയായ ഫൗസിയ എന്ന സ്ത്രീയ്ക്കാണ് നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. നടുറോഡിലിട്ട് നായകൾ സ്ത്രീയെ കടിക്കുന്നതിൻ്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഫൗസിയ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. താമരശ്ശേരി വെഴുപ്പൂർ എസ്റ്റേറ്റ് ഉടമ ജോളി തോമസിൻ്റെ ചെറുമകൻ റോഷൻ്റെ നായകളാണ് ഫൗസിയയെ …
Read More »ഭര്‍ത്താവ് ഇല്ലാത്തപ്പോള്‍ നിരവധി പേരുമായി അവിഹിതബന്ധം: യുവതിയെ 12 വര്‍ഷത്തേക്ക് നാട് കടത്തി…
ദിസ്പൂര്‍: ഭര്‍ത്താവിന്റെ അഭാവത്തില്‍ യുവതിക്ക് ഒന്നിലേറെപ്പേരുമായി വിവാഹേതരബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് യുവതിയെ 12 വര്‍ഷത്തേക്ക് നാട് കടത്തി. അസമിലെ ലഖിംപൂര്‍ ജില്ലയിലാണ് സംഭവം. ധകുഖാന പോലീസ് സ്‌റ്റേഷന് കീഴിലുള്ള ദിഘോല ചപോരി ഗ്രാമത്തിലെ നാട്ടുകൂട്ടുമാണ് യുവതിയെയും കുടുംബത്തെയും 12 വര്‍ഷത്തേക്ക് നാടുകടത്തിയതെന്നാണ് റിപ്പോർട്ട്.
Read More »നാളെയോടെ തീവ്രന്യൂനമര്‍ദം; ചുഴലിക്കാറ്റാകാൻ സാധ്യത ??, കേരളത്തില്‍ കനത്ത മഴ പെയ്യിച്ച് ചക്രവാതചുഴി…
ബംഗാള്‍ ഉള്‍ക്കടലിലെ ആന്തമാന്‍ കടലില്‍ നിലവിലുള്ള ന്യുനമര്‍ദം തിങ്കളാഴ്ചയോടെ (നവംബര്‍ 15) തീവ്ര ന്യുനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ച് നവംബര്‍ 18 ഓടെ ആന്ധ്രാപ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത. ന്യൂനമര്‍ദം ചുഴലിക്കാറ്റാകുമോ എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. വടക്കന്‍ തമിഴ്‌നാടിനു മുകളിലും തെക്ക് കിഴക്കന്‍ അറബികടലിലും ചക്രവാതചുഴി നിലനില്‍ക്കുന്നു. ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ …
Read More »കോഴിക്കോട്ടെ അനാശാസ്യ കേന്ദ്രത്തില്‍ കുടുങ്ങിപ്പോയ രണ്ട് പെണ്‍കുട്ടികളെ റെസ്ക്യൂ ഹോമിലേക്ക് അയച്ചു
വെള്ളിയാഴ്ച പൊലീസ് റെയ്ഡ് ചെയ്ത കോഴിക്കോട് കോട്ടൂളിയിലെ അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തവരില്‍ രണ്ടുപേര്‍ പെണ്‍വാണിഭ സംഘത്തില്‍ അകപ്പെട്ട ഇരകളാണെന്നും, ഇവരെ റെസ്ക്യൂ ഹോമിലേക്ക് മാറ്റുമെന്നും മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു. ഇതില്‍ ഒരാള്‍ കൊല്‍ക്കത്ത സ്വദേശിനിയും ഒരാള്‍ കോഴിക്കോട് സ്വദേശിനിയുമാണ്. പരിശോധനക്കിടെ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഈ അനാശാസ്യകേന്ദ്രം നടത്തിയത് മഞ്ചേരി സ്വദേശിനി സീനത്തും കോഴിക്കോട് സ്വദേശി കെ നസീറും ചേര്‍ന്നാണെന്ന് പോലീസ് …
Read More »മാസം പകുതിയായിട്ടും ശമ്പളം ലഭിച്ചില്ല; കെഎസ്ആര്‍ടിസി വീണ്ടും പണിമുടക്കിലേക്ക്
നവംബര്‍ മാസം പകുതി ആയിട്ടും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും പണമുടക്കിലേക്ക്. ശമ്പളപരിഷ്കരണം പോയിട്ട്, ഉള്ള ശമ്പളം പോലും കൃത്യമായി കിട്ടാത്തതിനെതിരെ വീണ്ടും അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്നും തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ ട്രേഡ് യൂണിയന്‍ വ്യക്തമാക്കി. ശമ്പള പരിഷ്കരണം അനന്തമായി നീളുന്നതിനെതിരെ ഈ മാസം 5, 6 തീയതികളില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. എന്നാല്‍ ഈ പണിമുടക്ക് കഴിഞ്ഞ് ഒരാഴ്ചപിന്നിട്ടിട്ടും ശമ്പള …
Read More »