പ്രമുഖ വ്യവസായി എം എ യൂസഫ് അലിയുടെ അനിയന്‍ അഷ്‌റഫ് അലിയുടെ മകന്റെ കല്യാണത്തിന് മലയാളത്തിലെ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും വിദേശത്തേക്ക് പോയ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. വിദേശത്തെത്തിയ മമ്മൂട്ടിയും മോഹന്‍ലാലും യു.എ.ഇ. ഭരണകൂടത്തില്‍നിന്ന് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയിരുന്നു. ഇതാദ്യമായാണ് മലയാള സിനിമാതാരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. എന്നാല്‍ ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍. യൂസഫ് അലിയും പ്രമുഖ നടന്മാരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെയാണ് ഇവരെ …
Read More »ഗതാഗതം തടസപ്പെടുത്താനാകില്ല, കര്‍ഷകസമരം അടിയന്തിരമായി പരിഹരിക്കണം: സുപ്രീംകോടതി…
വിവാദ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന അനിശ്ചിതകാല പ്രതിഷേധത്തില്‍ റോഡ് ഗതാഗതം തടസപ്പെടുന്നത് തുടരാനാകില്ലെന്നും അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷേധം മൂലം 20 മിനിട്ട് ദൈര്‍ഘ്യമെടുക്കുന്ന യാത്രയ്ക്ക് ദിവസം 2 മണിക്കൂറോളം പാഴാകുന്നുവെന്ന് കാട്ടി നോയിഡ സ്വദേശി മോനിക്ക അഗര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, ഹൃഷികേശ് റായ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ദ്ദേശം. ‘പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ …
Read More »രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയുംകൊണ്ട് അമ്മ ട്രെയിനില്‍ നിന്നും ചാടിമരിച്ചു…
രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയുംകൊണ്ട് അമ്മ ട്രെയിനില്‍ നിന്നും ചാടിമരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ശ്രീകലഹസ്തിയിലാണ് ഞെട്ടിക്കുന്ന സംഭവം. ചന്ദന എന്ന സ്ത്രീയാണ് കുഞ്ഞുമായി ജീവനൊടുക്കിയത്. നെറിഗുണ്ട റെയില്‍വെ സ്റ്റേഷനില്‍വച്ച് ട്രെയിനില്‍ കയറിയ ഇവര്‍ യാത്രയ്ക്കിടെ കുഞ്ഞുമായി പുറത്തേക്ക് ചാടുകയായിരുന്നു. രണ്ട് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. ഭര്‍ത്താവിനോപ്പം ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. തിരുപ്പതിയിലെ കോളര്‍ഗുണ്ട സ്വദേശിനിയായ യുവതി മുന്‍സിപ്പല്‍ …
Read More »കളിത്തോക്ക് ചൂണ്ടി കാര്‍ യാത്രക്കാരെ ആക്രമിച്ച് പരിക്കേല്‍പിച്ചു; കൊല്ലത്ത് ഒരാള്‍ അറസ്റ്റില്‍…
തേവരക്കര പാലയ്ക്കലില്‍ കാര്‍ യാത്രക്കാരെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ആക്രമിച്ചു. ആലപ്പുഴ വെള്ളിക്കുന്നം സ്വദേശികളായ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളെ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അഞ്ചരയോടെ കൊല്ലം പാലയ്ക്കല്‍ കുളത്തിനു സമീപം റോഡില്‍ വച്ചായിരുന്നു സംഭവം. കാമ്ബശ്ശേരിമുക്ക് ശാഫിര്‍, ഭാര്യ നസീമ, മാതാവ് റൈഹാനത്ത്, സഹോദരി റജിലത്ത് എന്നിവര്‍ക്കാണ് കളിത്തോക്ക് ആക്രമണത്തില്‍ പരിക്കേറ്റത്. തേവലക്കര സ്വദേശിയായ അഖില്‍ ആണ് അറസ്റ്റിലായത്. ബന്ധുവിന്റെ വീട്ടിലേക്ക് വരുന്നതിനിടെ …
Read More »തിയറ്ററുകളില്‍ അമ്ബത് ശതമാനം പേരെ നാളെ മുതല്‍ പ്രവേശിപ്പിക്കാം; ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്നാട്…
തമിഴ്നാട്ടില്‍ കോവിഡ് വൈറസ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തിയറ്ററുകളില്‍ അമ്ബത് ശതമാനം പേരെ നാളെ മുതല്‍ പ്രവേശിപ്പിക്കാം. ബാറുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മൃഗശാലകളിലും ബീച്ചുകളില്‍ സന്ദര്‍ശകരെ അനുവദിക്കും. വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമാവും പ്രവേശനം അനുവദിക്കുക. ഈ ഇളവുകള്‍ സഹിതം തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ സെപ്റ്റംബര്‍ ആറുവരെ നീട്ടി. സെപ്റ്റംബര്‍ ഒന്നു മുതല്‍ സ്കൂളുകളും കോളജുകളും തുറക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകള്‍ …
