Breaking News

Breaking News

കോവിഡ് പരിശോധനക്ക് എത്തുന്നവര്‍ക്ക് ആയിരം രൂപയും ചിക്കന്‍ ബിരിയാണിയും…

കോവിഡ് പരിശോധന ക്യാമ്ബില്‍ വ്യത്യസ്​തമായ പരിപാടികളുമായി നീലേശ്വരം മര്‍ച്ചന്‍റ്​സ് യൂത്ത് വിങ്. പരിശോധന ക്യാമ്ബില്‍ പങ്കെടുക്കുന്നവരില്‍ ഭാഗ്യശാലികള്‍ക്ക് അഞ്ചുപേര്‍ക്ക്​ 1000 രൂപയും അഞ്ചുപേര്‍ക്ക്​ ചിക്കന്‍ ബിരിയാണിയും അഞ്ചുപേര്‍ക്ക്​ ചിക്കന്‍ ബര്‍ഗര്‍ എന്നിവയുമാണ് നല്‍കുന്നത്. ടി.പി.ആര്‍ തിരിച്ചുള്ള കാറ്റഗറിയില്‍ അഞ്ച് ആഴ്​ചയായി ഡി കാറ്റഗറിയില്‍ തുടരുന്ന നീലേശ്വരത്തെ അതില്‍നിന്നും മാറ്റം വരുത്താന്‍ സംയുക്ത മെഗാ കോവിഡ് പരിശോധന ക്യാമ്ബ് നടത്തുകയാണ്. ആഗസ്​റ്റ്​ രണ്ടിന് നീലേശ്വരം വ്യാപാരഭവനില്‍ 10 മണിമുതല്‍ രണ്ടുമണിവരെയാണ് മെഗാ …

Read More »

ഓണ്‍ലൈന്‍ ഗെയിമില്‍ 40,000 രൂപ നഷ്ടമായി, അമ്മ വഴക്കു പറഞ്ഞു; ആറാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു…

ഓണ്‍ലൈന്‍ ഗെയിമില്‍ നാല്‍പ്പതിനായിരം രൂപ നഷ്ടപ്പെടുത്തിയതിന് അമ്മ വഴക്കു പറഞ്ഞതിനു പിന്നാലെ പതിമൂന്നുകാരന്‍ തൂങ്ങിമരിച്ചു. മധ്യപ്രദേശിലെ ഛതാര്‍പുര്‍ ജില്ലയിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്, ആത്മഹത്യാ കുറിപ്പ് എഴുതിവച്ച്‌ ജീവനൊടുക്കിയത്. ആത്മഹത്യാ കുറിപ്പില്‍ കുട്ടി അമ്മയോട് മാപ്പു പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ അക്കൗണ്ടില്‍നിന്ന് നാല്‍പ്പതിനായിരം രൂപ ഓണ്‍ലൈന്‍ ഗെയിമില്‍ നഷ്ടപ്പെടുത്തിയതായും ഇതില്‍ വിഷമമുണ്ടെന്നും കത്തില്‍ പറയുന്നു. പാതോളജി ലാബിലാണ് കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്നത്. അമ്മ നഴ്‌സ് ആണ്. …

Read More »

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച്‌ ഇന്ത്യൻ സൈന്യം: കൊല്ലപ്പെട്ടത് ജെയ്‌ഷെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ ബന്ധു…

2019 ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച്‌ സൈന്യം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ താമസക്കാരനും പാക് ഭീകരവാദിയുമായ അബു സൈഫുള്ളയെ ആണ് സൈന്യം വധിച്ചത്. ശനിയാഴ്ച ജമ്മു കശ്മീരിലെ അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ജെയ്ഷ മുഹമ്മദിന്റെ പ്രധാനിയായ അബു സൈഫുള്ളയെ സൈന്യം വധിച്ചത്. തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്‍റെ ശക്തമായ തിരിച്ചടിയിലാണ് അബു സൈഫുള്ള അടക്കം രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. 2019 ല്‍ രാജ്യം നടുങ്ങിയ …

Read More »

ഒമാന്‍ തീരത്തെ​ ചരക്കുകപ്പല്‍ ആക്രണത്തിന്​ പിന്നില്‍ ഇറാനെന്ന്​ ഇസ്രായേല്‍; മേഖലയില്‍ സംഘര്‍ഷം പുകയുന്നു…

അറബിക്കടലില്‍ ഒമാന്‍ തീരത്ത്​ വ്യാഴാഴ്​ച ചരക്കു കപ്പല്‍ ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ഇറാനെന്ന്​ ഇസ്രായേല്‍. ലണ്ടന്‍ ആസ്​ഥാനമായ സോഡിയാക്​ മാരിടൈമിനായി സര്‍വീസ്​ നടത്തിയ എം.വി മെര്‍സര്‍ സ്​ട്രീറ്റാണ്​ വ്യാഴാഴ്ച ആക്രമിക്കപ്പെട്ടത്​. ഇസ്രായേല്‍ ശതകോടീശ്വരന്‍ ഇയാല്‍ ഒഫറിന്‍റെതാണ്​ സോഡിയാക്​ മാരിടൈം. രണ്ട്​ നാവികര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. ലൈബീരിയന്‍ പതാകയുള്ള ജപ്പാന്‍ കമ്ബനിയുടെ ഉടമസ്​ഥതയിലുള്ള​ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിന്‍റെ വിശദ വിവരങ്ങള്‍ പുറത്തുവരുന്നേയുള്ളൂ. ഇസ്രായേല്‍ ആരോപണങ്ങളെ കുറിച്ച്‌​ ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യു.എസ്​ …

Read More »

രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 41,649 പേര്‍ക്ക്; തമിഴ്‌നാട്ടിലും കൊവിഡ് കേസുകള്‍ വ‌ര്‍ദ്ധിക്കുന്നു; ആകെ രോഗികളില്‍ പകുതിയിലേറെ കേരളത്തില്‍ നിന്ന്…

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന കാണുന്നതായി റിപ്പോര്‍ട്ടുകള്‍. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. തമിഴ്‌നാട്ടില്‍ 100 കേസുകള്‍ വര്‍ദ്ധിച്ച്‌ 1859 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് കണക്ക് അനുസരിച്ച്‌ 41,649 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 593 പേ‌ര്‍ മരണമടഞ്ഞതായി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 3.16 കോടിയായി. മരണമടഞ്ഞവരുടെ എണ്ണം 4,23,810 ആയി. …

Read More »

സ്വർണ്ണം വാങ്ങാൻ സുവർണ്ണാവസരം; സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ ഇടിവ്; ഇന്നത്തെ സ്വര്‍ണവില അറിയാം…

സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസമായി ഉണ്ടായ വര്‍ധനവിന് ശേഷം സ്വര്‍ണവില ഇന്ന് ഇടിഞ്ഞു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണ വില. പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയുമായിരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് കപറഞ്ഞത് 200 രൂപയാണ്. ഇതോടെ പവന് 36,000 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്. തുടര്‍ച്ചയായി മൂന്ന് ദിവസം വിലയില്‍ മാറ്റമില്ലാതെ നിന്ന സ്വര്‍ണ വില ചൊവ്വാഴ്ച കുറയുകയും പിന്നീടുള്ള ദിവസങ്ങളില്‍ …

Read More »

ഇന്ത്യക്ക് പ്രതീക്ഷ; ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍…

ഒളിമ്ബിക്‌സില്‍ ഇന്ത്യക്ക് പ്രതീക്ഷ നിറച്ച്‌ വനിതാ ഡിസ്‌കസ് ത്രോ താരം കമല്‍പ്രീത് കൗര്‍ ഫൈനലില്‍. യോഗ്യതാ റൗണ്ടില്‍ 64.00 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് കമല്‍പ്രീത് ഫൈനലിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ താരം. അമേരിക്കയുടെ വലാറി(66.42) മാത്രമാണ് കമല്‍പ്രീതിന് മുന്നിലുള്ളത്. യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ പിന്നിട്ട് കമല്‍പ്രീതും വലാറിയും മാത്രമാണ് ഫൈനലില്‍ നേരിട്ട് ഇടംപിടിച്ചത്. തിങ്കളാഴ്ച 4.30നാണ് ഫൈനല്‍ അതേസമയം വനിതകളില്‍ മാറ്റുരച്ച മറ്റൊരു …