Read More »തിരഞ്ഞെടുപ്പിൽ ഉപകരിക്കാത്തവരെ പാർട്ടിക്ക് വേണ്ട; എല്ലാവരേയും തൃപ്തിപ്പെടുത്താനാകില്ലെന്ന് കെ മുരളീധരൻ…
എല്ലാവരേയും പൂർണമായി തൃപ്തിപ്പെടുത്തിക്കൊണ്ട് ജില്ല കോൺഗ്രസ് കമ്മറ്റികളുടെ പുന:സംഘടന സാധ്യമാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എം പിയുമായ കെ മുരളീധരൻ. ജില്ല കോൺഗ്രസ് കമ്മറ്റി പുന:സംഘടന പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും. തന്റെ നിർദേശങ്ങൾ ഹൈക്കമാണ്ടിനെ അറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി , രമേശ് ചെന്നിത്തല എന്നിവരെ തള്ളിക്കൊണ്ടുള്ള നടപടി വേണ്ടെന്നാണ് അറിയിച്ചിട്ടുള്ളതെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു. ജില്ല കോൺഗ്രസ് കമ്മറ്റികളുടെ പുന: സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും …
Read More »ഈ ഇംഗ്ലീഷ് ബൗളറുടെ വാര്‍ഷിക ശമ്ബളം കോഹ്ലിയെക്കാള്‍ കൂടുതല്‍…
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളില്‍ ഒരാളാണ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണെങ്കിലും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അന്താരാഷ്ട്ര ക്യാപ്റ്റന്‍ കോഹ്ലിയല്ല. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ടാണ് ഇക്കര്യത്തില്‍ കോഹ്ലിക്ക് മുന്നിലുള്ളത്. ബി.സി.സി.ഐയുമായി ഗ്രേഡ് എ പ്ലസ് കരാര്‍ ആണ് കോഹ്‌ലിക്കുള്ളത്. ഇത് പ്രകാരം അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്ബളം ഏഴ് കോടി രൂപയാണ്. ജോ …
Read More »സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷം, പതിനൊന്ന് ജില്ലകളില്‍ 50 ശതമാനത്തിലേറെ കിടക്കളും നിറഞ്ഞു…
സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മൂന്നു മാസത്തിനിടെ ആദ്യമായി ടിപിആര്‍ 17 കടന്നു. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം എന്നീ നാല് ജില്ലകളിലാണ് കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷം. കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതോടെ ബെഡുകളും ഐസിയുകളും അതിവേഗം നിറയുകയാണ്. പതിനൊന്ന് ജില്ലകളില്‍ 50 ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞു. നിലവില്‍ 1.78 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് മലപ്പുറം ജില്ലയിലാണ്. അവിടെ 72 ശതമാനം …
Read More »സ്ത്രീധന പീഡനം; ഭര്‍ത്താവും ഭര്‍തൃ മാതാവും ചേര്‍ന്ന് നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു; യുവതിയ്ക്ക് ദാരുണാന്ത്യം…
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഭര്‍ത്താവും ഭര്‍തൃ മാതാവും നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയാണ് മരിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ശശി ജാദവ് ആണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ‘ആരെയും വെറുതെ വിടരുതെന്ന്’ പറഞ്ഞ് യുവതി വീഡിയോ സന്ദേശം പൊലീസിന് കൈമാറിയിരുന്നു. ഇത് മരണ മൊഴിയായി കണക്കാക്കി അറസ്റ്റിലായ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം കൂടി ചുമത്തുമെന്ന് ഗ്വാളിയോര്‍ എസ്പി അമിത് …
Read More »ആത്മഹത്യ ചെയ്ത മകന് വിഷം നല്‍കിയതിന് ഇ-കൊമേഴ്‌സ് കമ്ബനിക്കെതിരെ പരാതി…
ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത വിഷം കഴിച്ച് മകന്‍ ആത്മഹത്യ ചെയ്തതതിന് പിന്നാലെ ഇ-കൊമേഴ്‌സ് കമ്ബനിക്കെതിരെ പരാതിയുമായി പിതാവ്. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ രഞ്ജിത് വര്‍മയാണ് പൊലീസില്‍ പരാതി നല്‍കിയത്. കമ്ബനി വെബ്സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്ത സള്‍ഫസ് കഴിച്ചാണ് മകന്‍ ആദിത്യ ജീവനൊടുക്കിയതെന്നാണ് വര്‍മയുടെ പരാതിയെന്ന് ഛത്രിപുര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് പറഞ്ഞു. ജൂലൈ 29ന് വിഷം കഴിച്ച ബാലന്‍ ചികിത്സയിലിരിക്കേ പിറ്റേദിവസമാണ് മരിച്ചത്. ‘കമ്ബനിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഞങ്ങള്‍ …
Read More »