Read More »

തിരുവനന്തപുരത്ത് യുവതിയുടെ വീടിന് മുന്നില്‍ പെട്രോള്‍ ദേഹത്തൊഴിച്ച്‌ തീകൊളുത്തിയ വിവാഹിതനായ യുവാവ് മരിച്ചു…

യുവതിയുടെ വീടിന് മുന്നില്‍ വച്ച്‌ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. റസ്സല്‍പുരം സ്വദേശിയ്യ 32 കാരനാണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്.  റസ്സല്‍പുരത്തെ ബിവറേജ് ഗോഡൗണിലെ ചുമട്ട് തൊഴിലാളിയാണ് മരിച്ച യുവാവ്. ഇവിടത്തെ തന്നെ ജീവനക്കാരി സബ്‌രജിസ്ട്രാര്‍ ഓഫീസിനു സമീപം താമസിക്കുന്ന യുവതിയുടെ വീടിന്റെ മതില്‍ ചാടിക്കടന്നാണ് ഇയാൾ പെട്രോള്‍ ഒഴിച്ചശേഷം തീ കൊളുത്തിയത്. ഇത് തടയാന്‍ ശ്രമിച്ച യുവതിക്ക് സാരമായി …

Read More »

താന്‍ പറഞ്ഞ കാര്യം തന്നെയാണ്​ കെ.കെ.ശൈലജയും ആവര്‍ത്തിച്ചത്​ -വി.ഡി.സതീശന്‍…

കോവിഡ്​ പ്രതിരോധത്തിലെ പാളിച്ചകളിലും സഹകരണബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പിലും സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച്‌​ പ്രതിപക്ഷ നേതാവ്​ വി.ഡി.സതീശന്‍. കരുവന്നൂര്‍ ബാങ്ക്​ തട്ടിപ്പ്​ കേസിലെ പ്രതികളെ സി.പി.എം ഭയക്കുകയാണെന്ന്​ സതീശന്‍ പറഞ്ഞു. കേസിലെ പ്രതികള്‍ അറസ്റ്റിലായാല്‍ സി.പി.എം നേതാക്കള്‍ കുടുങ്ങും. കേസില്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ്​ പ്രതിരോധത്തില്‍ സര്‍ക്കാറിന്​ പാളിച്ചകളുണ്ടായിട്ടുണ്ട്​. താന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ്​ കഴിഞ്ഞ ദിവസം നിയമസഭയില്‍ കെ.കെ.ശൈലജയും ആവര്‍ത്തിച്ചത്​. സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിക്കു​കയാണ്​ …

Read More »

കശ്​മീരില്‍ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍ ; രണ്ട്​ ഭീകരര്‍ കൊല്ലപ്പെട്ടു…

ജമ്മുകശ്​മീരില്‍ സംയുക്​തസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്​ തീവ്ര വാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലാണ്​ സംഭവം. അതെ സമയം കൊല്ലപ്പെട്ടതാരാണെന്ന്​ കശ്​മീര്‍ പൊലീസ്​ വെളിപ്പെടുത്തിയിട്ടില്ല. ആര്‍മി, പൊലീസ്​, പാരാമിലിറ്ററി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംയുക്​ത സംഘമാണ് ഭീകരര്‍ക്കായി​ തെരച്ചില്‍ ഊര്ജിതമാക്കിയത്. ഏറ്റുമുട്ടലില്‍ രണ്ട്​ പേര്‍ കൊല്ലപ്പെട്ട വിവരം കശ്​മീര്‍ പൊലീസ്​ സ്ഥിരീകരിച്ചു. കഴിഞ്ഞ ജനുവരിക്ക്​ ശേഷം 87ഓളം ഭീകരവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണ്​ കശ്​മീര്‍ പൊലീസ്​ വ്യക്​തമാക്കുന്നത്​. ഇതില്‍ മുതിര്‍ന്ന കമാന്‍ഡര്‍മാരും അടങ്ങിയിട്ടുണ്ട് .

Read More »